അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തലയ്ക്കടിച്ച ശേഷം മകൻ തൂങ്ങിമരിച്ചു

മടിക്കൈ: ഉറങ്ങിക്കിടന്ന അമ്മയുടെ തലയിൽ അമ്മിക്കല്ലിട്ട് ചിരവ കൊണ്ട് തല അടിച്ച് തകർത്ത ശേഷം മകൻ തൂങ്ങിമരിച്ചു.മടിക്കൈ ആലയി പട്ടുവക്കാരൻ വീട്ടിൽ സുധയു ടെ മകൻ സുജിത്ത് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. സുധയും മകനും ഒറ്റയ്ക്കാണ് താമസം. കയ്യൂർ ഐടി വിദ്യാർത്ഥിയാണ് മരണപ്പെട്ട സുജിത്ത്.സുധയുടെ നിലവിളികേട്ട അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കയറി […]

Continue Reading

യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

കുമ്പള: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കുമ്പള കൊടിയമ്മയിലെ സൈനുദ്ദീൻ – ബീഫാത്വിമ ദമ്പതികളുടെ മകൻ സിനാൻ (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ ബന്തിയോട് ചിന്നമുഗറിലാണ് സംഭവം നടന്നത്. ജ്യേഷ്ഠനോപ്പം അദ്ദേഹത്തിന്റെ ഭാര്യാ വീട്ടിലേക്ക് പോയപ്പോൾ അവിടെ വെച്ച് കുളിക്കാനിറങ്ങിയ സമയത്ത് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട്ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Continue Reading

വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു

മലപ്പുറം: സ്വാതന്ത്രൃസമര സേനാനിയും നവോത്ഥാന നായകനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാദിയുടെ ജീവിതം സിനിമയാകുന്നു. ഉമര്‍ ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വാര്‍ത്താസമ്മേളനത്തിലൂടെ സിനിമാ പ്രഖ്യാപനം നടത്തിയത്. ദേശീയ പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്കെതിരെ നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് നികുതി നിഷേധത്തിന് തുടക്കം കുറിച്ചത് ഉമര്‍ ഖാദിയാണ്. ഉമര്‍ ഖാദിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരിക്കും സിനിമയുടെ മുഖ്യ പ്രമേയം.’വെളിയങ്കോട് ഉമര്‍ഖാദി’ എന്ന പേരില്‍ റെസ്കോ ഫിലിംസിന്‍റെ ബാനറില്‍ ഉമര്‍ഖാദി ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റാണ് […]

Continue Reading

പി സി കെ : നന്മയും നർമ്മവും ജീവിതതാളമാക്കിയ സഹൃദയൻ. സ്മരണക്കായി മൊഗ്രാൽ ഹൈസ്കൂൾ ഗൗണ്ടിന് പേര് നൽകണം

മൊഗ്രാൽ: ഗതകാല സ്മരണകൾ അയവിറക്കി പിസി കെ യുടെ ഓർമ്മ ദിനത്തിൽ ഒത്തുകൂടി പഴയകാല സഹപ്രവർത്തകർ. മായാത്ത ഓർമകളും മറക്കാത്ത അനുഭവങ്ങളും പങ്കുവെച്ചവർ ഏറെ വികാരം കൊണ്ടു. മൊഗ്രാലിലെ മത വിദ്യാഭ്യാസ-കായിക രംഗത്ത് നിസ്വാർത്ഥ പ്രവർത്തനം കൊണ്ട് എക്കാലവും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് പി സി കെ യുടെതെന്ന് അദ്ദേഹത്തിൻ്റെ 11 ആo ചരമ വാർഷിക ദിനത്തിൽ വീട്ടുമുറ്റത്ത് “പീസിൽ” ചേർന്ന മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിൻ്റെ മുൻ കാല സാരഥികളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. വഹിക്കുന്ന പദവിയോട് നൂറു ശതമാനം […]

Continue Reading

‘ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കള്‍ക്ക് നരകം’: കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന

കേരളം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനം.ഇ ന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്. ഗ്രാൻഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന […]

Continue Reading

പൊള്ളലേറ്റ് മരിച്ച യുവതിയുടെ 14 വയസ്സുള്ള മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്

വയനാട് തരുവണയിൽ പൊള്ളലേറ്റ് മരിച്ച യുവതിയുടെ മകനെ തീവ്രവാദിയെന്ന് വിളിച്ച് സി.പി.എം നേതാവ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എൻ പ്രഭാകരനാണ് പ്രദേശത്ത് പൊള്ളലേറ്റ് മരിച്ച മഫീദയുടെ 14 വയസ്സുള്ള കുട്ടിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. മഫീദയെ ഭർത്താവിന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നത് മൊബൈലിൽ പിടിച്ചതിനായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗം സിപിഎം പൊതുയോഗത്തിൽ കുട്ടിയെ അധിക്ഷേപിച്ചത്. കുട്ടിയുടെ ഉമ്മ മരിച്ച് രണ്ടാഴ്ചക്കുള്ളിലായിരുന്നു തെരുവിൽ പരസ്യ അധിക്ഷേപം. ഇതേതുടർന്ന് ബാലൻ കടുത്ത മാനസികാഘാതത്തിലാണെന്ന് കുടുംബം പറഞ്ഞു. ഇതിനെ തുടർന്ന് എ.എൻ പ്രഭാകരനെതിരെ […]

