അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു

അജ്‌മാൻ : 26.01.2022 ന് അജ്മാൻ കെ എം സി സി ഓഫീസിൽ വെച്ച് നടന്ന ഉദുമ മണ്ഡലം കെഎംസിസി യോഗത്തിൽ അജ്മാൻ കെ എം സി സി മുളിയാർ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു ഉദുമ മണ്ഡലം പ്രസിഡൻറ് ഇല്യാസ്‌ പള്ളങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അജ്‌മാൻ കെഎംസിസി കാസറകോഡ് ജില്ലാ പ്രസിഡൻറ് അഷ്‌റഫ് നീർച്ചാൽ ഉൽഘാടനം ചെയ്തു . മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം ഉദുമ സ്വാഗതം പറഞ്ഞു. അജ്‌മാൻ കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ […]

Continue Reading

ഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!

ഗുരുഗ്രാം: ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നും വാങ്ങിയ ഫോൺ കൈയ്യിൽ ലഭിക്കാതിരുന്നചിനെ തുടർന്ന് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചയാൾക്ക് നഷ്ടപ്പെട്ടത് മുക്കാൽ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ യുവാവിനാണ് ഈ ദുരനുഭവം. ഇയാളുടെ 74,966 രൂപയാണ് നഷ്ടപ്പെട്ടത്. ഗുരുഗ്രാം സ്വദേശിയായ രൂപേന്ദർ കുമാർ (45) ജനുവരി 13 ന് ഒരു സ്മാർട്ട്‌ഫോണിന് ഓർഡർ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അതു ലഭിച്ചിരുന്നില്ല. തുടർന്ന്, ജനുവരി 17 ന് ഇത് അയച്ചയാൾക്ക് ഓർഡർ തിരികെ […]

Continue Reading

ക്വാറന്റൈന്‍ കോവിഡ്‌രോഗിയെ പരിചരിച്ചവര്‍ക്ക് മാത്രം; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

എല്ലാവരും ക്വാറന്റൈനില്‍ പവേണ്ട, കോവിഡ് രോഗിയെ അടുത്ത് നിന്ന് പരിചരിച്ചവര്‍ക്ക് മാത്രം ക്വാറന്റൈന്‍ മതി എന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ കേസുകളുടെ 3.6 ശതമാനം രോഗികൾ  മാത്രമാണ് ആശുപത്രികളില്‍ ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളില്‍ തുടരുകയാണ്. എന്നാല്‍ ഐസിയു വേണ്ടിവരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ല. സ്വകാര്യ ആശുപത്രികളിലെ ബെഡ്ഡ്കളിലും രോഗികളുടെ വര്‍ധനവ് കൂടുതലായി ഇല്ല. 9.6 […]

Continue Reading

യഡിയൂരപ്പയുടെ കൊച്ചുമകൾ മരിച്ച നിലയിൽ; ഫാനിൽ തൂങ്ങിയനിലയിൽ മൃതദേഹം

കർണാടക മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യഡിയൂരപ്പയുടെ െകാച്ചുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ശിവാജി നഗറിലുള്ള സ്വന്തം അപ്പാർട്ട്മെന്റിലെ ഫാനിലാണ് 30കാരി സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. യഡിയൂരപ്പയുടെ മകൾ പത്മയുടെ മകളാണ് ഡോക്ടർ കൂടിയായ സൗന്ദര്യ. രണ്ട് വർഷം മുൻപായിരുന്നു സൗന്ദര്യയുടെ വിവാഹം. മൃതദേഹം പോസ്മോർട്ടത്തിനായി മാറ്റി.

Continue Reading

പരപ്പ നായിക്കയം പാലവളപ്പിന് സമീപം റബ്ബർ തോട്ടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

വെള്ളരിക്കുണ്ട് : പരപ്പ നായിക്കയം പാലവളപ്പിന് സമീപം പഞ്ചമി എസ്റ്റേറ്റിൽ പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു മാസത്തെ കാല പഴക്കം കരുതുന്നു. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പിൽ തുണി കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ ആളുടെ മൃതദേഹമാണോയെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സർജൻ എത്തിയ ശേഷം മറ്റ് നടപടിക്രമങ്ങൾ ആരംഭിക്കും.

