കാസർകോട് എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു
കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു. ബൈക്ക് യാത്രികനായ മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 )ആണ് പൊലീസിനെ ആക്രമിച്ചത്. കാസർകോട് സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദിൻ്റെ വലതു ചെവിയാണ് കടിച്ചു മുറിവേൽപ്പിച്ചത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉളിയത്തടുക്കയിൽ കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചു. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് […]
Continue Reading