‘വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല’; ആവർത്തിച്ച് സുപ്രീം കോടതി

ഡൽഹി: വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാൽ പരസ്പര സമ്മതത്തോടെ സംഭവിച്ച ശാരീരിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. വിവാഹവാഗ്ദാനം തന്നതിനാൽ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധമുണ്ടായതെന്ന് പെൺകുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെതിരെയുളള കേസിലാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.   ബലാത്സംഗം നടന്നതായി ഫോറൻസിക്ക് തെളിവുകളില്ല, പതിനഞ്ച് വയസ് പ്രായമുള്ളപ്പോൾ പെൺകുട്ടിക്ക് യുവാവുമായി സമ്മതത്തോടെയാണ് ശാരീരിക ബന്ധം ഉണ്ടായത്. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷം, പ്രായപൂർത്തിയായപ്പോഴാണ് പരാതി നൽകുന്നത്. യുവാവും […]

Continue Reading

ഭർത്താവിന്‍റെ മർദനത്തെ തുടർന്ന് വീട് വിട്ടു; തിരികെപോകാൻ പിതാവിന്‍റെ മർദനം; കാസർഗോഡ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ യുവതിക്ക് ക്രൂരമര്‍ദനം. ഭര്‍ത്താവും യുവതിയുടെ പിതാവും രണ്ടാനമ്മയുമാണ് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനം സഹിക്കാനാകാതെ ഇരുപതുകാരിയായ യുവതി കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി. ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി നിലവില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിനും കൈക്കുമുള്‍പ്പെടെ പരിക്കുണ്ട്. ഡെറ്റോൾ കുടിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ആറുമാസം പ്രായമായ കുഞ്ഞാണ് യുവതിക്കുളളത്   ഒരുവര്‍ഷമായി ഭര്‍ത്താവ് ശാരീരികമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. കുമ്പള സ്വദേശിയായ ഫിറോസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്ക് മറ്റൊരു […]

Continue Reading

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് നാളെ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.     നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത […]

Continue Reading

അൽ അഖ്സ പള്ളിയിൽ ആരാധന നടത്തി ഇസ്രയേൽ മന്ത്രി; ലംഘിച്ചത് വർഷങ്ങൾ പഴക്കമുള്ള ധാരണ, അപലപിച്ച് രാജ്യങ്ങൾ

അൽ അഖ്സ പള്ളിയിൽ ആരാധന നടത്തി ഇസ്രയേൽ മന്ത്രി; ലംഘിച്ചത് വർഷങ്ങൾ പഴക്കമുള്ള ധാരണ, അപലപിച്ച് രാജ്യങ്ങൾ ജറുസലേം: ഇസ്രയേൽ മന്ത്രി ജറുസലേമിലെ അൽ അഖ്സ പള്ളി വളപ്പിൽ പ്രവേശിച്ച് ജൂത വിശ്വാസ പ്രകാരമുള്ള ആരാധന നടത്തിയതിനെതിരെ പ്രതിഷേധം. ദശാംബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രാർത്ഥന നടത്തിയത്. പശ്ചിമേഷ്യയിലെ ഏറ്റവും സെൻസിറ്റീവായ സ്ഥലങ്ങളിലൊന്നാണിത്. ഗാസ കീഴടക്കാനും പലസ്തീനികളെ പ്രദേശം വിട്ടുപോകാൻ പ്രോത്സാഹിപ്പിക്കാനും ബെൻ ഗ്വിർ ആഹ്വാനം ചെയ്തു. ജോർദാൻ, […]

Continue Reading

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലേര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്‌നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. […]

Continue Reading

മുസ്‌ലിം പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ വാട്ടർടാങ്കിൽ വിഷം കലക്കി; ശ്രീറാംസേനയിലെ നേതാവടക്കം അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് മുസ്‌ലിം പ്രധാനാധ്യാപകനെ നീക്കുന്നതിനായി വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയതില്‍ തീവ്ര വലതുപക്ഷ സംഘടനയായ ശ്രീറാം സേനയിലെ അംഗവും പ്രതി. ബെലഗവി ജില്ലയില്‍ കഴിഞ്ഞ മാസം 14നാണ് സംഭവം നടന്നത്. സംഭവത്തില്‍ ശ്രീറാം സേനയിലെ പ്രാദേശിക നേതാവടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ശ്രീറാം സേന നേതാവ് സാഗര്‍ പട്ടീല്‍, നാഗനഗൗഡ പട്ടീല്‍, കൃഷ്ണ മദാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനാധ്യാപകനായ സുലെമാന്‍ ഗൊരിനായികിനെതിരെ സംശയം സൃഷ്ടിക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് […]

Continue Reading

കോട്ടിക്കുളത്ത് അജ്ഞാത യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കോട്ടിക്കുളത്ത് യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാംപ്ലാറ്റ് ഫോമിന്റെ തെക്കുവശത്തെ ട്രാക്കിലാണ് 40 വയസ് പ്രായം വരുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമെന്നാണ് വിവരം. സ്റ്റേഷന്‍ മാസ്റ്റര്‍ കെപി ഹരിഹരന്‍ നമ്പൂതിരിയുടെ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

ധനികരായ മുസ്ലിം യുവാക്കളെ മാത്രം ലക്ഷ്യമിട്ട് വിവാഹം, ആദ്യരാത്രി മണിയറയിൽ സമീറ ഭീഷണി തുടങ്ങും, 9ാം വിവാഹത്തിന് മുമ്പ് പിടിവീണു

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എട്ട് പേരെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ അധ്യാപിക അറസ്റ്റിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തന്നെ വഞ്ചിച്ചതായി ഭർത്താക്കന്മാരിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസിൻ്റെ നിർണായക നടപടി. ഒമ്പതാമത്തെയാളെ കണ്ടെത്തി തട്ടിപ്പിൽ പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് നാഗ്പൂരിലെ ഒരു ചായക്കടയിൽ വെച്ച് സമീറ ഫാത്തിമ എന്ന യുവതി അറസ്റ്റിലാവുന്നത്. ഇവരെ കുറിച്ചുള്ള ഞെട്ടിക്കുന്ന പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്കഴിഞ്ഞ 15 വർഷത്തിനിടെ സമ്പന്നരായ പുരുഷന്മാരെ ലക്ഷ്യമിട്ടാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹ […]

Continue Reading

പരാതിക്കാരൻ്റെ പേര് പരസ്യപ്പെടുത്തി; കുമ്പള പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമ നടപടിക്കൊരുങ്ങി മദർ പി.ടി.എ പ്രസിഡൻ്റ്

കുമ്പള.കുമ്പള നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരാതിയിൽ നടപടി കൈക്കൊള്ളേണ്ടതിന് പകരം   വഴിയോര കച്ചവടത്തിന് ഞാൻ എതിരാണെന്ന് വരുത്തി തീർക്കാനാണ് സെക്രട്ടറി ശ്രമിക്കുന്നത്.   ഈ വിഷയത്തിൽ […]

Continue Reading

കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്; ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ പൊതുദര്‍ശനം

അന്തരിച്ച ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ ഖബറടക്കം ഇന്ന്. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകുംഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ചോറ്റാനിക്കര പൊലീസ്. ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച […]

Continue Reading