സിദ്ധിഖിന്‍റെ കൊലപാതകം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർകോട്: കാസർകോട് പ്രവാസിയായ അബൂബക്കർ സിദ്ധിഖിൻ്റെ കൊലപാത കേസിൽ 3 പേർ കൂടി അറസ്റ്റിലായി. മഞ്ചേശ്വരത്തെ റിയാസ് ഹസ്സൻ ( 33) ഉപ്പളയിലെ അബ്ദുൾ റസാഖ്(46), കുഞ്ചത്തൂരിലെ അബൂബക്കർ സിദ്ദിഖ്( 33) കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Continue Reading

എകെജി സെന്ററിന് നേരെ ബോംബാക്രമണം; തലസ്ഥാനത്ത് ജാഗ്രത, മുഖ്യമന്ത്രിയുടെയും കെ സുധാകരന്റെയും വീടുകൾക്ക് കനത്ത സുരക്ഷ(വീഡിയോ കാണാം )

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരായ ബോംബാക്രണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു. കൂടാതെ കണ്ണൂരിലും കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് […]

Continue Reading

മാസപ്പിറ കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ പത്തിന്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ വിവിധ ഖാസിമാരും മതനേതാക്കളുമാണ് ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് മദനി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് […]

Continue Reading

ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദു; കലാപം ഉയർത്തി ബി.ജെ.പി എം.എൽ.എ

മംഗളൂരു: ഭട്കൽ നഗരസഭ കെട്ടിടം ബോർഡിൽ ഉർദുവും ഉൾപ്പെടുത്തിയതിനെതിരെ ബി.ജെ.പി നേതാവായ മണ്ഡലം എം.എൽ.എ സുനിൽ നായ്കിന്‍റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. ടൗൺ മുനിസിപ്പൽ കൗൺസിൽ എന്ന് കന്നടയിലും ഇംഗ്ലീഷിലും എഴുതിയതിന് താഴെയാണ് ഉർദുവിലും എഴുതിയത്. ഇതിനെതിരെ സംഘ്പരിവാർ സംഘടനകളെ അണിനിരത്തി ടൗൺഹാളിന് മുന്നിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കാൻ നിർദേശം നൽകിയ എം.എൽ.എ, രണ്ടു ദിവസത്തിനകം ഉർദു എഴുത്ത് മാറ്റിയില്ലെങ്കിൽ താൻ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഭീഷണി മുഴക്കി. അതേസമയം, മൂന്നാമതൊരു ഭാഷ അനുവദനീയമാണെന്ന് നഗരസഭ പ്രസിഡന്‍റ് പർവേസ് […]

Continue Reading

അബൂബക്കര്‍സിദ്ധിഖ് വധക്കേസില്‍ രണ്ടു പേര്‍ റിമാണ്ടില്‍; നാലുപ്രതികളുടെ വീടുകളില്‍ പുലര്‍ച്ചെ വരെ റെയ്ഡ്, പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പൈവളിഗെ: മുഗുവിലെ അബൂബക്കർസിദ്ധിഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിൽ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൽ അസീസ് (36), ഉദ്യാവർ ജെ.എം റോഡിൽ റൗഫ് റഹീം മൻസിലിലെ അബ്ദുൽറഹീം(41) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സിദ്ധിഖിനെ തട്ടിക്കൊണ്ടുപോകാൻ സഹായം നൽകിയവരാണ് ഇരുവരുമെന്ന് […]

Continue Reading

മഹാരാഷ്ട്രയിൽ വമ്പന്‍ ട്വിസ്റ്റ്; ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്

മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. വമ്പന്‍ ട്വിസ്റ്റായിട്ടാണ്ട് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്ന പ്രഖ്യാപനം വന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടക്കിയത്. ഫഡ്നാവിസ് സർക്കാരിൻ്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നായിരുന്നു ഫഡ്നാവിസിന്‍റെ പ്രഖ്യാപനം. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചതോടെയാണ് പന്ത് ബിജെപിയുടെ കോർട്ടിലെത്തിയത്. […]

Continue Reading

മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ; ഫഡ്നവിസ് മുഖ്യമന്ത്രി, ഷിൻഡേ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകിട്ട് 7 മണിക്ക്

മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയാകും. രാത്രി 7 മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക. രാജ്ഭവൻ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞയ്ക്കായി ചടങ്ങുകൾ നടക്കുക.രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചതോടെയാണ് പന്ത് ബിജെപിയുടെ കോർട്ടിലെത്തിയത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ […]

Continue Reading

അയൽവീട്ടിലെ നായ കടിച്ചു; പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ചു

പാലക്കാട്• പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളേജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. ഇന്ന് പുലർച്ചെ 3 ന് മരിച്ചു. കോയമ്പത്തുർ […]

Continue Reading

ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താന്‍ കാസര്‍കോട്ടെ സൂപര്‍മാര്‍കറ്റ് ഉടമ ചെയ്തത ഉപായം ക്ലിക് ആകുമോ? ജൂലൈ 5ന് അറിയാം

കാസർകോട്: ബിൽ അടക്കാതെ വില കൂടിയ സാധനങ്ങളുമായി മുങ്ങിയ ആളെ കണ്ടെത്താൻ കാസർകോട്ടെ സൂപർമാർകറ്റ് ഉടമ ചെയ്ത ഉപായം ക്ലിക് ആകുമോയെന്ന് ജൂലൈ അഞ്ചിന് അറിയാം. കാസർകോട്ടെ മാർജിൻ ഫ്രീ മാർകറ്റ് ഉടമയാണ് പുതിയ രീതി പരീക്ഷിച്ചിരിക്കുന്നത്.കബളിപ്പിച്ച് കടന്നയാളുടെ മുഖം മറച്ച് കൊണ്ട് ഒരു പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ബന്ധപ്പെട്ടവർ ചെയ്തത്. അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: ‘ഈ ഫോടോയിൽ കാണുന്ന കോട് ധരിച്ച വ്യക്തി കാസർകോട് മാർജിൻ ഫ്രീ മാർകറ്റിൽ നിന്നും 25- 06 – […]

Continue Reading

തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏർപ്പെടുത്തി ഓസ്‌ട്രേലിയ

തേനീച്ചകള്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍. പരാദജീവിയായ വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം കണ്ടെത്തിയതോടെയാണ് തേനീച്ചകളുടെ സഞ്ചാരം നിയന്ത്രിച്ചത്. കര്‍ഷകര്‍ തേനീച്ചകളെയോ തേനീച്ചക്കൂടുകളോ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതാണ് ഇവിടെ നിരോധിച്ചത്.വറോവയെന്ന ചെള്ളുകളെ ഓസ്‌ട്രേലിയ തുടച്ചുനീക്കിയിരുന്നു . എന്നാൽ കഴിഞ്ഞയാഴ്ച സിഡ്‌നിക്ക് സമീപം ഇവയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തി. നൂറ് കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളില്‍ വരെ ഇവയെത്തിയെന്ന് വ്യക്തമായി. ലോകമെങ്ങും തേനീച്ചക്കൃഷിക്ക് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണ് വറോവ ഡിസ്ട്രക്ടറിന്റെ വ്യാപനം. ഇവയെ ഓസ്‌ട്രേലിയയില്‍ വീണ്ടും […]

Continue Reading