Continue Reading

കാസര്‍കോട് ബേക്കലിൽ തെരുവുനായകളെ നേരിടാൻ തോക്കുമായി ഇറങ്ങിയ സെമീറിനെതിരെ പൊലീസ് കേസെടുത്തു

കാസർഗോഡ്: ബേക്കലിൽ തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 വകുപ്പ് പ്രകാരമാണ് ബേക്കൽ പൊലീസ് കേസെടുത്തത്. തെരുവുനായകളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സെമിറിനെതിരെ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ വീഡിയോ ചിത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നും ആരോപിച്ചാണ് കേസെടുത്തത്. ഐ പി സി […]

Continue Reading

മലയാള കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കാന്‍ ചോദ്യം; വൈറലായി വിദ്യാര്‍ഥിയുടെ ഉത്തരം

പരീക്ഷകളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കുന്ന കിടിലന്‍ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലായ്പ്പോഴും വൈറലാണ്. കുറിക്കുകൊള്ളുന്ന ഇത്തരം രസകരമായ ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ തന്നെ പലപ്പോഴും പങ്കുവെക്കാറുണ്ട്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഒരു ഉത്തരക്കടലാസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.രാമകൃഷ്ണന്‍ കുമരനല്ലൂരിന്‍റെ തൂവല്‍ എന്ന കൃതിയിലെ പുഞ്ചിരി എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കാനാണ് ചോദ്യം. കവിതയും ചോദ്യവും വായിച്ച ശേഷം വിദ്യാര്‍ഥി നല്‍കിയ ഉത്തരം  കണ്ടാണ് എല്ലാവരും ഞെട്ടി. ‘എനിക്ക് രാമകൃഷ്ണന്‍ സാറിന്‍റെ തൂവല്‍ എന്ന കൃതിയിലെ പുഞ്ചിരിയെന്ന കവിത […]

Continue Reading

മീറ്ററില്ലാതെ കറങ്ങും , പിന്നാലെ ഷോറൂമിൽ വിൽക്കും;
 കൈയോടെ പിടിച്ചു കാസർഗോഡ് മോട്ടോർവാഹനവകുപ്പ്

കാസർകോട്‌ : ഓഡോമീറ്റർ വിച്ഛേദിച്ച്‌ പുതിയ വാഹനവുമായി അടിച്ചുപൊളിച്ചു നടന്ന ശേഷം വിൽപനയ്‌ക്കായി ഷോറൂമിലേക്ക്‌ കൊണ്ടുപോകുമ്പോൾ മോട്ടോർ വാഹനവകുപ്പ്‌ പിടികൂടി. മംഗളൂരുവിൽനിന്നും കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്ലിലെ ഷോറൂമിലേക്ക്‌ ഓടിച്ചുപോവുകയായിരുന്ന കിയ സോനറ്റ്‌ കാറാണ്‌ ചൗക്കിയിൽ മോട്ടോർവാഹനവകുപ്പ്‌ കാസർകോട്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം പിടിച്ചത്‌. ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനിൽ വാഹനം നിരത്തിലിറക്കുമ്പോൾ ആവശ്യമായ രേഖകൾ വാഹനത്തിലുണ്ടായിരുന്നില്ല. വിശദമായ പരിശോധനയിലാണ്‌ ഓഡോമീറ്റർ ഫ്യൂസ് വിച്ചേദിച്ചതായി കണ്ടെത്തിയത്‌. വാഹനം എത്ര കിലോമീറ്റർ ഓടിച്ചാലും മീറ്ററിൽ നിലവിലുള്ള കിലോമിറ്റർ കൂടില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർമാരുടെ […]

Continue Reading

തെരുവ് നായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്ര; വിഡിയോ വൈറലായി (വീഡിയോ കാണാം )

ബേക്കൽ :തെരുവ് നായ്ക്കളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി രക്ഷിതാവിന്റെ അകമ്പടി യാത്രയുടെ വീഡിയോ വൈറലാകുന്നു. ബേക്കല്‍ ഹദ്ദാദ് നഗറിലാണ് ഇത്തരം അകമ്പടി യാത്ര നടന്നത്. 13ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുകയാണ് രക്ഷിതാവ്. ഏതെങ്കിലും നായ ബയ്യെത്താന്‍ (ഓടിക്കാന്‍) എത്തിയാല്‍ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്. എയര്‍ ഗണുമായാണ് ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം ഒരുക്കിയത്.വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ പട്ടി കടിച്ചിരുന്നു. സിമന്റ് […]

Continue Reading