മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു; ഞെട്ടൽ മാറാതെ ബി.ജെ.പി

ബം​ഗ​ളൂ​രു: ബി.ജെ.പി വിട്ട മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജഗദീഷ് ഷെട്ടാറിനെ സ്വീകരിക്കുകയും ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പതാക കൈമാറുകയും ചെ‍‍യ്തു. സി​റ്റി​ങ് മ​ണ്ഡ​ല​മാ​യ ഹു​ബ്ബ​ള്ളി- ധാ​ർ​വാ​ഡ് സെ​ൻ​ട്ര​ലി​ൽ ഷെട്ടാർ മത്സരിക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ബി.​ജെ.​പി​ക്ക് ക​ന​ത്ത പ്ര​ഹ​രം നൽകിയാണ് ​ജഗ​ദീ​ഷ് ഷെ​ട്ടാ​റിന്‍റെ കോ​ൺ​​ഗ്ര​സ് പ്രവേശനം. ആ​റു ത​വ​ണ എം.​എ​ൽ.​എ​യാ​യ 67 […]

Continue Reading

മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു

കാര്‍ഗര്‍: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ കാര്‍ഗറില്‍ വച്ച് നടന്ന മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദിന ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. തുറന്ന മൈതാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് അവാര്‍ഡ് വിതരണം ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകന്‍ അപ്പാസാഹേബ് ധര്‍മ്മാധികാരിക്കാണ് അവാര്‍ഡ് നല്‍കിയത്. 38 ഡിഗ്രി ചൂട് അനുഭവപ്പെട്ട സമയത്തായിരുന്നു തുറന്ന ഗ്രൌണ്ടില്‍ വച്ച് സമ്മേളനം നടന്നത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും അടക്കമുള്ളവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. […]

Continue Reading

അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും, വരാണസിയില്‍ മോദിയുടെ എതിരാളി, നൂറിലേറെ കേസുകള്‍… ആരാണ് അതീഖ് അഹമ്മദ്?

ഡല്‍ഹി: പതിനേഴാം വയസ്സിൽ കൊലക്കേസിൽ പ്രതി. തുടർച്ചയായി അഞ്ച് തവണ എം.എൽ.എയും ഒരു തവണ എം.പിയും. നൂറിലേറെ കേസുകള്‍. സംഭവബഹുലമാണ് അതീഖ് അഹമ്മദിന്‍റെ ജീവിതം.1962ൽ പഴയ അലഹബാദിലാണ് ജനനം. കുട്ടിക്കാലത്ത് കൂട്ടിനുണ്ടായിരുന്നത് കൊടിയ ദാരിദ്ര്യം. തീവണ്ടിയിൽ നിന്ന് കൽക്കരി മോഷ്ടിച്ചായിരുന്നു സമ്പന്നതയിലേക്കുള്ള വളർച്ച. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ള- നൂറിലേറെ കേസുകളാണ് അതീഖ് അഹമ്മദിന്‍റെ പേരിലുള്ളത്. പതിനേഴാം വയസ്സിൽ ചാർത്തപ്പെട്ട കൊലക്കുറ്റം യു.പിയിലെ ഗാങ്സ്റ്റർ ആക്റ്റ് പ്രകാരമുള്ള ആദ്യ അറസ്റ്റിലേക്ക് നയിച്ചു. ഗുണ്ടാത്തലവനിൽ നിന്ന് പിന്നെ രാഷ്ട്രീയക്കാരനിലേക്ക്. 40 […]

Continue Reading

ഓഫിസിൽ ടിവി കണ്ടുകൊണ്ടിരിക്കെ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു, അക്രമികളെ തിരഞ്ഞ് പൊലീസ്

ദില്ലി: ദില്ലിയിൽ ബിജെപി നേതാവിനെ ഓഫിസിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. ബിജെപി നേതാവ് സുരേന്ദ്ര മതിയാലയാണ് കൊല്ലപ്പെട്ടത്.  വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാത്രി 7:30 ഓടെ സുരേന്ദ്രയും മരുമകനും ദ്വാരകയിലെ ഓഫിസിൽ ടിവി കാണുകയായിരുന്നു. ഇതിനിടയിൽ മുഖം മറച്ചെത്തിയ രണ്ടുപേർ ബിജെപി നേതാവിനെ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തു. കൊലപാതകികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.ആകെ മൂന്ന് അക്രമികളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർ സുരേന്ദ്രയെ കൊല്ലാൻ ഓഫീസിൽ കയറിയപ്പോൾ ഒരാൾ ബൈക്കുമായി കെട്ടിടത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നു. കുറ്റകൃത്യം […]

