ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം

കാസർകോട്: ഉപ്പള, റെയിൽവെ സ്റ്റേഷൻ റോഡിൽ വൻ തീപിടുത്തം. ബഹുനില ഷോപ്പിംഗ് കോംപ്ലക്സ‌് കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേർഴ്‌സിലാണ് വെള്ളിയാഴ്‌ച ഉച്ചക്ക് തീപിടുത്തം ഉണ്ടായത്.   ഫയർ ഫോഴ്സെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി

Continue Reading

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിയേക്കും; ഇടപെട്ട് എഐസിസി

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം എഐസിസി പരിശോധിക്കുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടി.   നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്ത് നിന്നടക്കം മാറ്റുന്നതടക്കം ഹൈക്കമാന്‍ഡ് ആലോചനയിലുണ്ട്.യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ വ്യാപക ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത് […]

Continue Reading

കാസറഗോഡ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാകൻ അവധിയിലെന്ന് പൊലീസ്; അറസ്റ്റ് ഉടൻ ഉണ്ടാകില്ല

കാസർഗോഡ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചുതകർത്ത സംഭവത്തിൽ, ഹെഡ്മാസ്റ്റർ എം അശോകൻ അവധിയിലെന്ന് പൊലീസ്. ഹെഡ്മാസ്റ്ററുടെ അറസ്റ്റ് ഉടനുണ്ടാകില്ല. വിശദമായ അന്വേഷണത്തിന് ശേഷം നടപടി മതിയെന്നാണ് പൊലീസ് തീരുമാനം. പാഠപുസ്തകത്തിന്റെ ജോലിയുണ്ടെന്നും അവധിയല്ലെന്നുമാണ് എം അശോകന്റെ പ്രതികരണം.സംഭവത്തിൽ ബേഡകം പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് എം അശോകന്റെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കം.   ഹെഡ്മാസ്റ്റർ എം അശോകൻ […]

Continue Reading

‘തിരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ, ഇപ്പോൾ നിങ്ങൾ മോദിക്ക് വേണ്ടി പ്രവർത്തിക്കുന്നു, ഞങ്ങൾ സര്‍ക്കാര്‍ രൂപീകരിക്കുന്ന ദിവസം നിങ്ങളെ കൈകാര്യം ചെയ്യും’; രാഹുൽ ഗാന്ധി

തിരഞ്ഞടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്‍റെ പരാമര്‍ശം.മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരേ, ശ്രദ്ധിക്കൂ. ഇപ്പോൾ, ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്, നിങ്ങൾ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു. പക്ഷെ ഇൻഡ്യാ സഖ്യം രാജ്യത്തും ബിഹാറിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഒരു ദിവസം വരും, അതിനുശേഷം ഞങ്ങൾ നിങ്ങളെ മൂന്നുപേരെയും കൈകാര്യം ചെയ്യും. നിങ്ങൾക്കെതിരെ നടപടിയെടുക്കും,   നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടുകൾ […]

Continue Reading

മരംവെട്ടാന്‍ ഫണ്ട് നല്‍കിയില്ല; കാസറഗോഡ് സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം അധ്യാപകന്‍ വെട്ടിമാറ്റി

കൂലി നല്‍കാന്‍ ഫണ്ടില്ലാത്തതിനാല്‍ സ്‌കൂളിന് സുരക്ഷാ ഭീഷണിയായ മരം സ്വയം വെട്ടിമാറ്റി അധ്യാപകന്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍ എ എസ് രഞ്ജിത്താണ് മരം വെട്ടിമാറ്റിയത്ഇന്നലെയാണ് സംഭവം നടന്നത്. മരം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ജീവന് ഭീഷണിയാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഒരു തൊഴിലാളിയെ കൊണ്ടുവന്ന് മരംമുറിയ്ക്കാന്‍ പണം തികയാതെ വരികയും കൂടി ചെയ്തപ്പോഴാണ് അധ്യാപകന്‍ തന്നെ മരംമുറിക്കുന്ന ജോലി ഏറ്റെടുത്തത്.

