ഡീസല്‍ ക്ഷാമത്തില്‍ വലഞ്ഞ് കാസര്‍ഗോഡ് ഡിപ്പോ; മംഗലാപുരം സര്‍വീസുള്‍പ്പെടെ പല സര്‍വീസുകളും മുടങ്ങും

കാസര്‍ഗോഡ്: കാസര്‍ഗോഡ് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം. ഇന്ന് ഡീസല്‍ എത്തിയില്ലെങ്കില്‍ മംഗലാപുരം സര്‍വീസുകളുള്‍പ്പെടെ പല സര്‍വീസുകളും മുടങ്ങും. അറുപത്തിയാറ് സര്‍വീസുകളാണ് കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നും നടത്തുന്നത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇന്ന് സര്‍വീസ് നടത്താനുള്ള ഡീസല്‍ ശേഖരം മാത്രമാണ് ഉള്ളത്. ഡീസല്‍ വൈകീട്ടോടെ എത്തുമോ എന്നതില്‍ ഉറപ്പില്ല. കെഎസ്ആര്‍ടിസിക്ക് ഇന്ധനം വിതരണം ചെയ്യുന്ന എണ്ണക്കമ്പനികള്‍ കുത്തനെ വില കൂട്ടിയതിനെ തുടര്‍ന്നാണ് ക്ഷാമം രൂക്ഷമായത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ പെടുത്തിയാണ് എണ്ണവില വര്‍ദ്ധിപ്പിച്ചത്. ഇരുപത്തിയൊന്ന് രൂപ പത്ത് പൈസയാണ് […]

Continue Reading

‘മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടും’; വിദ്വേഷ പ്രസംഗവുമായി മത നേതാവ്

ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഹാനന്ദിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു മഹാ പഞ്ചായത്തില്‍ വെച്ചാണ് ഇയാള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.മുസ്‌ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 50 ശതമാനം ഹിന്ദുക്കളെ മതം മാറ്റുമെന്നും 40 ശതമാനം കൊല്ലപ്പെടുമെന്നും 10 ശതമാനം നാടുകടത്തപ്പെടുമെന്നുമാണ് ഇയാള്‍ പറയുന്നത്. 2029ലോ 2034ലോ 2039ലോ മാത്രമേ മുസ്‌ലിം പ്രധാനമന്ത്രിയാകൂ. ഒരു മുസ് ലിം പ്രധാനമന്ത്രിയായാല്‍, 50 ശതമാനം ഹിന്ദുക്കളും മതം മാറ്റപ്പെടും, 40 ശതമാനം കൊല്ലപ്പെടും, ബാക്കി 10 ശതമാനം അഭയാര്‍ത്ഥി ക്യാമ്പുകളിലോ […]

Continue Reading

മേല്‍’കൈ’ നഷ്ടമായി കോണ്‍ഗ്രസ്; 17 സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയില്‍ എം.പിമാര്‍ ഉണ്ടാവില്ല

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാകുന്ന സാഹചര്യമാണ് നിലവില്‍.കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 17 സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസഭയില്‍ പ്രതിനിധികള്‍ ഇല്ലാത്ത നിലയാണ് ഉണ്ടാവുന്നത്. പ്രതിനിധികളുടെ എണ്ണം കുറയുന്നതിനൊപ്പം ഭൂപ്രദേശങ്ങളിലെ സ്വാധീനം കൂടി കോണ്‍ഗ്രസിന് നഷ്ടമാവും.കോണ്‍ഗ്രസിന്റെ നാല് പ്രതിനിധികളാണ് രാജ്യസഭയില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ചത്. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ഒരാളെ മാത്രമാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ എത്തിക്കാനായത്. നിലവില്‍ 30 ആണ് കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം. വരുന്ന ജൂണ്‍ ജൂലായ് മാസങ്ങളില്‍ 9 പേര്‍കൂടി വിരമിക്കുന്ന സാഹചര്യം […]

Continue Reading

ഫാനിൻറെ വയർ കഴുത്തിൽ കുരുങ്ങി ഉറക്കത്തിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

പാനൂർ: പെഡസ്റ്റൽ ഫാൻ വയർ കഴുത്തിൽ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും മകൻ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.തൊട്ടടുത്തുണ്ടായിരുന്ന ഫാനിന്റെ വയർ ഉറക്കത്തിലായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് കരുതുന്നു. ഉടൻ ചൊക്ലിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ ദേവജ്.

