തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു

ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.നടുറോഡിൽ വെച്ചാണ് ബാലകൃഷ്ണൻ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മുറിവുകളിൽ നിന്ന് രക്തം വാർന്ന് ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

Continue Reading

കോട്ടയം മെഡി. കോളജ് അപകടം ; ജീവനെടുത്ത അനാസ്ഥ ; ആരും കുടുങ്ങിയില്ലെന്ന് മന്ത്രിമാർ ; മൃതദേഹം കിട്ടിയത് രണ്ടര മണിക്കൂറിന് ശേഷം

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ന രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ […]

Continue Reading

അച്ഛൻ മകളെ കൊന്നതെന്തിന്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, കാരണം എയ്ഞ്ചൽ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കം

ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി […]

Continue Reading

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാല്‍ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

ബംഗളൂരു: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ആർഎസ്എസിനെ നിരോധിക്കുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ. ആർഎസ്എസ് സമൂഹത്തിൽ വിദ്വേഷം പരത്തുകയാണ്. നിയമങ്ങളെ മാനിച്ചു കൊണ്ടു പ്രവർത്തിക്കുന്ന സംഘടനയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.   ഭരണഘടനയിൽ നിന്ന് ‘മതേതരം’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട മുതിർന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയുടെ പ്രസ്‌താവനയോട് പ്രതികരിക്കവെയാണ് ഖാർഗെയുടെ പരാമർശം.   “സർദാർ പട്ടേൽ ആർഎസ്എസിനെ നിരോധിച്ചില്ലേ? അവർ അദ്ദേഹത്തിന്റെ കാൽക്കൽ വീണു, രാജ്യത്തെ നിയമം പാലിക്കുമെന്ന് ഉറപ്പുനൽകി. ഇന്ദിരാഗാന്ധി […]

Continue Reading

പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊച്ചി: പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ ചേലാമറ്റം പിലപ്പിളളി വീട്ടില്‍ അക്ഷയയാണ് (23) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച്ച നടന്ന പരീക്ഷയില്‍ പഠിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം.

Continue Reading

ബിരിയാണിയിൽ കുപ്പിച്ചില്ല്, തൊണ്ടയിൽ കുടുങ്ങി മുറിഞ്ഞു; ചികിത്സ തേടി യുവാവ്

കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറ എൻആർ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി.ചിതറ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ സൂരജിനെയാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.   നാല് ബിരിയാണി പാഴ്‌സലായി വാങ്ങി വീട്ടിലെത്തി കഴിക്കുന്നതിനിടെയാണ് കുപ്പി ചില്ല് ലഭിച്ചതെന്ന് യുവാവ് പറഞ്ഞു. ഭക്ഷണത്തിൽ കട്ടിയായി തടഞ്ഞപ്പോൾ എല്ല് ആണെന്ന് കരുതി […]

Continue Reading

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ശ്വാസകോശത്തിൽ അണുബാധ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.   ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയിൽ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച […]

Continue Reading

‘മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ’; മുംബൈയിൽ വിശ്വാസികൾക്ക് ബാങ്ക് വിളി ഓൺലൈനായി കേൾക്കാം

ബാങ്ക് വിളി ഇനി ആപ്പിലേക്ക്. മുംബൈയിലെ മസ്ജിദുകളിലെ ബാങ്ക് വിളി ആപ്പിലൂടെ കേൾക്കാം. ‘ഓൺലൈൻ ആസാൻ’ ആപ്പിൽ രജിസ്റ്റർ ചെയ്ത് മസ്ജിദുകൾ. ആറ് മസ്ജിദുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. ലൗഡ് സ്പീക്കർ നിരോധനം പൊലീസ് ശക്തമാക്കിയതോടെയാണ് മാറ്റം. ആപ്പിലൂടെ വിശ്വാസികൾക്ക് ബാങ്ക് വിളി കേൾക്കാനാവും.   ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ, മൊബൈൽ ആപ്പ് പ്രാദേശിക പള്ളികളിൽ നിന്നും വിശ്വാസികൾക്ക് നേരിട്ട് ആസാൻ വഴി എത്തിക്കാൻ സഹായിക്കുന്നുവെന്ന് മാഹിം ജുമാ മസ്ജിദിന്റെ മാനേജിംഗ് ട്രസ്റ്റി ഫഹദ് […]

Continue Reading

പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞു, ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു∙ പശുക്കളെ കശാപ്പിനായി കൊണ്ടുപോകുന്നത് തടഞ്ഞ ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ബെലഗാവിയിലെ ഹുക്കേരി താലൂക്കിലാണ് സംഭവം.   പശുക്കളുമായി പോയ വാഹനം തടഞ്ഞ ശ്രീരാമ സേന പ്രവർത്തകർ ഇവയെ ഇംഗലി ഗ്രാമത്തിലെ ഒരു ഗോശാലയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ പശുക്കളുടെ ഉടമസ്ഥനായ ബാപുസ മുൾ‌ട്ടാനി ഗോശാലയിൽ എത്തി അവയെ മോചിപ്പിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ് പ്രവർത്തകർ ഗോശാലയിലേക്ക് എത്തി.   മുൾട്ടാനിയെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി ശ്രീരാമസേന പ്രവർത്തകർ ബഹളം വച്ചതോടെ ഗ്രാമവാസികൾ […]

Continue Reading

കാസർഗോഡ് ചീട്ടുകളി സംഘം പിടിയിൽ; 19,300 രൂപ പിടിച്ചെടുത്തു

കാസർഗോഡ് കള്ളാറിൽ ചീട്ടുകളി സംഘം പിടിയിൽ. മാലക്കല്ല് സ്വദേശി സുനിൽ ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 19,300 രൂപ പിടികൂടി. ആറംഗ സംഘത്തെയാണ് പിടികൂടിയത്. രാജപുരം പ്രിൻസിപ്പൽ എസ്ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ പ്രതികളെ പിടികൂടുന്നത്.   പടം വെച്ച് ചീട്ട് കളിയ്ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. തുടർച്ചയായി ഈ പ്രദേശത്ത് ചീട്ടുകളി സംഘം വ്യാപകമാകുന്നു എന്നൊരു പരാതി നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ ലഭിച്ചിരുന്നു. ഇതിന്റെ […]

Continue Reading