മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിർ അറസ്റ്റിൽ

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസിന്റെ നടപടി. മൂന്ന് പേരെയും ജാമ്യത്തിൽ വിട്ടയക്കും. ഹൈക്കോടതി നേരത്തെ പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു.സൗബിന്‍ ഉൾപ്പടെയുള്ളവർ കേസിൻ്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം […]

Continue Reading

നാളത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമോ? സ്കൂളുകള്‍ക്ക് അവധിയുണ്ടോ? വിശദമായി അറിയാം…

സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. ഈ പ്രതിസന്ധിക്ക് ശേഷം നാളെ നേരിടേണ്ടത് ദേശിയ പണിമുടക്കാണ്. കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളികൾ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കും. ഇടതു തൊഴിലാളി സംഘടകൾ സംയുക്‌തമായും ഐഎൻടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്ന് നോക്കാം.   കെഎസ്ആർടിസി ഓടുമോ? […]

Continue Reading

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 അനിശ്ചിതകാല സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ അടക്കം അനുകൂല തീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരമെന്ന് ബസുടമ സംയുക്ത സമരസമിതി. കേന്ദ്ര സർക്കാരിനെതിരെ പത്ത് തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ   ലിമിറ്റഡ് സ്‌റ്റോപ് ബസുകളുടെയും ദീർഘ ദൂര ബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. […]

Continue Reading

ഒമാനിലെ ഹൈമയിൽ വാഹനാപകടം: മലയാളി പെൺകുട്ടി മരിച്ചു

മസ്കത്ത്: ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്. പിതാവ് നവാസും കുടുംബവും സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.   പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. ചുഴലിക്കാറ്റിൽ പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനാവുമെന്ന് […]

Continue Reading

ടെസ്റ്റ് ജയത്തിൽ താരങ്ങളെ പേരെടുത്ത് അഭിനന്ദിച്ച് ജയ്ഷാ; തിളങ്ങിയ സിറാജിനെ അവഗണിച്ചതിൽ വിമർശനം

കാത്തിരിപ്പിനൊടുവിൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഇം​ഗ്ലണ്ടിനെ ക്രിക്കറ്റ് മത്സരത്തിൽ പരാജയപ്പെടുത്തിയിരിക്കുകയാണ്. 336 റൺസിനാണ് ഇന്ത്യ ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിന്റെ 58 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏഷ്യൻ ടീം ഇം​ഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തുന്നത്.അതേ സമയം ചരിത്ര വിജയത്തിനിടയിലും വിവാദം പൊട്ടിപ്പുറപ്പെട്ടത് കല്ലുകടിയായി. വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങൾക്ക് ഐസിസി ചെയർമാൻ കൂടിയായ ജയ് ഷാ അനുമോദനവുമായി എത്തിയപ്പോൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെച്ച മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതാണ് വിവാദത്തിനിടയാക്കിയത്‌. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, പേസര്‍ […]

Continue Reading

ചീറിപാഞ്ഞ് ട്രെയിന്‍, അടിയിൽക്കിടന്ന് റീൽസ് ചിത്രീകരണം, മൂന്ന് കുട്ടികള്‍ പിടിയില്‍ ( വീഡിയോ കാണാം )

ചീറിപാഞ്ഞ് ട്രെയിന്‍, അടിയിൽക്കിടന്ന് റീൽസ് ചിത്രീകരണം, മൂന്ന് കുട്ടികള്‍ പിടിയില്‍ ( വീഡിയോ കാണാം )

Continue Reading

കാറില്‍ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്ത്; സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. ലോക്കല്‍ കമ്മിറ്റിയംഗം വി കെ ഷമീര്‍ ആണ് വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാറിന്‌റെ രഹസ്യഅറയിലാണ് പ്രതി എംഡിഎംഎ സൂക്ഷിച്ചിരുന്നത്.ബാംഗ്ലൂരില്‍ നിന്നും സുഹൃത്തിനൊപ്പം കാറില്‍ എംഡിഎംഎ കടത്തുമ്പോഴാണ് ഷമീര്‍ പിടിയിലാകുന്നത്. രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തിലാണ് പൊലീസ് ഷമീറിനെ പിടികൂടിയത്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളപട്ടണത്ത് നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം […]

Continue Reading

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥ; ടിബി യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍

മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ടിബി യൂണിറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ദുരവസ്ഥയില്‍. വിണ്ടു കീറി വീഴാറായ പഴയ കെട്ടിടത്തില്‍ ടാര്‍ പോളിന്‍ വച്ച് മേല്‍ക്കൂര മറച്ചാണ് ചികിത്സ. ഉപയോഗ ശൂന്യമായ കെട്ടിടമെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ജീവന്‍ പണയം വച്ചാണ് രോഗികളും ജീവനക്കാരും ഇവിടെ കഴിയുന്നത്.   നേരത്തെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു. പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടുമില്ല. ഇതോടെയാണ് അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ താല്‍ക്കാലികമായി ടി ബി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. […]

Continue Reading

കാസര്‍കോട് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത മുത്തച്ഛന്‍ അറസ്റ്റില്‍. നീലേശ്വരം സ്വദേശിയായ 72-കാരനാണ് പിടിയിലായത്. ഒരു മാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.   സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി അധ്യാപികയോട് പീഡന വിവരം പറഞ്ഞതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.

Continue Reading

കൻവാർ യാത്രയ്ക്ക് മുന്നോടിയായുള്ള പരിശോധന: മതം അറിയാൻ പാൻ്റ് അഴിച്ചുനോക്കിയെന്ന് മുസ്‌ലിം തൊഴിലാളിയുടെ പരാതി

ലക്‌നൗ: കൻവാർ യാത്രയ്ക്ക് മുന്നോടിയായി നടന്ന സംഘപരിവാർ സംഘടനകളുടെ പരിശോധനകൾക്കിടെ തനിക്ക് ക്രൂരമായ മർദ്ദനമേറ്റെന്ന് മുസ്‌ലിം തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മുസാഫർപൂരിലെ ഒരു ധാബയിൽ ജോലി ചെയ്യുന്ന താജമ്മുൽ എന്നയാൾക്കാണ് മർദ്ദനമേറ്റത്. മുസ്‌ലിം കച്ചവടക്കാരെയും ജീവനക്കാരെയും ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കെ മതനേതാവ് യശ്‍വീർ ജിയും അനുയായികളും നടത്തിയ പരിശോധനയിൽ മർദ്ദനമേറ്റുവെന്നണ് താജമ്മുലിൻ്റെ വെളിപ്പെടുത്തൽ. തന്റെ മതം അറിയാൻ പാന്റുകൾ അഴിച്ചുനോക്കിയെന്നും ശേഷം തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും താജമ്മുൽ ‘എൻഡിടിവി’യോട് വെളിപ്പെടുത്തി.ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ചടങ്ങായ കൻവാർ […]

Continue Reading