നമ്മുടെ ലൈസന്‍സും സ്മാര്‍ട്ടാകും; ഏഴ് സുരക്ഷ ഫീച്ചറും സ്മാര്‍ട്ട് കാര്‍ഡ് രൂപവുമായി കേരള ലൈസന്‍സ്

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും സ്മാർട്ട് കാർഡ് രൂപത്തിലെ ഡ്രൈവിങ്ങ് ലൈസൻസ് നൽകുമ്പോൾ കേരളത്തിലെ ലൈസൻസ് പേപ്പറിൽ പ്രിന്റ് ചെയ്ത ലാമിനേറ്റ് ചെയ്യുന്ന രൂപത്തിലായിരുന്നു. ഇതിൽ മാറ്റം വേണമെന്നും നിലവാരമുള്ള ലൈസൻസ് കാർഡുകൾ വേണമെന്നുമുള്ളത് മലയാളികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. മലയാളികൾ കാലങ്ങളായി ഉന്നയിക്കുന്ന ഈ ആഗ്രഹവും സഫലമാക്കുകയാണ്. ഏപ്രിൽ 20-ന് പുതിയ ലൈസൻസ് കാർഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.കേവലം സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറുന്നതിന് പുറമെ, ഏഴിലധികം സുരക്ഷ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് പുതിയ പി.വി.സി. പെറ്റ് ജി […]

Continue Reading

കാസറഗോഡ് ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തി; വീട് തകർന്നു വീഴാമെന്ന ഭീതിയിൽ കുടുംബം

കാസർകോട്: ദേശീയപാതാ വികസനത്തിനായി കുന്ന് ഇടിച്ചുതാഴ്ത്തിയതിനെ തുടർന്ന് ഏത് സമയവും വീട് തകർന്നു വീഴുമെന്ന ഭീതിയിൽ കഴിയുകയാണ് ഒരു കുടുംബം. കാസർകോട് ബേവിഞ്ച സ്റ്റാർനഗറിലെ കെ.മുഹമ്മദ് കുഞ്ഞിയുടെ കുടുംബമാണ് ഭീതിയിൽ കഴിയുന്നത്.ദേശീയപാതയോട് ചേർന്നുള്ള കുന്നിൻ മുകളിലായി ഏഴ് സെന്റിലാണ് മുഹമ്മദ് കുഞ്ഞിയുടെ ഇരുനില കോൺക്രീറ്റ് വീട്. ഇവരുടെ മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിനായി നേരത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വീടിനോട് ചേർന്ന് കുന്ന് ഇടിച്ചുതാഴ്ത്തുകയാണ്. 20 അടിയോളം താഴ്ത്തിയാണ് ദേശീയപാത വികസിപ്പിക്കുന്നത്.വീടിനോട് ചേർന്ന് കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ച് കുന്നിടിച്ചതിനെ […]

Continue Reading

വന്ദേഭാരത് എക്സ്പ്രസ് കാസർകോ‍ട് വരെ; 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം മുതൽ കാസർകോ‍ട് വരെ നീട്ടി. ഈ മാസം 25 ന് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും. പാളങ്ങൾ നവീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരി​ഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേ​ഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ. വേ​ഗം കൂട്ടാൻ വളവുകൾ നികത്തണം.ഒന്നാം ഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. രണ്ടാം ഘട്ടം പൂർത്തിയായാൽ 130km വരെ വേഗതയിൽ […]

Continue Reading

വന്ദേഭാരത് നിരക്ക്: എക്സിക്യുട്ടീവ് കോച്ചിന് 2400 രൂപ, എക്കോണമി കോച്ചിന് 1400

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് പ്രഖ്യാപിച്ചു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് […]

Continue Reading

മലയാളി ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു ജവാനും അപകടത്തിൽ മരിച്ചു. ഇരുവരെയും ഇടിച്ച വാഹനം നിർത്താതെ പോയി.രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഏറേ നേരം റോഡിൽ കിടന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചതായി […]

Continue Reading

കല്ല്യാണത്തലേന്ന് വരനെ കാണാതായി; വിവാഹം കൂടാനെത്തിയ യുവാവ് പെൺകുട്ടിക്ക് വരനായി

കോട്ടയം: തലയോലപ്പറമ്പിൽ കല്ല്യാണത്തലേന്ന് വരനെ കാണാതായി. പറഞ്ഞുറപ്പിച്ച സമയത്ത് മറ്റൊരു യുവാവുമായി വിവാഹം നടത്തി. കോട്ടൂർ സ്വദേശി ഫാത്തിമ ഷഹനയുടെ പ്രതിശ്രുത വരനെയാണ് കാണാതായത്. ഫാത്തിമയ്ക്ക് വരനായത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീറാണ്. തലയോല പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സമീർ വരനെ കാണാതായതറിഞ്ഞ് ഫാത്തിമ ഷഹനയെ വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹം .ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിയുന്നത്. ഷാജഹാൻ മൗലവി നേതൃത്വം നൽകി […]