Continue Reading

രാഷ്ട്രീയ അസ്ഥിരത; ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു. പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനായാണ് നടപടി. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയാണ്. മഹിന്ദ രജപക്‌സെയ്‌ക്കൊപ്പം മന്ത്രിമാരും കൂടി രാജിവച്ചേക്കുമെന്നാണ് സൂചന.പ്രസിഡന്റ് രാജി സ്വീകരിച്ചോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി.കര്‍ഫ്യൂ നാളെ രാവിലെ വരെ തുടരുമെങ്കിലും ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക […]

Continue Reading

ഒരുകിലോ അരിക്ക് 220 രൂപ, പാൽപ്പൊടിക്ക് 1900; ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ അവശ്യവസ്തുക്കൾക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. സൂപ്പർമാർക്കറ്റുകളിലും പെട്രോൾ പമ്പുകളിലും മെഡിക്കൽ ഷോപ്പുകളിലുമെല്ലാം മണിക്കൂറുകളോളം വരി നിന്നാലാണ് എന്തെങ്കിലും കിട്ടുന്നത്. കടകളിൽ സാധനങ്ങൾ പെട്ടെന്ന് തീർന്നുപോവുന്നതിനാൽ നിരവധിയാളുകൾ വെറുംകയ്യോടെയാണ് മടങ്ങുന്നത്.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പച്ചക്കറികളുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. അരി കിലോക്ക് 220 രൂപക്കും ഗോതമ്പ് 190 രൂപക്കുമാണ് വിൽപന നടത്തുന്നത്. ഒരു ലിറ്റർ വെളിച്ചണ്ണക്ക് 850 രൂപ, ഒരുകിലോ പഞ്ചസാരക്ക് 240 രൂപ, ഒരുകിലോ പാൽപ്പൊടിക്ക് 1900 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരു […]

Continue Reading

ഒരു പേരിടൽ അപാരത; കുട്ടിക്ക് അച്ഛനിട്ട പേര് അമ്മക്ക് ബോധിച്ചില്ല! പിന്നെ നടന്നത്

ഒരു പേരിടൽ അപാരത; കുട്ടിക്ക് അച്ഛനിട്ട പേര് അമ്മക്ക് ബോധിച്ചില്ല! പിന്നെ നടന്നത്(വൈറൽ വീഡിയോ )

Continue Reading

കർണാടക ഹലാൽ വിവാദം; മൃഗങ്ങളെ അബോധാവസ്ഥയിലാക്കി മാത്രം അറക്കണം; ഉത്തരവ്

കർണാടകയിൽ വീണ്ടും ഹലാൽ വിവാദം. മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് ഉത്തരവിട്ട് കർണാടക മൃഗസംരക്ഷണ വകുപ്പ്. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങളെ അബോധാവസ്ഥയിലാക്കണമെന്നാണ് നിർദേശം. ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനിടെയാണ് ഉത്തരവ്.അറക്കാൻ ഉദ്ദേശിക്കുന്ന മൃഗം അബോധാവസ്ഥയിലും വേദന അറിയാതിരിക്കുന്ന അവസ്ഥയിലുമാണെന്ന് ഉറപ്പ് വരുത്തണം. ഇത് അറവുശാലയിലെ ജീവനക്കാർ പാലിക്കണം. മൃഗങ്ങളെ അബോധാവസ്ഥയിലാക്കാനും, അറക്കാനും പിന്നീട് വൃത്തിയാക്കനുമെല്ലാം അറവുശാലകളിൽ പ്രത്യേകമായ ഇടം വേണമെന്നും വകുപ്പ് നിർദേശിക്കുന്നു.മുസ്ലിം മാംസ കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ടും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്നും […]

Continue Reading

ഹിജാബ് നിരോധനം: കർണാടകയിൽ 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് […]

Continue Reading

മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർലൈൻ രൂപരേഖയിൽ; വലിയ ജുമുഅത്ത് പള്ളി യോഗം നാലിന്

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കം സിൽവർ റെയിൽ അലൈൻമെന്‍റിൽ വന്നതോടെ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് […]

Continue Reading