പാകിസ്താനിലെ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെ ചാവേർ സ്‌ഫോടനം; 30 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ഷിയാ പള്ളിയിൽ വൻസ്‌ഫോടനം. പെഷാവറിലെ വടക്കുപടിഞ്ഞാറൻ നഗരത്തിലാണ് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർത്ഥനയ്ക്കിടെ ഉഗ്രസ്‌ഫോടനമുണ്ടായത്. സംഭവത്തിൽ 30 പേർ കൊല്ലപ്പെട്ടു. പെഷാവറിലെ ഖിസ്സ ഖ്വാനി ബസാറിലുള്ള ഇമാംഗഢ് കുച്ചാ റിസാൽദാർ ഷിയാ പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥനയ്‌ക്കെത്തുമ്പോഴായിരുന്നു ശക്തമായ സ്‌ഫോടനമുണ്ടായത്. ആയുധധാരികളായ രണ്ട് അക്രമികൾ പള്ളിക്കു പുറത്ത് പൊലീസിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് സ്‌ഫോടനമുണ്ടായതെന്ന് പെഷാവർ പൊലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു. വെടിവയ്പ്പിൽ ഒരു ആക്രമിയും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. […]

Continue Reading

ഇ സേവന കേന്ദ്രം V3 കമ്മ്യൂണിക്കേഷൻ ഓൺലൈൻ സെൻറർ മൊഗ്രാലിൽ പ്രവർത്തനമാരംഭിച്ചു.

മൊഗ്രാൽ. V3 കമ്മ്യൂണിക്കേഷൻ ഓൺലൈൻ സെൻറർ ഇ സേവന കേന്ദ്രം മൊഗ്രാൽ ക്യാരിഫ്രഷ് ഹൈപ്പർ മാർക്കറ്റിനു സമീപം പ്രവർത്തനമാരംഭിച്ചു. സർക്കാർ സഹായങ്ങൾക്കും, ജോലിക്കുമുള്ള വിവിധ അപേക്ഷാ ഫോറങ്ങൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈൻ സംവിധാനം വഴി എളുപ്പത്തിൽ ലഭ്യമാക്കുകയും വിവിധ ഇൻഷുറൻസ് സൗകര്യങ്ങൾ ജനങ്ങളിലെത്തിക്കുകയുമാണ്ഇ സേവന കേന്ദ്രം ലക്ഷ്യമിടുന്നത്. V3 കമ്മ്യൂണിക്കേഷൻ സെൻറർ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ -യൂസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ, എൽഐസി ഡെവലപ്മെൻറ് […]

Continue Reading

മൃതദേഹത്തിനു പകരം എട്ടോ പത്തോ ആളുകളെ കൊണ്ടുവരാന്‍ സാധിക്കും; കൊല്ലപ്പെട്ട വിദ്യാര്‍ഥിയെക്കുറിച്ച് ബി.ജെ.പി എം.എല്‍.എ, വിവാദം

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡയെക്കുറിച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം വിവാദമായി. മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നായിരുന്നു എം.എല്‍.എ പറഞ്ഞത്. നവീനെ അവസാനമായി കാണാന്‍ കാത്തിരിക്കുന്ന കുടുംബത്തിന്‍റെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാദിന്‍റെ പ്രസ്താവന. വിമാനത്തില്‍ ഒരു മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്. ആ സ്ഥലത്ത് എട്ട് മുതൽ 10 പേർക്ക് യാത്ര ചെയ്യാം. ഇവയാണ് വെല്ലുവിളികൾ, അതിനാൽ മൃതദേഹം നാട്ടിലെത്തിക്കാന്‍ സമയമെടുക്കുമെന്നായിരുന്നു അരവിന്ദ് പറഞ്ഞത്. ഹുബ്ലി-ധര്‍വാദ് മണ്ഡലത്തില്‍ […]

Continue Reading

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്‍റെ (Rifa Mehnu) മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ (Dubai Flat) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും ഇതുവരെ മുക്തരായിട്ടില്ല.  കോഴിക്കോട് ബാലുശേരിയിലെ റിഫയുടെ വീട്ടിലേക്ക് പുലർച്ചെയാണ് ദുബായില്‍നിന്നും മൃതദേഹം എത്തിച്ചത്. രാവിലെ ഖബറടക്കി. ആത്മഹത്യ ചെയ്യത്തക്ക പ്രശ്നങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് […]

Continue Reading

മോദിജിക്ക് ജയ് വിളിച്ച് കേന്ദ്രമന്ത്രി; മിണ്ടാതിരുന്ന് യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾ, വിമാനത്തിൽനിന്നുള്ള വീഡിയോ വൈറൽ

‘ഭാരത് മാതാ കീ’ എന്ന് മന്ത്രി വിളിച്ചു കൊടുത്തപ്പോൾ ജയ് വിളിക്കുകയും ‘മാനന്യ മോദിജീ’ എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരിക്കുകയും ചെയ്ത യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ വൈറലായി. യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് രക്ഷപ്പെട്ട് വന്ന വിദ്യാർഥികളെ സൈനിക വിമാനത്തിൽ കയറ്റിയിരുത്തിയ ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുകയായിരുന്നു. ഭാരത് മാതാ കീ എന്ന് പറഞ്ഞപ്പോൾ ഉറക്കെ ജയ് വിളിച്ച വിദ്യാർഥികൾ ‘മനന്യ മോദിജീ’ എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു. പിന്നീട് ഭാരത് മാതാ […]