Continue Reading

കാസര്‍കോട് ഹെഡ്മാസ്റ്റർ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ചു; സംഭവം കാസർകോട് കുണ്ടംകുഴി ജിഎച്ച്എസ്എസിൽ

കാസര്‍കോട്: കാസര്‍കോട് വിദ്യാര്‍ത്ഥിക്ക് ഹെഡ്മാസ്റ്ററുടെ മര്‍ദനം. കാസർകോട് കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിക്കുകയായിരുന്നു. അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കി എന്ന കാരണത്താലാണ് കുട്ടിയെ അടിച്ചത്. അസംബ്ലി നടക്കുന്നതിനിടെ കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാർത്ഥികളുടെയെല്ലാം മുന്നിൽ വച്ച് കോളറിൽ പിടിച്ചുവെന്നും ചെവി അടക്കി മുഖത്ത് അടിക്കുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറയുന്നു.കർണപടം പൊട്ടിയ 15 വയസുകാരൻ നിലവില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി അമ്മ […]

Continue Reading

വോട്ടര്‍ പട്ടിക ക്രമക്കേട്; കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍

വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ രേഖകള്‍ . കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍. ഒരു വോട്ടര്‍ ഐഡിയില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് വോട്ടുകള്‍ ഉണ്ട്.   വോട്ടര്‍പട്ടികയുടെ കരട് രേഖ പരിശോധിക്കുമ്പോഴാണ് ഈ ക്രമക്കേടുകള്‍ വ്യക്തമായത്. TTD0395871 എന്ന ആതിര ആനന്ദിന്റെ ഐഡി നമ്പറില്‍ മൂന്നുപേര്‍ക്കാണ് വോട്ട്. വിജയാലയം കോണ്‍വെന്റിലെ സിസ്റ്റര്‍ സരിതയ്ക്കും ആതിരയുടെ ഐഡി നമ്പറില്‍ വോട്ടുണ്ട്. ആതിരയ്ക്ക് കോട്ടയത്തും കാസര്‍ഗോഡും വോട്ടുണ്ട്.   ചില വോട്ടര്‍ ഐഡിയില്‍ ഉള്ളവര്‍ക്ക് ഒരേ പഞ്ചായത്തിലെ […]

Continue Reading

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടം; അഞ്ചു പേർ മരിച്ചു

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്.11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം ഉണ്ടാകുന്നത്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം […]

Continue Reading

റൊണാൾഡോ ഇന്ത്യയിലേക്ക് ? അൽ നസർ ഗോവയിൽ കളിക്കും

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് അൽ നസർ ഇന്ത്യയിലേക്ക്. എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിനായാണ് അൽ നസർ ടീം ഇന്ത്യയിലെത്തുക. ടൂർണമെന്റിൽ അൽ നസറും ഐ.എസ്.എൽ ക്ലബായ എഫ്.സി ഗോവയും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എവേ മത്സരത്തിനായി ടീം ഗോവയിലെത്തും. റൊണാൾഡോ വരുന്നതിൽ സ്ഥിരീകരണമില്ല. അല്‍ നസറുമായുള്ള കരാര്‍ പ്രകാരം എവേ മത്സരങ്ങള്‍ക്ക് പോകണമെന്ന് റോണോക്ക് നിർബന്ധമില്ല.ഇന്ത്യയിൽ നിന്നും മോഹൻബഗാനാണ് എ.എഫ്.സി ചാംപ്യൻസ് ലീഗ് 2 ടൂർണമെന്റിന് യോഗ്യത നേടിയ മറ്റൊരു ടീം. ഗ്രൂപ്പ് […]

Continue Reading

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും, 13 പേരുടെ മരണം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കായാണ്. നിരവധി പേർ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം കൂടുതൽ ശക്തമാക്കി. വ്യാജമദ്യ നിർമാണ കേന്ദ്രം […]

Continue Reading