‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?’; മർദനമേറ്റ മാനസിക വെല്ലുവിളി നേരിടുന്ന വയോധികൻ മരിച്ച നിലയിൽ(വീഡിയോ )
ഭോപാൽ: ‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?’ എന്നായിരുന്നു തുടർച്ചയായി ആ വയോധികന്‍റെ മുഖത്തടിക്കുമ്പോൾ ദിനേശ് കുശ്വാഹ ചോദിച്ചുകൊണ്ടിരുന്നത്. ഇനിയും തല്ലല്ലേ എന്ന് ഭൻവർലാൽ ജെയ്ൻ പറയാതെ പറഞ്ഞു. മതത്തിന്‍റെ പേരിൽ അടികിട്ടുമ്പോഴും അതെന്തിനാണെന്നുപോലും മനസിലാക്കാൻ മാനസികവെല്ലുവിളി നേരിടുന്ന അയാൾക്കാകുമായിരുന്നില്ല.പിന്നീട് ഇന്നലെ മധ്യപ്രദേശിലെ നീമച് ജില്ലയിലെ വഴിയോരത്ത് അദ്ദേഹം മരിച്ചുകിടന്നു. കൊലപാതകമാണോയെന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?, ആധാർ കാണിക്കൂ’ എന്ന് ചോദിച്ച് മാനസിക വെല്ലുവിളി നേരിടുന്ന 65 വയസ്സുകാരനായ ഭൻവർലാൽ ജെയ്നിനെ തുടർച്ചയായി ഒരാൾ […]
Continue Reading