Continue Reading

കുടിവെള്ളക്കരം മൂന്ന് മടങ്ങോളം കൂടും; വർധന ശനിയാഴ്ച പ്രാബല്യത്തിൽവന്നു

തിരുവനന്തപുരം: ബജറ്റിൽ ഇന്ധനസെസും നിരക്കുവർധനയും ഏർപ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതൽ വർധന പ്രാബല്യത്തിൽവരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്.ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടുന്നത്. വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപമുതൽ 12 രൂപവരെയായിരുന്നു നിലവിലെ നിരക്ക്. ലിറ്ററിന് ഒരു പൈസ വീതമാണ് കൂട്ടിയത്. അതോടെ കിലോ ലിറ്ററിന് 14.4 രൂപമുതൽ 22 രൂപവരെയാവും. ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ വർധനയിൽനിന്ന് ഒഴിവാക്കി. അടുത്ത ബില്ലുമുതൽ പുതിയനിരക്കിൽ നൽകണം.രണ്ടുവർഷംമുമ്പ് […]

Continue Reading

ഇന്ധനം ടാങ്ക് നിറച്ചടിച്ചാൽ ചൂടിൽ വാഹനം കത്തിപ്പോകും: പേടിപ്പിക്കാൻ വീണ്ടും വ്യാജ സന്ദേശം

കണ്ണൂർ: ടാങ്ക് നിറയെ എണ്ണയടിച്ചാൽ ചൂടിൽ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യൻ ഓയിലിന്റെ പേരിൽ വ്യാജ സന്ദേശം. കണ്ണൂരിൽ കാർ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതിൽ വാഹന ഉടമകൾ പേടിയിലാണ്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശം വീടുതൊട്ട് പെട്രോൾപമ്പുവരെ ചർച്ചചെയ്യപ്പെടുകയാണ്.ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്നും അതിനാൽ വാഹന ടാങ്കിൽ പൂർണമായി പെട്രോൾ നിറയ്ക്കരുതെന്നുമാണ് സന്ദേശം. പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിന് ഇടംനൽകുക. പരമാവധി പെട്രോൾ നിറച്ചതിനാൽ […]

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് ആരംഭിച്ചു

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസിന് തുടക്കമായി. മഖാം സിയാറത്തിന് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തി. എ.കെ.എം അഷ്റഫ് എം.എൽ.എ, സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള, സ്ഥലം ഖതീബ് ഹസൈനാർ മിസ്ബാഹി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ അബ്ദുല്ല ഹാജി, സെക്രട്ടറി എൻ.ബി.അഷ്റഫ്, ട്രഷറർ എസ്.എ. അബ്ബാസ് ഹാജി, ഉറൂസ് കമ്മിറ്റി കൺവീനർ ടി.എ. മൊയ്തീൻ ഹാജി, ട്രഷറർ […]

Continue Reading

ശിഹാബ് ചോറ്റൂരിന് പാക്കിസ്താനിലേക്ക് പ്രവേശിക്കാന്‍ അനുമതി

ഇറാനിലാണ് ഏറ്റവും കൂടുതല്‍ ദൂരം താണ്ടാനുള്ളത്. അടുത്ത ഹജ്ജ് കര്‍മത്തിന് പങ്കെടുക്കാനാകുമോ എന്നത് വ്യക്തമല്ല. എല്ലാത്തിനും നന്ദിയുണ്ടെന്നും പ്രാര്‍ത്ഥന വേണമെന്നും ശിഹാബ് അഭ്യര്‍ത്ഥിച്ചു.മലപ്പുറത്തുനിന്ന് കാല്‍നടയായി മക്കയിലേക്ക് ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്താന്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചു. നാളെ രാവിലെ പത്തരയോടെ ശിഹാബ് വാഗാ അതിര്‍ത്തി കടക്കും. ഖാസയിലാണ് ഇപ്പോള്‍ ശിഹാബുള്ളത്. ഇന്നലെ രാവിലെയാണ് നേരിട്ട് പാക് അധികൃതര്‍ വിസ കൈമാറിയത്. ഇന്ന് വിശ്രമത്തിന് ശേഷം രാവിലെ പുറപ്പെടുമെന്ന് ശിഹാബ് പറഞ്ഞതായി ചന്ദ്രിക റിപ്പോർട്ട് ചെയ്തു.8200 കിലോമീറ്റര്‍ […]

Continue Reading