Continue Reading

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; എട്ടുവയസ്സുകാരി മരിച്ചു,മൂന്ന് കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിൽ പൊളിച്ചുനീക്കുകയായിരുന്ന വീടിന്റെ മൺചുമർ വീണ് എട്ടുവയസ്സുകാരി മരിച്ചു. മൂന്നു കുട്ടികൾക്ക് പരിക്കേറ്റു.പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിൻസ മെഹറിൻ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചുമർ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിന്സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും […]

Continue Reading

ഹിജാബ്, ഹലാൽ വിവാദം അനാവശ്യമെന്ന് യെദിയൂരപ്പ; ‘തുടക്കം മുതല്‍ എനിക്ക് ഈ നിലപാട്, ഹിന്ദുവും മുസ്‍ലിമും സഹോദരങ്ങളെ പോലെ ജീവിക്കണം’

ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. തുടക്കം മുതൽ ഈ നിലപാടാണ് താൻ സ്വീകരിച്ചതെന്നും ഇത്തരം കാര്യങ്ങളെ താൻ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഹിന്ദുക്കളും മുസ്ലിംകളും സഹോദരന്മാരെപ്പോലെ ജീവിക്കണം. ഹിജാബ്, ഹലാൽ വിവാദങ്ങൾ ആവശ്യമില്ലാത്ത വിഷയങ്ങളായിരുന്നു. ഞാൻ അത്തരം വിവാദങ്ങളെ പിന്തുണയ്ക്കില്ല. ഹിന്ദുക്കളും മുസ്ലിംകളും സഹോദരങ്ങളെ പോലെജീവിക്കണമെന്നാണ് എന്റെ നിലപാട്. തുടക്കം മുതൽ ഈ നിലപാടാണ് […]

Continue Reading

കാസര്‍കോട്ട് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി റിസോര്‍ട്ട് കത്തിനശിച്ചു

കാസർകോട്: പടക്കം വീണ് നീലേശ്വരം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിൽ റിസോർട്ട് കത്തി നശിച്ചു. വിഷു ആഘോഷത്തോടനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണാണ് റിസോർട്ട് പൂർണമായും കത്തി നശിച്ചത്. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ടാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണച്ചു.ഓഫീസ് ഉൾപ്പെടെ റിസോട്ട് പൂർണമായും കത്തി നശിച്ചു. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ വലിയ അപകടം ഒഴിവായി. പുല്ല് മേഞ്ഞ മേൽക്കൂരകളുള്ള കോട്ടേജുകളായതിനാലാണ് അതിവേഗം തീപടർന്നത്. 

Continue Reading

കാസർകോട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കാസർകോട്: നീലേശ്വരത്ത് ബൈക്ക്ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട്യുവാക്കൾ മരിച്ചു. നീലേശ്വരം അടുക്കത്ത്പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടംനടന്നത്. കല്യാൺ റോഡ് സ്വദേശികളായഅനന്തന്റെ മകൻ അരുൺകുമാർ [23]രാജന്റെ മകൻ ശ്രീരാഗ് [22] എന്നിവരാണ്മരിച്ചത്. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി കല്യാൺ റോഡിലെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരെയും നീലേശ്വരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

കാസറഗോഡ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി’; യുവതിക്ക് ഗുരുതരം

ബോവിക്കാനം: ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ബോവിക്കാനം മുതലപ്പാറയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി (35) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മണിയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടി കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്നാണ് […]

Continue Reading

പിതാവിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള മകന് പരീക്ഷയെഴുതാൻ കോടതി അനുമതി

കാഞ്ഞങ്ങാട്: പിതാവിനെ അടിച്ചു കൊലപ്പെടു ത്തിയ കേസിൽ കാഞ്ഞങ്ങാട് ജില്ല ജയിലിൽ റി മാൻഡിൽ കഴിയുന്ന വിദ്യാർഥിക്ക് പരീക്ഷയെഴു താൻ കോടതിയുടെ അനുമതി.പാണത്തൂർ പുത്തൂരടുക്കത്തെ ബാബുവിനെ (54) കൊലപ്പെടുത്തിയ കേസിലാണ് മകൻ സ ബിന് (19) പരീക്ഷ എഴുതാൻ കാസർകോട് ജില്ല കോടതി അനുമതി നൽകിയത്. കഴിഞ്ഞ വെള്ളി യാഴ്ച ഉച്ചക്കാണ് ബാബുവിനെ പുത്തൂരടുക്ക ത്തെ വീടിനു സമീപം റോഡിൽ കൊല്ലപ്പെട്ട നില യിൽ കണ്ടെത്തിയത്.അന്വേഷണത്തിൽ മകൻ സബിനും മാതാവ് സീമ തനിയെയും രാജപുരം പൊലീസ് അറസ്റ്റ് […]

Continue Reading