തൃശൂർപൂരം കുടയിൽ സവർക്കറുടെ ചിത്രവും; സംഘ്പരിവാർ നുഴഞ്ഞുകയറ്റമെന്ന് ആക്ഷേപം- വ്യാപക വിമർശനം

തൃശൂർ: സാംപിൾ വെടിക്കെട്ടിന് ഏതാനും മണിക്കൂറുകൾ ബാക്കിനിൽക്കെ തൃശൂർപൂരത്തിൽ വിവാദം. പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയാറാക്കിയ കുടകളിൽ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറുടെ ചിത്രവും ഉൾപ്പെടുത്തി. സ്വാതന്ത്ര്യ സമരസേനാനികൾക്കും നവോത്ഥാന നായകർക്കുമൊപ്പമാണ് സവർക്കറുടെ ചിത്രവും ഇടംപിടിച്ചിരിക്കുന്നത്. സവർക്കറുടെ ചിത്രങ്ങളടങ്ങിയ കുടകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങി വിവിധ തലങ്ങളിൽ ശ്രദ്ധേയരായ വ്യക്തികൾക്കൊപ്പമാണ് വി.ഡി സവർക്കറുടെയും ചിത്രം കുടകളിൽ ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനെതിരെ വൻ വിമർശനമുയരുകയാണ്.പൂരത്തിന്റെ […]

Continue Reading

വ്‌ളോഗർ റിഫയുടെ മരണം: ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും

കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദുബൈയില്‍ വെച്ചാണ് റിഫയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.ഇന്നലെ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം […]

Continue Reading

കേരളത്തിൽ ആദ്യം മരുഭൂമിയാകുക ഈ ജില്ല; കാരണങ്ങൾ കണ്ടുതുടങ്ങി; ആശങ്ക

കൽപറ്റ : കേരളത്തിൽ ഏതെങ്കിലും ഒരു ജില്ല പൂർണമായും മരുഭൂമി ആയി മാറുമെങ്കിൽ അത് ആദ്യം നടക്കുക വയനാട്ടിലായിരിക്കും! ആസന്നമായ മരുഭൂവൽക്കരണം തടയാനുള്ള മൃതസജ്ഞീവനിയാണു കബനി നദിയിലൂടെയൊഴുകുന്നത്. വയനാടൻ ജനതയുടെ ഭാവി തന്നെ കബനി സംരക്ഷണവുമായി ബന്ധപ്പെട്ടാണിരിക്കുന്നതും. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായിരുന്നു വയനാട്ടിലെ ലക്കിടി. എന്നാൽ, ലക്കിടിയിലും വർഷത്തിൽ മിക്ക ദിവസവും മഴ കിട്ടിയിരുന്ന സൂചിപ്പാറ, വടുവൻചാൽ, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും അടുത്തകാലത്തായി മഴക്കുറവ് അനുഭവപ്പെടുന്നു. പ്രളയകാലം മാറ്റിനിർത്തിയാൽ 2017 വരെ […]

Continue Reading

ഷവര്‍മയില്‍ ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും; പരിശോധനാ ഫലം പുറത്ത്

കാസര്‍കോട്ടെ ഷവര്‍മയില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. പരിശോധിച്ച രണ്ട് ഷവര്‍മ സാംപിളുകളിലും ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും. കുരുമുളകുപൊടിയില്‍ സാല്‍മൊണെല്ല ബാക്ടിരീയ കണ്ടെത്തി. 11 സാംപിളുകളാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന്പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയില്‍ പത്ത് ഹോട്ടലുകള്‍ പൂട്ടിച്ചു. വിവിധ ജില്ലകളിലായി നൂറോളം ഹോട്ടലുകള്‍്ക്ക് നോട്ടീസ് നല്കി.

Continue Reading

റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം; കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu) പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്നുളള അന്വേഷണമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ  വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ […]

Continue Reading

തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയതിലൂടെ ഉണ്ടായത് വന്‍ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്(വീഡിയോ )

അബുദാബി: തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയത് കാരണമുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. പൊതുജനങ്ങള്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. നിരവധി ലേനുകളുള്ള ഹൈവേയിലൂടെ പോകുന്ന വാഹനത്തിന് ചില തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റോഡിന്റെ മദ്ധ്യഭാഗത്തായി നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. വാഹനം നിര്‍ത്തുമ്പോള്‍ തന്നെ ഡ്രൈവര്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്‍തിരുന്നു. തൊട്ടുപിന്നാലെയെത്തിയ ഏതാനും വാഹനങ്ങള്‍ അപകടമുണ്ടാക്കാതെ വശങ്ങളിലൂടെ മുന്നോട്ട് നീങ്ങി. എന്നാല്‍ അല്‍പസമയത്തിന് ശേഷം […]

Continue Reading

കാസർകോട്ട് വ്യാപക പരിശോധന, 200 കിലോ പഴകിയ മത്സ്യം പിടികൂടി 

കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസര്‍കോട്ടെ വിദ്യാ‍ര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പിടിച്ചത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ […]

Continue Reading

ഗാര്‍ഹിക സിലിണ്ടറിന് 1006.50 രൂപ; പാചക വാതക വില വീണ്ടും കൂട്ടി

എറണാകുളം: രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്. ഈ മാസം ആദ്യവും പാചകവാത വില ഉയര്‍ത്തിയിരുന്നു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില ആയിരുന്നു മെയ് രണ്ടിന് പുതുക്കിയത്. 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. […]

Continue Reading

Love Jihad: ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

ദില്ലി: ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് റിപ്പോ‍ർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ (Minority Commission asked report about Love Jihad from Kerala Government). കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ […]

Continue Reading

Babu yells and insults; The truth in the video: Amma says (watch the video)

രണ്ട് മാസം മു‍ൻപാണ് ബാബുവും കുമ്പാച്ചി മലയും വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ വീണ്ടും ബാബുവിന്റെ മറ്റൊരു വിഡിയോ വൈറലാകുന്നു. എന്നാലിത് അത്ര പോസിറ്റീവല്ലെന്ന് മാത്രം. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്ത് കിടന്ന് ഉരുളുകയും ചെയ്യുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയിലുടനീളം ബാബു അസ്വസ്ഥനാണ്. എനിക്ക് ചാകണം, ചാകണം എന്ന് വിളിച്ചുപറയുന്നുണ്ട്. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നുണ്ട്. അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നതും വിഡിയോയിൽ കാണാം. ബാബു ക​ഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. ഇതിന്റെ […]

Continue Reading