ഭാരത് ജോഡോ യാത്ര ബാനറില്‍ സവര്‍ക്കറിന്റെ ചിത്രം

ആലുവ: ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും. എന്നാല്‍ സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം.സംഭവം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ പങ്കുവെച്ചുകൊണ്ട് സങ്കി […]

Continue Reading

കേരളത്തിലെ ആദ്യ വാഹനാപകടം, കാറിന് കുറുകെ തെരുവുനായ ചാടി; മരണപ്പെട്ടത് കേരള കാളിദാസന്‍

തിരുവനന്തപുരം: 1914 സെപ്തംബര്‍ 20നാണ് കേരളത്തിലെ ആദ്യ വാഹനാപകടം നടന്നതായി കരുതപ്പെടുന്നത്. 108 വര്‍ഷം മുമ്പ് നടന്ന ആ വാഹനാപകടത്തില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ മരണപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു കുറുകെ തെരുവുനായ ചാടിതാണ് അപകടത്തിന് കാരണമായത്. വൈക്കം ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിലെത്തി താമസിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീഴുകയായിരുന്നു. മാവേലിക്കര കുറ്റീത്തെരുവിലാണ് അപകടം നടന്നത്.പ്രത്യക്ഷത്തില്‍ കാര്യമായ പരുക്ക് […]

Continue Reading

ഹിജാബ് ധരിച്ച പെൺകുട്ടിക്കൊപ്പം രാഹുൽ ഗാന്ധി; പ്രീണനമെന്ന് ബിജെപി – മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസിന്റെ മറുപടി

കൊല്ലം: ഭാരത് ജോഡോ യാത്രക്കിടെ പർദയും ഹിജാബും ധരിച്ച പെൺകുട്ടിയുടെ കൈപിടിച്ച് നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപിയുടെ വർഗീയ പ്രചാരണം. രാഹുൽ ഗാന്ധിയുടേത് വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ള പ്രീണനമാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ട്വീറ്റ് ചെയ്തു. മതപരമായ അടിസ്ഥാനത്തിൽ വോട്ടുകൾ കണക്ക് കൂട്ടുമ്പോൾ അതിനെ പ്രീണനമെന്ന് വിളിക്കുന്നു-സാംബിത് പത്ര ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി തൊപ്പിയും പർദയും ധരിച്ചവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ […]

Continue Reading

കുമ്പളയിൽ വഴിയാത്രക്കാരെ ആക്രമിക്കുന്ന കുരങ്ങിനെ തുരത്തണമെന്ന് ആവശ്യപെട്ട് DYFI കുമ്പള മേഖല കമ്മിറ്റി ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി

കുമ്പള: കുമ്പളയിൽ വഴിയാത്രക്കാരെ ആക്രമിക്കുന്ന കുരങ്ങിനെ തുരത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കുമ്പള മേഖല കമ്മിറ്റി കാസറഗോഡ് ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി . കുണ്ടങ്കരടുക്കയിലാണ് കുരങ്ങുശല്യം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് നിരവധി കുരങ്ങുകൾ ഉണ്ടെങ്കിലും അവയിൽ ഭീമാകാരനായ ഒരു കുരങ്ങ് മാത്രമാണ് ആക്രമണോത്സുകത പ്രകടിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷമായി ഈ കുരങ്ങ് പ്രദേശത്തെ കുട്ടികളെയും വഴിയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ആക്രമിക്കുന്നു.രണ്ടുമാസം മുമ്പ് ത്വാഹ മസ്ജിദിൽ നമസ്കരിക്കുകയായിരുന്ന ഒരു കുട്ടിയെ പള്ളിക്കകത്തു കയറി ഉപദ്രവിച്ചിരുന്നു. റോഡിലൂടെ ടൗണിലേക്ക് നടന്നുപോയ നിരവധി […]

Continue Reading