കാസർഗോഡ് ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് വയറിളക്കവും ഛർദിയും; 12 പേർ ചികിത്സ തേടി

കാസർഗോഡ്: നീലേശ്വരത്ത് ഗൃഹപ്രവേശന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ചോയ്യങ്കോടിന് സമീപത്തെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവരാണ് ചികിത്സ തേടിയത്. ചടങ്ങിൽ പങ്കെടുത്ത 350 പേരിൽ നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇവരിൽ 12 പേർ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. വയറിളക്കവും ഛർദിയുമാണ് ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായത്. സലാഡ് കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവർത്തകർ. ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവർക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഗൃഹപ്രവേശനം നടന്ന […]

Continue Reading

ചെറുവത്തൂരിലെ കിണര്‍ വെള്ളത്തിന്റെ അഞ്ച് സാമ്പിളുകളിലും ഷിഗെല്ല; 12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയാ സാന്നിധ്യവും

കാസര്‍കോട്: ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച ചെറുവത്തൂരില്‍ കിണര്‍ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ചു സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യവും കണ്ടെത്തി. കഴിഞ്ഞ നാലിനാണ് വെള്ളത്തിന്റെ 30 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ചെറുവത്തൂരിലെ റസ്റ്റോറന്റുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പന ശാലകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം […]

Continue Reading

‘ഗ്യാൻവാപി പള്ളിയിൽ കണ്ടെത്തിയത് ‘ശിവലിംഗമോ’? പുതിയ വാദങ്ങൾ പൊളിച്ച് ‘വുദുഖാന’യുടെ പഴയ വിഡിയോ

ലഖ്‌നൗ: വരാണസിയിലെ ഗ്യാൻവാപി മസ്ജിദിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന് സർവേ നടത്തിയ സംഘം സിവിൽ കോടതിയിൽ അവകാശപ്പെട്ടിരുന്നു. പിന്നാലെ, ഈ ഭാഗം അടച്ചിടാൻ വരാണസി കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്നത് ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണെന്നാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.പള്ളിയിൽ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികൾ അംഗശുദ്ധി വരുത്താനായി ഉപയോഗിക്കുന്ന ജലസംഭരണി(വുദുഖാന/ഹൗദ്)യിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് ഇന്നലെ സർവേ ഉദ്യോഗസ്ഥർ അവകാശപ്പെട്ടത്. വുദുഖാനയുടെ മധ്യത്തിൽ ഒരു കിണർ പോലെയുള്ള രൂപം […]

Continue Reading

ഗ്യാൻവാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയത് എവിടെ?- സുപ്രിംകോടതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മസ്ജിദിൽ ആരാധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വാരാണസി കോടതി വിധി പരമോന്നത കോടതി സ്‌റ്റേ ചെയ്തു. കേസിൽ ഹിന്ദുസേനയ്ക്ക് നോട്ടീസ് അയച്ച കോടതി എവിടെയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. വാരാണസി കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്ന മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹരജി പരിഗണിച്ചത്. […]

Continue Reading

അധ്യാപക ഒഴിവ്

▪️നീലേശ്വരംകാലിച്ചാനടുക്കം എസ്എൻ ഡിപി യോഗം കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമസ്ട്രി, കോമേഴ്സ്, മല യാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 19 ന് പകൽ 11.30 ന്. ▪️എളേരിത്തട്ട് ഇ കെ നായ നാർ ഗവ. കോളേജിൽ ജേണലിസം, പൊളിറ്റിക്കൽ സയൻസ് അധ്യാപക ഒഴിവു ണ്ട്. ഇന്റർവ്യൂ 23ന് പകൽ 11ന് ജേർണലിസം, 31ന് പകൽ 11ന് പൊളിറ്റിക്കൽ സയൻസ്, ഫോൺ: 04672241345,9847434858. ▪️രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ കണ ക്ക്, കംപ്യൂട്ടർ സയൻസ്, മൈക്രോബയോളജി, […]

Continue Reading

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ […]

Continue Reading

റിഫയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ദുബൈയിലാണ് റിഫ ആത്മഹത്യ ചെയ്തത്. അവിടെവെച്ച് പോസ്റ്റ്‌മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവായ മെഹ്നാസ് പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ദുരൂഹത വർധിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്.റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. […]

Continue Reading

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു

ചീമേനി: കാക്കടവ് പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. വലിയപറമ്പ് ബീച്ചാരക്കടവ് സ്വദേശി കെ സി ശുകൂറിന്റെ മകൻ ബിലാൽ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. പെട്ടെന്ന് ഒഴുക്കിൽപ്പെട്ട് ബിലാലിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനം നടത്തിയാണ് ബിലാലിനെ കണ്ടെത്തിയത്. ഉടൻപാടിചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

മദ്യപിച്ച് തര്‍ക്കം; യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതി കസ്റ്റഡിയില്‍

കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു (Murder). കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ […]

Continue Reading

അധ്യാപക ഒഴിവ്

▪️മടിക്കൈ: മടിക്കൈ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ 2022-2023 വർഷത്തിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ ഒഴിവ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേർണലിസം (പാർട്ട് ടൈം), ഇലക്ട്രോണിക്‌സ്, തുടങ്ങിയ വിഷയങ്ങളിൽ മെയ് 20 നും കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ് (പാർട്ട് ടൈം), തുടങ്ങിയ വിഷയങ്ങളിൽ മെയ് 21 നും ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനത്തിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റിട്ടയർ ചെയ്തവരെയും പരിഗണിക്കും. യു.ജി.സി നെറ്റ്, പിഎച്ച്ഡി, എംഫിൽ ഉള്ളവർക്ക് മുൻഗണന. […]

Continue Reading