മകളുടെ വിവാഹത്തിനായി ലോണെടുത്തു, തിരിഞ്ഞ് നോക്കാതെ മകള്‍; വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു, വയോധിക കുടുംബം പെരുവഴിയില്‍

കാസർകോട്: കാസർകോട് നീലേശ്വരം പള്ളിക്കരയിൽ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായി വയോധിക കുടുംബം. പള്ളിക്കര മുണ്ടേമാടിലെ പത്മനാഭൻ, ദേവി ദമ്പതികൾ അന്തിയുറങ്ങുന്ന താൽക്കാലിക ഷെഡിൽ നിന്നും ഒഴിഞ്ഞ് പോകണമെന്ന് ബാങ്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ്.   നീലേശ്വരം പള്ളിക്കര മുണ്ടേമാടിലെ പത്മനാഭന് 70 ഉം ഭാര്യ ദേവിക്ക് 58 ഉം വയസാണ്. 2015 ൽ നീലേശ്വരം യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ ലോണെടുത്തു. മകൾ സജിതയുടെ കല്യാണത്തിനും വീട് അറ്റകുറ്റ പണികൾക്കുമായിരുന്നു ഇവര്‍ […]

Continue Reading

ജീവനക്കാരനെ കബളിപ്പിച്ച് ഫോൺ കവർച്ച, താമരശേരിയിൽ മൊബൈൽ കടയിലെ മോഷണത്തിന്റെ ദൃശ്യം

ജീവനക്കാരനെ കബളിപ്പിച്ച് ഫോൺ കവർച്ച, താമരശേരിയിൽ മൊബൈൽ കടയിലെ മോഷണത്തിന്റെ ദൃശ്യം

Continue Reading

പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് ദേഹത്ത് ഡെസ്‌കിട്ട് പരിക്കേൽപ്പിച്ചു ഏഴ് പ്ലസ്ടു വിദ്യാർഥികൾക്കെതിരേ കേസ്‌

മുള്ളേരിയ : ആദൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ ക്ലാസ് മുറിയിലും പുറത്തും വെച്ച് ക്രൂരമായി മർദിച്ചതിന് ഏഴ് പ്ലസ് ടു വിദ്യാർഥികൾക്കെതിരേ ആദൂർ പോലീസ് കേസെടുത്തു.   പ്ളസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമാണ് മർദിച്ച് ക്ലാസ് മുറിയിലെ ഡെസ്ക് ദേഹത്തേക്ക് ഇട്ടത്. പരിക്കേറ്റ കുട്ടി കുറച്ചുദിവസം പേടിച്ച്‌ വീട്ടിൽ പറഞ്ഞില്ല. കഴുത്തിനടക്കം വേദന കൂടിയപ്പോൾ പിതാവിനോട് പറഞ്ഞ് കാസർകോട് സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഷൂസ് ധരിച്ചെന്ന കാരണത്തലാണ് ആക്രമണം. […]

Continue Reading

ഒരു വയസുകാരന്‍റെ മരണം:മാതാപിതാക്കൾ ചികിത്സിച്ചില്ലെന്ന് ആരോപണം;മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും

മലപ്പുറം: കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്ന് പരാതി. കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹന്‍ ഇന്നലെയാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം സംസ്‌കരിച്ചെങ്കിലും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.   സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Continue Reading

താജ്മഹലില്‍ ചോര്‍ച്ച കണ്ടെത്തി; പരിശോധന തുടരുന്നു

ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച. താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചോര്‍ച്ച കണ്ടെത്തിയത്. 15 ദിവസം പരിശോധന തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസം വരെയെടുക്കും.

Continue Reading

കൊലയ്ക്ക് ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു; പിന്തുടർന്നെത്തി പൊലീസ്; മഞ്ചേശ്വരത്ത് അമ്മയെ കൊന്ന മകൻ പിടിയിൽ

കാസര്‍കോട്: മഞ്ചേശ്വരത്ത് മാതാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. വൊര്‍ക്കാടി സ്വദേശി മെല്‍വിനാണ് പിടിയിലായത്. കൊലയ്ക്ക് ശേഷം വൊര്‍ക്കാടിയില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ട പ്രതിയെ 200 കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.   കൊലപാതകത്തിന് ശേഷം പ്രതി സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവറുടെ മൊഴിയാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സാഹായിച്ചത്. ഓട്ടോ വിളിച്ച് പ്രതി ഹൊസങ്കടിയില്‍ എത്തിയെന്നും അവിടെ നിന്ന് മംഗലാപുരം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു ഓട്ടോഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. […]

Continue Reading

മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ മാതാവിനെ മകന്‍ പെട്രോളൊഴിച്ചു ചുട്ടുകൊന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകന്‍ പെട്രോളൊഴിച്ചു തീകൊളുത്തി ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം […]

Continue Reading

‘ബിജെപിയിലേക്ക് ഇല്ല’; മോദി പ്രശംസയില്‍ വിശദീകരണവുമായി ശശി തരൂർ

താൻ ബിജപിയിലേക്ക് ഇല്ലെന്ന് ഡോക്ടർ ശശി തരൂർ എം പി. പ്രധാനമന്ത്രിയെ കുറിച്ചുള്ള ലേഖനം ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതായി കാണരുത്. ലേഖനം ദേശീയ ഐക്യത്തെക്കുറിച്ചാണെന്നും ശശി തരൂർ പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തിന് പിന്നാലെ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം തരൂര്‍ ബിജെപിയില്‍ ചേരുന്നതിന്റെ സൂചനകളാണെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തരൂരിന്റെ വിശദീകരണം.   മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു ‘ദ ഹിന്ദു’വിലെ ലേഖനത്തില്‍ തരൂര്‍ […]

Continue Reading

യുദ്ധം അവസാനിച്ചെന്നും വെടിനിർത്തൽ നിലവിൽ വന്നെന്നും ട്രംപ്; സ്ഥിരീകരിക്കാതെ ഇറാനും ഇസ്രയേലും

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് വെടിനിർത്തല്‍ അവകാശവാദവുമായി ട്രംപ് രംഗത്തെത്തുന്നത്. ദോഹയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യുഎസിന്റെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയാണ് ഇറാന്റെ ആക്രമണം നടന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഏകദേശം പതിനായിരം സൈനികരാണ് ഇവിടെയുള്ളത്. 24 ഹെക്ടറാണ് ഇതിന്റെ വിസ്തൃതി. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ഓപ്പറേഷന്‍ ബഷാരത്ത് അല്‍-ഫത്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ആക്രമണത്തിന് […]

Continue Reading