പ്ലസ് വണ്‍ ക്ലാസുകള്‍ ആഗസ്റ്റ് ഓഗസ്റ്റ് 25 ന് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25 ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി. വെള്ളിയാഴ്ച്ച ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഈ മാസം 22 ന് അലോട്ട്മെന്റുകൾ പൂർത്തിയാക്കും. ഖാദർ കമ്മിഷന്‍റെ ആദ്യ ഘട്ട ശിപാർശകൾ ഈ വർഷം നടപ്പാക്കുമെന്നും ദിവസ വേതന അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.  ആഗസ്റ്റ് 15 നാണ് രണ്ടാം ഘട്ട അലോട്മെന്‍റ്. നേരെത്തെ ഓഗസ്റ്റ് 22 ന് ക്ലാസ് തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.വിദ്യാർഥികൾക്ക് ജൻഡർ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് […]

Continue Reading

വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് എസ്. സുഭാഷ് ചന്ദ് സി.പി.എമ്മിലേക്ക്

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് രാജിവെച്ചു. സി.പി.എമ്മുമായി സഹകരിക്കുമെന്ന് സുഭാഷ് ചന്ദ് അറിയിച്ചു. കേരള ഹൈകോടതിയിൽ സെൻട്രൽ ഗവൺമെന്റിനെ പ്രതിനിധീകരിയ്‌ക്കുന്ന സെൻട്രൽ ഗവൺമെന്റ് കൗൺസിൽ, തപസ്യ – തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളാണ് സുഭാഷ് ചന്ദ്.സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാൽ മേൽ പറഞ്ഞ എല്ലാ പദവികളും രാജിവച്ചു എന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു. […]

Continue Reading

കാസർകോട് ഭീമനടിയിൽ ഒഴുക്കിൽപെട്ട് റിട്ട. അധ്യാപികയെ കാണാതായി

വെള്ളരിക്കുണ്ട്: വെസ്റ്റ്എളേരി കൂരാംകുണ്ടിൽ റിട്ട. അധ്യാപികയെ കാണാതായതായി പരാതി. വീടിന് തൊട്ടടുത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയിക്കുന്നു. കൂരാംകുണ്ടിലെ രവിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ ലത (55) ആണ് കാണാതായത്. മകൻ രാജ് കൃഷ്ണ. വെള്ളരിക്കുണ്ട് പോലീസും പെരിങ്ങോം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. കാഞ്ഞങ്ങാട് സബ് കളക്ടർ മേഘശ്രീ ഡി.ആർ (ഐ.എ.എസ്), ഡിവൈഎസ്പി ,പി ബാലകൃഷ്ണൻ നായർ, എന്നിവരും സംഭവസ്ഥലത്ത് എത്തി കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു.

Continue Reading

വെള്ളരിക്കുണ്ട് ചുള്ളിയില്‍ വനത്തില്‍ ഉരുള്‍പൊട്ടല്‍(വീഡിയോ കാണാം )

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ ബളാല്‍ വില്ലേജില്‍ ചുള്ളി മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടി. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. റോഡുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സ്ഥലത്തുണ്ട്.

Continue Reading

ചിപ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല; 19കാരന് മദ്യപസംഘത്തിൻറെ ക്രൂരമർദനം

കൊല്ലം: വാളത്തുങ്കലിൽ 19കാരന് മദ്യപസംഘത്തിന്‍റെ ക്രൂരമര്‍ദനം. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെയാണ് എട്ടുപേർ ചേർന്ന് മർദിച്ചത്. ചിപ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിനാണ് മർദിച്ചതെന്ന് നീലകണ്ഠൻ പറഞ്ഞു. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് മദ്യപസംഘത്തിലൊരാള്‍ ലെയ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ നീലകണ്ഠന്‍ അത് നല്‍കാന്‍ തയ്യാറാകാത്തതാണ് പ്രകോപനമായത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  നീലകണ്ഠനെ തെങ്ങിന്‍തോപ്പിലേക്ക് ചവിട്ടിത്തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. നീലകണ്ഠന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മര്‍ദനത്തിനിടെ ഓടിരക്ഷപ്പെട്ട തന്നെ മദ്യപസംഘം […]

Continue Reading

അധ്യാപക ഒഴിവ്

▪️പെരിയ : ജവാഹർ നവോദയ വിദ്യാലയത്തിൽ നടപ്പ് അധ്യയന വർഷത്തിൽ പ്ലസ് വൺ ക്ലാസിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് www.navodaya.gov.in, www.nvsadmissionclasseleven.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18. ഫോൺ: 04672 234057. പെരിയ : അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മൂന്നിന് രാവിലെ 10-ന് നേരിട്ട് ഹാജരാവണം. ഫോൺ: 9947567131.========================

Continue Reading

ഡിവിഷൻ സാഹിത്യോത്സവുകൾ സമാപിച്ചു; ജില്ലാ മത്സരം ആഗസ്ത് 12 മുതൽ 14 വരെ

കാസർകോട്: എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൻ്റെ ഡിവിഷൻ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയായി .മഞ്ചേശ്വരം, ഉപ്പള, കുമ്പള, കാസർകോട്, ബദിയഡുക്ക, മുള്ളേരിയ, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ 9 ഡിവിഷനുകളിലെ മത്സരങ്ങൾ പൂർത്തികരിച്ച് പ്രതിഭാത്വം തെളീച്ച പ്രതിഭകൾ ജില്ലാ സാഹിത്യോത്സവിൽ മാറ്റുരക്കും. 29 മത് സാഹിത്യോത്സവിൻ്റെ ജില്ലാതലം നടക്കുന്നത് മുള്ളേരിയ ഡിവിഷനിലെ ഗാളിമുഖം ഖലീൽ സ്വലാഹിലാണ്. ആഗസ്ത് 12 ന് ആരംഭിക്കുന്ന ജില്ലാ സാഹിത്യോത്സവിന് 14 ന് സമാപനമാകും. സാഹിത്യോത്സവിൻ്റെ ഭാഗമായി വിത്യസ്ത പദ്ധതികളാണ് ജില്ലാ കമ്മിറ്റി […]

Continue Reading

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന്റെ സമയം ദീർഘിപ്പിച്ചതിനാലാണ് മാറ്റം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു അലോട്ട്‌മെന്റ് വരേണ്ടിയിരുന്നത്.വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് വന്നെങ്കിലും വെബ്സൈറ്റിലെ തകരാർ മൂലം വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ടികളുടെ ഒരു ദിവസം നഷ്ടമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അലോട്ട്മെന്റ് പരിശോധിക്കാനോ ഓപ്ഷനുകളിലുൾപ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. […]

Continue Reading

സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്

കോഴിക്കോട്: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം കോഴിക്കോട് വെച്ച് നടത്തും. ഡിസംബർ – ജനുവരി മാസത്തിലാണ് കലോത്സവം നടക്കുക. കായിക മേളയ്ക്ക് നവംബറില്‍ തിരുവനന്തപുരവും വേദിയാകും.

Continue Reading

ഉറങ്ങാന്‍ കിടന്ന 17-കാരിയെ കാണാതായതായി പരാതി

വിദ്യാനഗർ:കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്ന 17കാരിയെ കാണാതായതായി പരാതി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് ഇക്കഴിഞ്ഞ 31ന് പുലർചെ നാലുമണിയോടെ കാണാതായതെന്നാണ് പരാതി. സഹോദരിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Continue Reading