ഉദുമ പഞ്ചായത്ത് ഓഫീസ് മോടിപിടിപ്പിക്കാൻ പച്ചത്തുരുത്ത് മുറിച്ചുമാറ്റി ഇന്‍റര്‍ലോക്ക് പതിച്ചു; വ്യാപക പ്രതിഷേധം, വാഹനം പാര്‍ക്ക് ചെയ്യാനെന്ന് ന്യായം

കാസര്‍കോട്: കാസർകോട് ഉദുമ പഞ്ചായത്ത് ഓഫീസിന് മുൻപിലെ പച്ചത്തുരുത്ത് മുറിച്ചുമാറ്റി ഇന്‍റര്‍ലോക്ക് പാകി അധികൃതർ. ഓഫീസ് മോടിപിടിപ്പിക്കുന്നതിന്‍റെ പേരിലാണ് ഈ വെട്ടിനിരത്തൽ. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ടായിരുന്ന വിവിധയിനം മരങ്ങളാണ് മുറിച്ചുമാറ്റിയത്. കൂവളം, പുളി, നെല്ലി, വേപ്പ്, ചെമ്പകം, മാവ് തുടങ്ങിയവയെല്ലാം മുറിച്ചുമാറ്റി. ഓഫീസിന് മുന്നിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്ന് പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതിനുള്ള അധികൃതരു‍ടെ ന്യായംപഞ്ചായത്ത് അധികൃതർ തന്നെ പച്ചത്തുരുത്ത് നശിപ്പിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരിസ്ഥിതി […]

Continue Reading

തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി, അഞ്ച് മരണം

കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.   ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന […]

Continue Reading

കാസർകോട് പറക്കളായിയിൽ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു; 3 പേർക്ക് ദാരുണാന്ത്യം, ഒരു മകന്‍റെ നില ഗുരുതരം

കാഞ്ഞങ്ങാട്: കാസർകോട് അമ്പലത്തറ പറക്കളായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂള്‍

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടിഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.ചെറിയ […]

Continue Reading

‘സിപിഐഎം കോഴിഫാം’ ക്ലിഫ് ഹൗസിന് മുന്നിൽ ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ് മാർച്ച്

‘സിപിഎം കോഴിഫാം’ എന്ന ബാനർ ക്ലിഫ് ഹൗസിന് മുന്നിൽ പതിച്ച് യൂത്ത് കോണ്‍ഗ്രസ്‌. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്ലിഫ് ഹൗസ് മാർച്ച് നടന്നത്. ഇന്ന് രാവിലെ പോസ്റ്റർ പതിപ്പിച്ച ശേഷമായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ സംയുക്തമായാണ് പ്രതിഷേധിച്ചത്.   ക്ലിഫ് ഹൗസിനെ കോഴി ഫാം എന്ന് എഴുതിയ പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം മുകേഷ്, ഗണേഷ് കുമാർ, കടകംപള്ളി സുരേന്ദ്രൻ, എ […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതാക്കൾ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കേസോ പരാതിയോ ഇല്ലാത്ത സാഹചര്യത്തിൽ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചിരുന്നു. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. അതേസമയം എംഎൽഎ സ്ഥാനത്ത് രാഹുലിന് തുടരാംകെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട കെപിസിസി നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ രാഹുലിന്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് അറിയിച്ചിരുന്നത്. […]

Continue Reading

‘രാജി വേണ്ട’; രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ നിന്ന് നേതാക്കൾ പിന്നോട്ട്. രാജി വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും. പരാതിയോ കേസോ ഇല്ലാതെ സ്ഥാനം ഒഴിയണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്ന് കെപിസിസി നേതൃത്വം. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വത്തിന്റെ നിർണായക തീരുമാനം. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം.രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നതിന് തടസ്സം ഇല്ല. വിവാദം അവസാനിപ്പിക്കാനും ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനും മറ്റ് മാർഗ്ഗങ്ങളില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം. രാഹുൽ […]

Continue Reading

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും.

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് കെപിസിസി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. കെപിസിസിയുടെ നിലപാട് എഐസിസിയെ അറിയിച്ചു. സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമസഭാംഗത്വം ഒഴിയണമെന്നും നിർദേശിക്കും.അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട് . ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.   രാഹുൽ […]

Continue Reading

മെസി കേരളത്തിലേക്ക് ; ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ […]

Continue Reading

വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ 3000 രൂപ കൈക്കൂലി; കാസർഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി

കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിൻ്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിക്കുന്നത്. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്‌ഡ്‌ നടത്തുകയും ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു. നിലവിൽ സബ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Continue Reading