കുട്ടികളെ നന്നായി സ്നേഹിക്കുന്നത് ഉത്തരേന്ത്യക്കാര്‍; ആര്‍.എസ്.എസ് വേദിയില്‍ സി.പി.എം മേയര്‍

കോഴിക്കോട്: കോഴിക്കോട് മേയർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. സംഘപരിവാർ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായിട്ടുണ്ട്.കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. ‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം’. മേയര്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് […]

Continue Reading

കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡന്റ് അബ്ദുൽ ഹമീദിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി

മൊഗ്രാൽ :കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഇശൽ ഗ്രാമത്തിന്റെ അഭിമാനവും മൊഗ്രാൽ ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാനുമായ മൊഗ്രാൽ അബ്ദുൽ ഹമീദിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി. അന്താരാഷ്ട്ര തലത്തിൽ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന റോട്ടറി ഇന്റർനാഷണൽ, സപ്തഭാഷാ സംഗമ ഭൂമിയുടെ സർവ്വ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ മാതൃകാ സംഘടനയാണ്.മൊഗ്രാൽ അബ്ദുൽ ഹമീദിന് ദേശീയവേദിയുടെ ഉപഹാരം സാമൂഹിക – പരിസ്ഥിതി പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ സമ്മാനിച്ചു. ദേശീയവേദി വൈസ് പ്രസിഡന്റ് എം. എം […]

Continue Reading

‘പുകവലിച്ചാൽ ചാണകം എറിയും’, വിദ്യാർഥികൾക്ക് മുന്നറിയിപ്പ്; സഹിക്കാൻ കഴിയാതെയെന്ന് വീട്ടുകാർ

കളമശേരി• സ്വകാര്യ വഴിയിൽ കൂട്ടം ചേർന്ന് വിദ്യാർഥികളുടെ പുകവലി. സിഗരറ്റ് കുറ്റികൾ വഴിയിൽ നിറയുന്നത് സഹിക്കാൻ കഴിയാതെ വീട്ടുകാർ അവസാനശ്രമമെന്ന നിലയിൽ ‘ ചാണകം ഏറ് ഉറപ്പ്, പുകവലിക്കരുത്’ എന്ന ബോർഡ് സ്ഥാപിച്ചു. എച്ച്എംടി ജംക്‌ഷനിലാണ് സംഭവം. വൈകിട്ട് കോളജ് വിടുമ്പോൾ 3 മുതൽ 5 മണിവരെ സ്വകാര്യ വഴി വിദ്യാർഥികളുടെ പുകവലി കേന്ദ്രമാണ്. കെട്ടിടങ്ങളിലെ താമസക്കാർക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ‘ഇത് പൊതുവഴിയല്ല, പുകവലി ആരോഗ്യത്തിനു ഹാനികരം, ഇവിടെ പുകവലി പാടില്ല’ എന്ന ബോർഡ് ആദ്യം […]

Continue Reading

വിദേശജോലി തേടുന്നവരെ മാടിവിളിച്ച് കാനഡ; 10 ലക്ഷത്തിലേറെ അവസരങ്ങൾ

ഒട്ടാവ • വിദേശത്തു തൊഴിൽ തേടുന്നവർക്കു ശുഭവാർത്തയുമായി കാനഡ. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളത്. 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ‌ സൃഷ്ടിക്കപ്പെട്ടു. 2022 മേയിലെ ലേബർ ഫോഴ്സ് സർവേയിലാണു വൻ തൊഴിലവസരങ്ങളുടെ കണക്കുള്ളത്. തൊഴിലാളികളുടെ കുറവ് രാജ്യത്തു വർധിക്കുകയാണെന്നു സർവേയിൽ പറയുന്നു. രാജ്യത്തു തൊഴിൽ ചെയ്യുന്ന പൗരന്മാർക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ്‌ ഒഴിവുകൾ കൂട്ടുന്നത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വർധിക്കാനിടയാക്കും. ഈ വ‌ർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് […]

Continue Reading

‘മുസ്‌ലിം ലീഗ് എൽ.ഡി.എഫിൽ പോകില്ലെന്ന് പറയാനാകില്ല’ ഡോ. എം.കെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് ഒരിക്കലും എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ  എംഎല്‍എ. താൻ അന്ധമായ സിപിഎം വിരോധമുള്ളയാളല്ലെന്ന് മീഡിയവൺ എഡിറ്റിറിയൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു. അതേസമയം നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്. അതിനെ എതിർക്കാൻ […]