Continue Reading

വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുക* *പൊലീസിന് മുൻപാകെ* *പരാതി നൽകി എം.എസ്.എഫ് കുമ്പള പഞ്ചായത്ത്

കുമ്പള:ഏറെ നാളുകളായി വിദ്യാർഥികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണ് അവരുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾസ്റ്റുഡൻസ് ടിക്കറ്റ് തുക സ്വീകരിക്കുന്നതിനു പകരം കൂടുതൽ പണം ആവശ്യപ്പെടുകസ്റ്റുഡൻസ് ടിക്കറ്റിൽ സഞ്ചരിക്കുന്നവിദ്യാർഥികളെ ഒന്നടങ്കം പൊരിവെയിലത്ത് ബസിന് പുറത്തു നിർത്തുക എന്നി പ്രശ്നങ്ങൾ നിരന്തരമായി വിദ്യാർഥികൾ എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചത് പ്രകാരമാണ് ഈ പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം എംഎസ്എഫ് അവകാശ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്ഇതിൻറെ ഭാഗമായി ബസ് ജീവനക്കാരുമായി എം.എസ്.എഫ് മണ്ഡലം ട്രെഷർ ജംഷീർ മൊഗ്രാൽ,പഞ്ചായത്ത് എം എസ് എഫ് വൈസ് പ്രസിഡന്റ് മുർഷിദ് […]

Continue Reading

‘വെജിന് പകരം കിട്ടിയത് നോണ്‍ വെജ്’; ബിരിയാണിയുടെ പേരില്‍ ഹോട്ടലിൽ പൊരിഞ്ഞ അടി, രണ്ട് പേര്‍ക്ക് പരിക്ക്

പയ്യന്നൂർ : വയോധികന് വെജിറ്റബിൾ ബിരിയാണിക്ക് പകരം നോൺ വെജ് ബിരിയാണി നൽകിയതായി പരാതി. വയോധികന് വേണ്ടി രണ്ടുപേർ പ്രശ്നത്തിൽ ഇടപെട്ടതോടെ വാക്കേറ്റം അടിപിടിയിൽ കലാശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ സെൻട്രൽ ബസാറിലെ ഹോടെലിലായിരുന്നു സംഭവം. മാറ്റി നൽകാൻ ആവശ്യപ്പെട്ടത് വാക്കേറ്റത്തിൽ കലാശിക്കുകയും രണ്ടുപേർക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഹോടെൽ ഉടമയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ :ഭക്ഷണം കഴിക്കാനെത്തിയ വയോധികൻ […]

Continue Reading

മുളിയാറിലെ കർഷകരുടെ ഉറക്കം കെടുത്തിയ കാട്ട്പന്നിയെ വെടിവെച്ച് കൊന്നു.

ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടെ ഇന്ന് പുലർച്ചെ മുളിയാർ പഞ്ചായത്തിലെ എക്കാലടുക്കത്ത് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. വി സത്യന്റെയും , ഷൂട്ടർ’ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ ഉള്ള സ്പെഷ്യൽ ടീം വെടിവെച്ച് കൊന്നു. കർഷകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിലാണ് അബ്ദുല്ലയുടെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ,വെടിവെച്ച് കൊല്ലുകയും ആയിരുന്നു . സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ […]

Continue Reading

ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് റെക്കോര്‍ഡ്: നാലരവയസ്സുകാരന്‍ ആരോണ്‍ ഇനി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടും

വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്തടിച്ച് കയറ്റി റെക്കോര്‍ഡുമായി റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടാന്‍ തയ്യാറെടുത്ത് മലയാളി കുഞ്ഞ് ഫുട്ബോള്‍ പ്രതിഭ. തൃശ്ശൂര്‍ സ്വദേശിയായ നാലരവയസ്സുകാരന്‍ ആരോണ്‍ റാഫേലാണ് ആ പ്രതിഭ. കിക്ക് ഇന്റ്റു 2022 എന്ന ടോണി ക്രൂസ് ഗ്ലോബല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനായി ഒരു ട്രിക് ഷോട്ട് അയച്ച് കൊടുക്കുന്നത് വഴിയാണ് ആരോണിന്റെ ഫുട്‌ബോള്‍ പരിശീലനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നത്. ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റുന്ന ആരോണിന്റെ ദൃശ്യങ്ങള്‍ […]

Continue Reading

ഫേസ്ബുക് പോസ്റ്റിന് താഴെ കമന്‍റിട്ടു: മധ്യവയസ്ക​െൻറ കൈകാലുകൾ തല്ലിയൊടിച്ചു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

തൊടുപുഴ: ഫേസ്ബുക് പോസ്റ്റിന് താഴെ കമന്‍റിട്ടതി‍െൻറ പേരിൽ സി.പി.എം പ്രവർത്തകർ ഹോട്ടൽ തൊഴിലാളിയായ മധ്യവയസ്കനായ ക്രൂരമായി ആക്രമിച്ച് കൈകാലുകൾ തല്ലിയൊടിച്ചതായി പരാതി. കരിമണ്ണൂർ വെച്ചൂർ വി.സി. ജോസഫിനാണ് (51) പരിക്കേറ്റത്. സംഭവത്തിൽ ഡി.വൈ.എഫ്.ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്‍റ് സോണി സോമി, ഉടുമ്പന്നൂർ മേഖല ട്രഷറർ അനന്തു സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. കൈകാലുകൾക്ക് ഒടിവ് സംഭവിച്ച ജോസഫിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി […]

Continue Reading