Continue Reading

‘കോവിഡ് സമ്മാനിച്ചത് ബിസിനസ്തകർചയും വൻ കട ബാധ്യതയും’; യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്

മംഗലാപുരം : യുവ ദമ്പതികൾ വിഷം അകത്ത് ചെന്ന് ജീവനൊടുക്കിയതായി പൊലീസ്. മൈസുറു ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔടിൽ താമസിക്കുന്ന സന്തോഷ് (26), ഭവ്യ (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ദമ്പതികൾ കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചിരുന്നു. അൽപസമയത്തിന് ശേഷം ഇരുവരും ഛർദിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.എന്നാൽ ചികിത്സയോട് പ്രതികരിക്കാതെ ദമ്പതികൾ മരണപ്പെടുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.ഇർവിൻ റോഡിൽ ജ്വലറി നടത്തിവരികയായിരുന്നു സന്തോഷ്. എന്നാൽ കോവിഡും ലോക് ഡൗണും തീർത്ത പ്രതിസന്ധിയും മറ്റും […]

Continue Reading

തനിക്ക് ഇത്ര വിലയേ ഉള്ളൂ; അതൃപ്തി പരസ്യമാക്കി ക്രിസ്റ്റ്യാനോ

തനിക്ക് വേണ്ടത്ര വിപണി മൂല്യം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ട്രാൻസ്ഫർ വെബ്‌സൈറ്റായ ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക് ചെയ്ത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ട്രാൻസ്ഫർ മാർക്കറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് താരം ബ്ലോക് ചെയ്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം. ജോർജ് മെൻഡിസ് ഇലവൻ എന്ന പേരിൽ തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ട്രാൻസ്ഫർ മാർക്കറ്റ് പങ്കുവച്ച പോസ്റ്ററിൽ വില കുറഞ്ഞതാണ് റോണോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോക്ക് 75 മില്യൺ യൂറോയാണ് വില നിശ്ചയിച്ചിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് […]

Continue Reading

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന്നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥി കൈക്കലാക്കിയത്. ഓൺലൈൻ പഠനത്തിനായി അമ്മയുടെ മൊബൈൽ ഫോണായിരുന്നു പെൺകുട്ടി ഉപയോഗിച്ചിരുന്നത്. അമ്മ ഫോൺ പരിശോധിച്ചപ്പോഴാണ് നഗ്ന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.വിദ്യാർത്ഥിയുടെ സഹപാഠിയുടെ സുഹൃത്താണ് പെൺകുട്ടി. നവമാധ്യമങ്ങളിലൂടെയാണ് വിദ്യാർത്ഥി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്‌. തുടർന്ന് പ്രലോഭിപ്പിച്ച് നഗ്ന്ന ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ വിദ്യാർത്ഥി ഒളിവിൽ പോയിരിക്കുകയാണ്. പെൺകുട്ടിയുടെ […]

Continue Reading

കാത്തുനില്‍ക്കാനാവില്ല; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായി ഇന്ന് പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. വധ ഭീഷണിക്കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പട്ട്  പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത ബുധനാഴ്ചയായിരുന്നു ജാമ്യഹര്‍ജി പരിഗണിക്കാനിരുന്നത്. എന്നാല്‍ ഇത് അടിയന്തിരമായി പരിഗണിക്കമെന്നാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. ഇതിനായി പ്രത്യേക ഹര്‍ജി ഇന്ന് സമര്‍പ്പിക്കും. കേസ് ഇന്ന് ഉച്ചയ്ക്ക് […]

Continue Reading

മകന്റെ വിധവയെ സംരക്ഷിച്ചു, പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി; ഒടുവിൽ വിവാഹവും നടത്തിക്കൊടുത്ത് ഈ ഭർതൃമാതാവ്; ഭർതൃപീഡനങ്ങളുടെ കാലത്ത് അറിയണം ഈ സ്‌നേഹബന്ധം

സികാർ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതികൾ ജീവിതം പോലും അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഈ കാലത്ത് ഏറെ വ്യത്യസ്തരായി ഈ ഭർതൃമാതാവും മരുകമളും. ഇവരുടെ സ്‌നേഹബന്ധമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം ചർച്ചാവിഷയം. മകൻ മരിച്ചപ്പോഴും മരുമകളെ ചേർത്തുപിടിച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കിയിരിക്കുകയാണ് കമലാദേവി എന്ന ഈ ഭർതൃമാതാവ്. രാജസ്ഥാനിലെ സികാറിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോഴാണ് സുനിതയുടെ ഭർത്താവ് ശുഭം മരിച്ചത്. 2016 മേയിലായിരുന്നു സുനിതയുടെയും ശുഭത്തിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കിർഗിസ്ഥാനിൽ എംബിബിഎസ് പഠനത്തിനായി […]

Continue Reading