”ആന്തമാനിലെ ജയിലിൽനിന്ന് ബുൽബുൽ പക്ഷികളുടെ ചിറകിലേറി സവർക്കർ ദിവസവും മാതൃരാജ്യം സന്ദർശിക്കാറുണ്ടായിരുന്നു”; കർണാടക സ്‌കൂൾ പാഠപുസ്തകം വിവാദത്തിൽ
ബംഗളൂരു: കർണാടകയിൽ സ്‌കൂൾ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുന്നതായുള്ള ആരോപണങ്ങൾക്കിടെ പുതിയ വിവാദം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പഠിക്കുന്ന എട്ടാം തരക്കാർക്കുള്ള പുസ്തകത്തിൽ ആർ.എസ്.എസ് ആചാര്യൻ വി.ഡി സവർക്കറെ മഹത്വവൽക്കരിച്ചുകൊണ്ടുള്ള പാഠഭാഗം ഉൾപ്പെടുത്തിയതായാണ് പുതിയ ആരോപണം. രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുസ്തകത്തിലാണ് പുതിയ ഭാഗം ചേർത്തിരിക്കുന്നത്.എട്ടാം തരത്തിൽ രണ്ടാം ഭാഷയായി കന്നട തിരഞ്ഞെടുത്തവർക്കുള്ള പാഠപുസ്തകത്തിലാണ് സവർക്കറുടെ ജീവിതം പറയുന്ന പുതിയ ഭാഗമുള്ളത്. പാഠത്തിലുള്ള വിചിത്രകരമായ ഭാഗം പുറത്തെത്തിയതോടെയാണ് വൻ വിമർശനമുയരുന്നത്. പാഠത്തിലെ വിവാദ ഭാഗങ്ങൾ […]
Continue Reading