അധ്യാപക ഒഴിവ്

▪️മടിക്കൈ: മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2022-2023 വർഷത്തിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട് ടൈം), ഇലക്ട്രോണിക്‌സ്, തുടങ്ങിയ വിഷയങ്ങളിൽ മെയ് 20 നും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് (പാർട്ട് ടൈം), തുടങ്ങിയ വിഷയങ്ങളിൽ മെയ് 21 നും ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പിഎച്ച്ഡി, എംഫിൽ ഉള്ളവർക്ക് മുൻഗണന. […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അല‍ര്‍ട്ട്. കാസര്‍കോട് യെല്ലോ അല‍ര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് […]

Continue Reading

സ്ത്രീ​ധ​ന പീ​ഡ​നം: മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ

മാ​ന​ന്ത​വാ​ടി: സ്ത്രീ​ധ​ന പീ​ഡ​ന​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ റി​മാ​ൻ​ഡി​ൽ. കാ​ട്ടി​കു​ളം പ​ന​വ​ല്ലി മു​തു​വാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (28)യെ​യാ​ണ് തി​രു​നെ​ല്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി 21കാ​രി​യാ​യ ഭാ​ര്യ​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Continue Reading

ഫറോക്ക് പാലത്തില്‍ സെല്‍ഫിക്കിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു

കോഴിക്കോട് ഫറോക്കില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി ‌ട്രെയിന്‍തട്ടി മരിച്ചു. റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. കരുവന്‍തിരുത്തി സ്വദേശിനിയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍– മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്.

Continue Reading

‘ഒരു സംഘി ഉത്പന്നം’; ഡോ പ്രകാശന്‍ പഴമ്പാലക്കോടിന്റെ കടുക് മാങ്ങ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു

പാലക്കാട്: ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ കടുക് മാങ്ങ അച്ചാറിന്റെ പരസ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ആദ്യമായാണ് ‘ഒരു സംഘി ഉത്പന്നം’ എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത് എന്നതാണ് ചര്‍ച്ചക്ക് കാരണം. ‘തുപ്പിയതല്ല ഉപ്പിലിട്ടതാണ്’ എന്ന തലക്കെട്ടും കടുക് മാങ്ങ അച്ചാറിന്റെ പരസ്യത്തിന് നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചില വലത് ഗ്രൂപ്പുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചരണത്തെ കൂട്ടുപിടിച്ചാണ് ഈ തലക്കെട്ട്.ഡോ. പ്രകാശന്‍ പഴമ്പാലക്കോടിന്റെ നേതൃത്വത്തിലുള്ള ആശാന്‍ രുചിക്കൂട്ട് എന്ന സ്ഥാപനമാണ് കടുക് മാങ്ങ അച്ചാറും […]

Continue Reading

കൊലക്കേസിൽ ശിക്ഷ ലഭിച്ച സി.പി.എം നേതാവ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെച്ചു

കുമ്ബള: പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവിയെച്ചൊല്ലി ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച, കുമ്ബള ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി മുന്‍ അധ്യക്ഷന്‍ കൂടിയായ സി.പി.എം അംഗം കൊഗ്ഗു പഞ്ചായത്ത് അംഗത്വം രാജിവെച്ചു.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചത്. 2008ല്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന കൊഗ്ഗുവിനെ കോടതി ശിക്ഷിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രാജി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെ കേവലം മൂന്നംഗ ബലമുള്ള സി.പി.എം, പ്രതിപക്ഷമായ ബി.ജെ.പിയുടെ ഒമ്ബതംഗങ്ങളുടെ വോട്ടില്‍ […]

Continue Reading

എസ്.ഡി.പി.ഐയും പി.എഫ്.ഐയും തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ല: ഹൈക്കോടതി

കൊച്ചി: എസ്.ഡി.പി.ഐയും പി.എഫ്‌.ഐയും ഗുരുതരമായ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതില്‍ സംശയമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇതൊരു നിരോധിത സംഘടനയല്ലെന്നും ജസ്റ്റിസ് കെ ഹരിപാല്‍ വ്യക്തമാക്കി. പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശമുള്ളത്.സഞ്ജിത്ത് വധക്കേസില്‍ സംഘടനയുടെ ദേശീയ, സംസ്ഥാന തല നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. കൂടാതെ 90 ദിവസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും സാധിച്ചു. കുറ്റകൃത്യത്തില്‍ […]

Continue Reading

നടിയും മോഡലുമായ ഷഹന മരിച്ച നിലയിൽ

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ […]

Continue Reading

എംഎം പെർവാഡ് : നഷ്ടമായത് നാടിന്റെ കലാ -സാമൂഹ്യ- സാംസ്കാരിക- മത വിദ്യാഭ്യാസ- രാഷ്ട്രീയ രംഗത്ത് തിളങ്ങിനിന്ന വ്യക്തിത്വത്തെ. -മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ : നാടിന്റെ സർവ്വ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു എം എം ഇബ്രാഹിം പെർവാഡെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒരു മേഖലയും തനിക്ക് ചേരാത്തതായിട്ടില്ലെന്ന് എം എം ഇബ്രാഹിം പെർവാഡ് തെളിയിച്ചിരുന്നു. മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ വൈസ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചതിലൂടെ വിദ്യാഭ്യാസരംഗത്തും, ആദർശ രാഷ്ട്രീയത്തിൽ അടിയുറച്ച് നിന്ന് മുസ്ലിം ലീഗ് നേതാവായതിലൂടെ രാഷ്ട്രീയരംഗത്തും, മൊഗ്രാലിലെ മൂന്ന് ജമാഅത്ത് കമ്മിറ്റികളിലെ ഭാരവാഹിത്വത്തിലൂടെ മതരംഗത്തും, മൊഗ്രാൽ […]

Continue Reading

പന്ത്രണ്ടു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ

കൊല്ലം: കൊല്ലം നിലമേൽ സ്വാദേശിയായ 12 വയസുകാരനെ നാഗർകോവിൽ തിട്ടവിളയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ. നിലമേൽ പേഴുവിള വീട്ടിൽ മുഹമ്മദ് നജീബ്-സുനി ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുന്നാൾ ആഘോഷിക്കാനാണ് ആദിൽ മുഹമ്മദ് തിട്ടവിളയിലെ മാതാവിന്‍റെ കുടുംബവീട്ടിൽ പോയത്. ഉമ്മയുടെയും സഹോദരങ്ങളുടേയും ഒപ്പമായിരുന്നു യാത്ര. തൊട്ടടുത്ത വീട്ടിലെ കുട്ടികളോടൊപ്പം കളിക്കാൻ പോയ ആദിലിനെ ആറാം തിയതി വൈകിട്ട് കാണാതായി. രണ്ട് ദിവസം പൊലീസും ബന്ധുക്കളും നടത്തിയ […]

Continue Reading