പ്ലസ് ടു പരീക്ഷ; ഇംഗ്ലീഷ്, ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകളുടെ തിയതികളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ (Plus Two Exams) തീയതിയില്‍ മാറ്റം. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.

Continue Reading

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; കാസർഗോഡ് മദ്രസ അധ്യാപകന് 45 വർഷം തടവും പിഴയും

കാസർഗോഡ്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ (POCSO)കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുള്‍ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. മദ്രസ വിദ്യാര്‍ത്ഥിയായ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ക്രൂരത പുറത്തു വന്നത്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് […]

Continue Reading

ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Continue Reading

യുവാവിനെ ഭീഷണിപ്പെടുത്തി കാറും,മൊബൈൽ ഫോണും, പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

കഴിഞ്ഞ ശനിയാഴ്ച രാത്രി കാസര്‍ഗോഡ് ഇന്ദിരാ നഗറില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്ത കേസിലെ പ്രതി ചെര്‍ക്കള നാലാം മൈല്‍ സ്വദേശി ന്യൂമാന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജ്, സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത കാറും ഫോണും പേഴ്‌സും പ്രതിയില്‍ നിന്നും കണ്ടെടുത്തു. എസ്.ഐ വിനോദ്, സി.പി.ഒ സലാം എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Continue Reading

കുമ്പള ലക്കിസ്റ്റാർ ഫുട്ബോൾ കലാശക്കൊട്ടിനിടയിലെ ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രദ്ധേയമായി

കുമ്പള: സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടാൻ കുമ്പള ലക്കിസ്റ്റാർ ക്ലബ്‌ മുന്നോട്ട് വന്നത് കളിക്കിടയിൽ അല്പം കാര്യമായി മാറി.കുമ്പള ലക്കിസ്റ്റാർ ക്ലബ്‌ കുമ്പള ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർമെന്റിന്റെ കലാശക്കൊട്ടിനിടയിലാണ് ലഹരി വ്യാപനത്തിനെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. മൈതാന മദ്ധ്യത്ത് അണിനിരന്ന താരങ്ങളും വിശിഷ്ടാതിഥികളും സംഘാടകരും കളി വീക്ഷിക്കാനെത്തിയ നൂറ്കണക്കിന് ഫുട്ബോൾ പ്രേമികളും ഒരേ സ്വരത്തിൽ പ്രതിജ്ഞ എടുത്തത് വലിയൊരു പോരാട്ടത്തിനുള്ള തുടക്കവും ശ്രദ്ധേയവുമായി മാറി. മൊഗ്രാൽ ദേശീയവേദിയും കുമ്പള ലക്കിസ്റ്റാർ ക്ലബും ജനമൈത്രി […]

Continue Reading

മൊഗ്രാൽ കടവത്ത് പുതിയ പള്ളിയിൽ ഹൈദരലി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

മൊഗ്രാൽ : പാണക്കാട് തങ്ങളുടെ വിയോഗത്തോടെ മത-സാമൂഹിക -രാഷ്ട്രീയ രംഗങ്ങളിലെ സൗമ്യ സാന്നിദ്ധ്യത്തെയാണ് കേരളീയ സമൂഹത്തിന് നഷ്ടപ്പെട്ടതെന്ന് മൊഗ്രാൽ കടവത്ത് പുതിയ പള്ളിയിൽ സംഘടിപ്പിച്ച ഹൈദറലി തങ്ങൾ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങൾ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് ജീവിച്ചതെന്നും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതിലും ആലിമീങ്ങളെ സ്നേഹിക്കുന്ന കാര്യത്തിലും തങ്ങൾ കാണിച്ചിരുന്ന ശുഷ്‌കാന്തി എടുത്ത് പറയേണ്ടതാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് മുദരിസ് […]

Continue Reading

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം. ഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.തീപിടുത്തത്തിൽ തുണികളും തയ്യൽ മെഷീനും കത്തി നശിച്ചു. ഫയർഫോഴ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Continue Reading

യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് മന്ത്രി; ഇത്ര ദിവസമായിട്ടും ബാധിക്കാതിരുന്നത് ഇലക്ഷൻ കാരണമാണോ എന്ന് ട്രോളന്മാർ( ട്രോളുകൾ കാണാം )

വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിലക്കയറ്റ ഭീതിയിലാണ് രാജ്യനിവാസികൾ. ഇന്ധനവിലയിലാണ് ഉടനൈയൊരു കുതിച്ചുചാട്ടം നാട്ടുകാർ പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം കനത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനാകും എണ്ണവില സാക്ഷ്യംവഹിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ണ്ണ​വി​ല അ​ന​ക്ക​മ​റ്റ് നി​ൽ​ക്കു​ന്ന​ത് ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ കാ​ഴ്ച​യ​ല്ല. ദി​നം​പ്ര​തി ഉ​യ​ർ​ന്നു​കൊ​ണ്ടി​രു​ന്ന എ​ണ്ണ​വി​ല അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സ്തം​ഭി​ച്ചു​നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​താ​ണ്. വോ​ട്ട​ർ​മാ​രു​ടെ ക​ണ്ണി​ൽ​പൊ​ടി​യി​ടു​ന്ന പ​തി​വു നാ​ട​ക​ത്തി​ന് ഏ​ഴാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും പൂ​ർ​ത്തി​യായതോടെ അവസാനമാകും. ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലെ വിദൂഷകരായ ട്രോളന്മാരുടെ ഇഷ്ടവിഷയമായിട്ടുണ്ട്. […]

Continue Reading

*ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചു വീണു..!* *വേഗതയിൽ ഓടുന്ന ബസിൽ നിന്ന് സ്ത്രീ പുറത്തേക്ക് തെറിച്ചു വീണു. വളവ് തിരിഞ്ഞ് വരികയായിരുന്ന ബസിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സിസിടിവി ദൃശ്യം*

*ഓടുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചു വീണു..!**വേഗതയിൽ ഓടുന്ന ബസിൽ നിന്ന് സ്ത്രീ പുറത്തേക്ക് തെറിച്ചു വീണു. വളവ് തിരിഞ്ഞ് വരികയായിരുന്ന ബസിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സിസിടിവി ദൃശ്യം*

Continue Reading

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം

കോട്ടയത്ത് മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ജീവനക്കാരും ഉപഭോക്താക്കളും ഓടിമാറിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.ഫോണില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ നന്നാക്കാന്‍ ഇതര സംസ്ഥാന തൊഴിലാളിയാണ് ഷോപ്പിലെത്തിയത്. ജീവനക്കാരന്‍ ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചു. ബാറ്ററി വീര്‍ത്തതിനാലാണ് ചാര്‍ജ് നില്‍ക്കാത്തതെന്ന് ജീവനക്കാരന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ഒരാളുടെ തലമുടിയില്‍ ചെറിയ തോതില്‍ തീപിടിച്ചു. ഇദ്ദേഹത്തിന് പരുക്കുകളില്ല.

Continue Reading