Continue Reading

വമ്പൻ അപകടത്തില്‍ നിന്ന് തലനാരിഴ വ്യത്യാസത്തില്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന അച്ഛൻ: (വീഡിയോ കാണാം)

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ഞെട്ടിക്കുന്ന എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ അപകടങ്ങളുടെയോ അപ്രതീക്ഷിതമായ ദുരന്തങ്ങളുടെയോ എല്ലാം വീഡിയോകള്‍ ( Accident Video ) പലപ്പോഴും നമ്മെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയിലാക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. കാരണം മിക്ക വീഡിയോകളും നമ്മെ ചിലത് പഠിപ്പിക്കുകയോ ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നവയായിരിക്കും.അപ്രതീക്ഷിതമായി ഒരപകടമുണ്ടായാല്‍, പ്രതികൂലമായ ഒരു സാഹചര്യമുണ്ടായാല്‍ സമയം കളയാതെ സംയമനത്തോടെ പെരുമാറാൻ ഒരുപക്ഷേ ഇവ നമ്മെ സഹായിച്ചേക്കാം. എന്തായാലും അത്തരത്തില്‍ നമ്മെ ഞെട്ടിക്കുന്നൊരു അപകട വീഡിയോ ഈ ദിവസങ്ങളില്‍ സോഷ്യല്‍ […]

Continue Reading

പി എസ് സി കോച്ചിംഗിനായി പോയ പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി

രാജപുരം: പി എസ് സി കോച്ചിങ്ങിനുപോയ 17 കാരി തിരിച്ചുവന്നില്ലെന്ന് പോലീസിൽ പരാതി. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതേകാൽമണിയോടെ വീട്ടിൽ നിന്നുമിറങ്ങിയ പെൺകുട്ടിയെയാണ് കാണാതായത്. കുറ്റിക്കോലിലുള്ള പി എസ് സി കോച്ചിങ്ങ് സെന്ററിലേക്കാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചു വന്നില്ല. ഫോണിൽ വിളിച്ചപ്പോൾ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. തുടർന്ന് അന്വേഷിച്ചിട്ടും കണ്ടുകിട്ടാതിനാലാണ് പോലീസിൽ പരാതി നൽകിയത്. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Continue Reading

യൂത്ത് ലീഗ്, വ്യാപാരി വ്യവസായി പ്രവർത്തകർക്കെതിരെ കള്ള കേസ്, പോലീസിനെ നിലക്ക് നിർത്തണം: യൂത്ത് ലീഗ്

മഞ്ചേശ്വരം : ക്രമ സമാധാനം നിലനിൽക്കുന്ന കുഞ്ചത്തൂരിൽ പ്രകോപനം സൃഷ്ടിച്ച് യൂത്ത് ലീഗ് നേതാക്കളെയും, വ്യാപാരി വ്യവസായി പ്രവർത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത് കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്യുകയും ചെയ്ത മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസിനെ നിലക്ക് നിർത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. കള്ള കേസ് ചുമത്തിയ പൊലീസുക്കാർക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിയായ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. ഇതിന് മുമ്പും മഞ്ചേശ്വരം പോലീസ് മുസ്ലിം ചെറുപ്പകരെയും […]

Continue Reading

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു. സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് […]

Continue Reading

ലൈംഗിക വൃത്തിയിലേക്ക് തള്ളിവിട്ടവരെ തെരഞ്ഞുപിടിച്ച് കൊന്നു; കമിതാക്കള്‍ അറസ്റ്റില്‍

മൈസൂരു: രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളായ കമിതാക്കളെ ശ്രീരംഗപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ ഏഴിന് മാണ്ഡ്യയിലെ അരകെരെ, കെ ബെട്ടനഹള്ളി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ലൈംഗിക തൊഴിലാളികളായ ചാമരാജനഗര്‍ സ്വദേശിനി സിദ്ധമ്മ, ചിത്രദുര്‍ഗ സ്വദേശിനി പാര്‍വതി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു. ബെംഗളൂരുവിലെ പീനിയയിലെ നിര്‍മ്മാണ കമ്പനിയില്‍ തൊഴിലാളിയാണ് […]

Continue Reading