സീറ്റിൽ വാഴ; എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ; കുട്ടികളോട് ദേഷ്യമില്ല

വയനാട് എംപിയുടെ ഓഫിസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. അക്രമത്തിന് ശേഷം ഓഫിസ് അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു. ഇന്ന് നേരിട്ടെത്തിയ രാഹുൽ ഓഫിസ് സന്ദർശിക്കുകയും ചെയ്തു. കസേരയിൽ വച്ചിരുന്ന വാഴ എടുത്ത് പിന്നിലേക്ക് മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ‘കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ […]

Continue Reading

സിദ്ധിഖിന്‍റെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർകോട്: കാസർകോട് പ്രവാസിയായ അബൂബക്കർ സിദ്ധിഖിൻ്റെ കൊലപാത കേസിൽ 3 പേർ കൂടി അറസ്റ്റിലായി. മഞ്ചേശ്വരത്തെ റിയാസ് ഹസ്സൻ ( 33) ഉപ്പളയിലെ അബ്ദുൾ റസാഖ്(46), കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ദിഖ്( 33) കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

എകെജി സെന്ററിന് നേരെ ബോംബാക്രമണം; തലസ്ഥാനത്ത് ജാഗ്രത, മുഖ്യമന്ത്രിയുടെയും കെ സുധാകരന്റെയും വീടുകൾക്ക് കനത്ത സുരക്ഷ(വീഡിയോ കാണാം )

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരായ ബോംബാക്രണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു. കൂടാതെ കണ്ണൂരിലും കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് […]

Continue Reading

മാസപ്പിറ കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിവിധ ഖാസിമാരും മതനേതാക്കളുമാണ് ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് […]

Continue Reading

അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പൈവളിഗെ: മുഗുവിലെ അബൂബക്കർസിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിൽ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൽ അസീസ് (36), ഉദ്യാവർ ജെ.എം റോഡിൽ റൗഫ് റഹീം മൻസിലിലെ അബ്ദുൽറഹീം(41) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാൻ സഹായം നൽകിയവരാണ് ഇരുവരുമെന്ന് […]

Continue Reading

അയൽവീട്ടിലെ നായ കടിച്ചു; പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു

പാലക്കാട്• പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ […]

Continue Reading

ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താന്‍ കാസര്‍കോട്ടെ സൂപര്‍മാര്‍കറ്റ് ഉടമ ചെയ്തത ഉപായം ക്ലിക് ആകുമോ? ജൂലൈ 5ന് അറിയാം

കാസർകോട്: ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താൻ കാസർകോട്ടെ സൂപർമാർകറ്റ് ഉടമ ചെയ്ത ഉപായം ക്ലിക് ആകുമോയെന്ന് ജൂലൈ അഞ്ചിന് അറിയാം. കാസർകോട്ടെ മാർജിൻ ഫ്രീ മാർകറ്റ് ഉടമയാണ് പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്.കബളിപ്പിച്ച് കടന്നയാളുടെ മുഖം മറച്ച് കൊണ്ട് ഒരു പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘ഈ ഫോടോയിൽ കാണുന്ന കോട് ധരിച്ച വ്യക്തി കാസർകോട് മാർജിൻ ഫ്രീ മാർകറ്റിൽ നിന്നും 25- 06 – […]

Continue Reading

‘ഒളിച്ചോടിയ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യര്‍ഥിനിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു’; യുവാവിനെതിരെ പോക്‌സോ കേസ്

കാസർകോട്: ഒളിച്ചോടിയ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാർഥിനിയെ അമ്മയുടെ കാമുകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കാമുകനും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.കൊല്ലം ജില്ലയിലെ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് അമ്മയുടെ കാമുകൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. ഒളിച്ചോടിയ അമ്മയ്ക്കും കാമുകനും ഒപ്പം ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടക ക്വാർടേഴ്സിൽ താമസിച്ചു വരുന്നതിനിടയിലാണ് അമ്മയുടെ കാമുകൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം അമ്മയോട് പെൺകുട്ടി പറഞ്ഞെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. ഒളിച്ചോട്ടം സംബന്ധിച്ച് […]

Continue Reading

മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി പ്രവാസികൾ വഞ്ചിതരാകരുത്,ജാഗ്രത പാലിക്കണം. -മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുടുംബാംഗങ്ങളെ വിട്ട് പ്രവാസ ലോകത്തേക്ക് തിരിക്കുന്ന പ്രവാസികൾ ക്രിമിനൽ സംഘങ്ങളുടെയും, കള്ളക്കടത്ത് സംഘങ്ങളുടെയും മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി വഞ്ചിതരാകരുതെന്നും, ഈ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ചുളുവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ കള്ളക്കടത്ത്, ക്രിമിനൽ സംഘങ്ങൾ സമീപിക്കുന്നത്. ഇത് പിന്നീട് നാട്ടിൽ വെച്ച് തട്ടിക്കൊണ്ടുപോകലിനും, കൊലപാതകത്തിലേക്കും ചെന്നെത്തുന്നു. ഇത് തുടർക്കഥയായി മാറിയ സാഹചര്യത്തിൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മൊഗ്രാൽ […]

Continue Reading

തലകീഴായി കെട്ടിത്തൂക്കി, ക്രൂരമായി മര്‍ദ്ദിച്ചു; അബൂബക്കര്‍ മരിച്ചതോടെ തന്നെ വിട്ടയക്കുകയായിരുന്നുവെന്നും സഹോദരന്‍

കാസര്‍കോട്: പ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന്‍ അന്‍വര്‍. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനമെന്നും അബൂബക്കര്‍ സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി. കേസില്‍ രണ്ട് പേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് […]

Continue Reading