‘ഉറങ്ങുന്ന സമയത്ത് മദ്രസ പഠനം നടക്കുമോ?, സമയം മാറ്റാൻ പറ്റില്ല, വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല’: ജിഫ്രി മുത്തുക്കോയ തങ്ങൾ

സ്‌കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസമന്ത്രിക്കെതിരെ ജിഫ്രി മുത്തു കോയ തങ്ങൾ. സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്. മറുപടി നൽകേണ്ടത് സർക്കാരാണ്. മാന്യമായ തീരുമാനം ഉണ്ടാകണമെന്നും തങ്ങൾ വ്യക്തമാക്കിവിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. ഏതെങ്കിലും മതസമുദായത്തെ അവഗണിക്കരുത്. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. ചർച്ചയ്ക്ക് തയ്യാറാകണം. വാശി പിടിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മദ്രസ സമയം മാറ്റാൻ പറ്റില്ല. മദ്രസ പഠനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്.   മത പഠനത്തിന് മറ്റൊരു സമയം കണ്ടെത്തണമെന്ന മന്ത്രിയുടെ നിർദേശത്തിന് […]

Continue Reading

കാസർഗോഡ് ‘പാദപൂജ’, വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകരുടെ കാൽ കഴുകിപ്പിച്ചു

കാസർഗോഡ്: കാസർകോട് ബന്തടുക്കയിലെ കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച് ‘പാദപൂജ’ നടത്തിച്ചത് വിവാദത്തിൽ. ഭാരതീയ വിദ്യാനികേതൻറെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. സ്കൂളിൽ നടന്ന ചടങ്ങിൽ, വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ, കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകൾ ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്.

Continue Reading

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

Continue Reading

കുട മറയാക്കി, ആളുകൾ നോക്കിനിൽക്കേ പട്ടാപ്പകൽ പെട്രോൾ പമ്പിൽ ₹1.5 ലക്ഷം കവർന്നു! നീലേശ്വരത്ത് ഞെട്ടിക്കുന്ന സംഭവം!( വീഡിയോ കാണാം )

കുട മറയാക്കി, ആളുകൾ നോക്കിനിൽക്കേ പട്ടാപ്പകൽ പെട്രോൾ പമ്പിൽ ₹1.5 ലക്ഷം കവർന്നു! നീലേശ്വരത്ത് ഞെട്ടിക്കുന്ന സംഭവം!  

Continue Reading

പരിയാരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടി. ഇന്നലെയാണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ പാമ്പിനെ പിടികൂടി പുറത്തു കളയുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ ഇതിലെ മുൻപും പലതവണ പാമ്പിനെ കണ്ടിട്ടുണ്ട്.

Continue Reading

പ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ( വീഡിയോ കാണാം )

പ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ  

Continue Reading

സ്കൂൾ സമയമാറ്റം: സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത, ഇന്ന് സമരപ്രഖ്യാപന കൺവെൻഷൻ

സ്കൂൾ സമയം മാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത.ഇന്ന് കോഴിക്കോട് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടക്കും.വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെ ബാധിക്കുന്ന തരത്തിലാണ് സ്കൂൾ സമയക്രമം എന്നാണ് സമസ്തയുടെ ആരോപണം.മദ്രസ പഠനത്തിന് തടസ്സമാകുന്ന സ്കൂൾ സമയമാറ്റത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത നൽകിയ പരാതി പരിഗണിക്കാത്ത പശ്ചാത്തലത്തിലാണ് സമരം. സമസ്ത […]

Continue Reading

ഇനി ആളുകൾ വാട്‌സ്ആപ്പ് മറക്കും! ഇന്‍റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ചാറ്റിംഗ് ആപ്പ് വരുന്നു

ദില്ലി: ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ഐഫോൺ ഉപയോക്താക്കൾക്ക് സ്വകാര്യവും വ്യത്യസ്‍തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്‌ചാറ്റ് എന്നു പേരുള്ള ഈ ആപ്പ് ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവർത്തിക്കുന്നു.     എന്താണ് ബിറ്റ്ചാറ്റ്?   നിലവിൽ ബിറ്റ്ചാറ്റ് ആപ്പ് ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് വഴി ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ വേര്‍ഷന്‍ ലോഞ്ച് ചെയ്ത ഉടൻ ബിറ്റ്ചാറ്റ് 10,000 ഉപയോക്താക്കള്‍ പരീക്ഷിച്ചുതുടങ്ങി റിപ്പോർട്ടുകൾ. ബ്ലൂടൂത്ത് ലോ എനർജി (BLE) മെഷ് […]

Continue Reading

പണിമുടക്ക് അതിരുവിട്ടു! പരപ്പ സ്കൂളിൽ അധ്യാപികയെ ഓഫീസിൽ പൂട്ടിയിട്ടു സമരാനുകൂലികൾ; പോലീസ് എത്തി രക്ഷപ്പെടുത്തി!

വെള്ളരിക്കുണ്ട്: സംസ്ഥാനത്ത് നടക്കുന്ന പണിമുടക്കിനിടെ പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ട സംഭവം വിവാദമായി. ബുധനാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സ്‌കൂൾ ഓഫീസിനകത്ത് വെച്ച് അധ്യാപിക സിജിയെ ഒരു സംഘം സമരാനുകൂലികൾ പൂട്ടിയിട്ടതായി പരാതി ഉയർന്നത്. ഈ അപ്രതീക്ഷിത സംഭവത്തിൽ സ്കൂളിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു‌.   സമരാനുകൂലികൾ അധ്യാപികയെ പൂട്ടിയിട്ടതറിഞ്ഞ്, പ്രധാന അധ്യാപികയുടെ താൽക്കാലിക ചുമതല വഹിക്കുന്ന പ്രഭാവതി ടീച്ചർ വിഷയത്തിൽ ഇടപെട്ടു. ഇത് സമരക്കാരുമായി വാക്കുതർക്കത്തിന് വഴിയൊരുക്കി. അധ്യാപികയെ മോചിപ്പിക്കണമെന്ന് പ്രഭാവതി […]

Continue Reading

വഡോദരയിൽ 30 വ‌‌ർഷത്തിലധികം പഴക്കമുള്ള പാലം തകർന്ന് നദിയിലേക്ക് വീണു, 2 മരണം; 4 വാഹനങ്ങളും നദിയിൽ വീണു

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് രണ്ടു മരണം. വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങളും നദിയിൽപ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് മഹി സാഗർ നദിയിലേക്ക് വീണത്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്.

Continue Reading