പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് ആരോപിച്ച് യുവാവും കുടുംബവും

ഓച്ചിറ: മകളെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയ അമ്മയെയും മക്കളെയും പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് പരാതി. അഫ്‌സല്‍ മണിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് പരാതിഉന്നയിച്ചിരിക്കുന്നത്.മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നാണ് അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 65 കിലോമീറ്ററുകളും ഏഴോളം പൊലീസ് പരിശോധനയും കഴിഞ്ഞെത്തിയ തങ്ങളെ കോളേജിലെത്താന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ ഓച്ചിറ സ്‌റ്റേഷനിലെ പൊലീസുകാര്‍ തടയുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. സത്യാവാങ്മൂലമടക്കമുള്ള എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് പോകാന്‍ […]

Continue Reading

‘സിഐ വേശ്യയെന്ന് വിളിച്ചു, പീഡനകാര്യം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു’; പോക്‌സോ കേസ് ഇരയുടെ ആത്മഹത്യകുറിപ്പ് പുറത്ത്

തേഞ്ഞിപ്പാലത്ത് ആത്മഹത്യ ചെയ്ത പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. മുമ്പും പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് എഴുതിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കത്തില്‍ സിഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പെണ്‍കുട്ടി ഉയര്‍ത്തിയിരിക്കുന്നത്.സിഐ തന്നെ ‘വേശ്യ’യെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്ഥക്ക് കാരണം കേസിലെ പ്രതികളും സിഐയും ആണെന്നും കത്തിലുണ്ട്. പീഡനവിവരം നാട്ടുകാരോട് മുഴുവന്‍ പറഞ്ഞ് പരത്തിയതിനാല്‍ തനിക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സി ഐ പ്രതിശ്രുതവരനെ ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദിച്ചുവെന്നും കത്തിലുണ്ട്. ഇനി തനിക്ക് ജീവിക്കേണ്ടതില്ലെന്നും കുറിപ്പില്‍ […]

Continue Reading

ഫാഷൻ നെറ്റ്‌വർക്കിന്റെ ലോഗോ പ്രകാശനം ചെയ്തു.

കുമ്പള. ഡീ ആർ ഓൺലൈൻ ബിസിനസ് ഗ്രൂപ്പിൻറെ പുതിയ സംരംഭമായ ഫാഷൻ നെറ്റ്‌വർക്കിന്റെ ലോഗോ പ്രകാശനം ചെയ്തു. കുമ്പളയിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള പോലീസ് സ്റ്റേഷൻ എഎസ്ഐ രതീഷ്, ഡീആർ ഗ്രൂപ്പ് ചെയർമാൻ ബിലാൽ അഷ്റഫിന് നൽകിയാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് മേലത്ത്, മനോജ് വാരിയത്ത്, ഡീആർ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ നാസ് മൊഗ്രാൽ, ബിസിനസ് പ്രൊമോട്ടർ അബുതാഹിർ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.

Continue Reading

ട്രെയിനുകളിൽ ഇനി രാത്രി ‘ബഹളം’ വേണ്ട; പാട്ടുവയ്ക്കുന്നതിനും ഉറക്കെ സംസാരത്തിനും വിലക്ക്!

ന്യൂഡൽഹി • ട്രെയിനുകളിൽ ഇനി രാത്രി ‘കൂർക്കംവലി’യല്ലാതെ മറ്റു ബഹളങ്ങൾ നടപ്പില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയിൽവേ ഉത്തരവിറക്കി. ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളും.കംപാർട്മെന്റുകളിലെ പ്ലഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവർത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയർഫോണിൽ പാട്ടു കേൾക്കുന്നതിനു തടസ്സമില്ല.രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയിൽവേ പൊലീസും ടിടിഇമാരും മറ്റു […]

Continue Reading

വീടിനു മുന്നിൽ നിന്ന് കാണാതായ നാലുവയസുകാരനെ അയൽവാസി ഫാത്തിമയുടെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തി; വായ മൂടിക്കെട്ടിയ നിലയിൽ!

വീടിനു മുന്നിൽ നിന്ന് കാണാതായ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്-സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്. സമീപവാസിയുടെ അലമാരയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടിയുടെ അമ്മ സഹായ സിൽജ മണവാളക്കുറിച്ചി പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന […]

Continue Reading

ആർമി പബ്ലിക്ക് സ്കൂളുകളിൽ അധ്യാപക നിയമനം: ജനുവരി 28വരെ അപേക്ഷിക്കാം

▪️തിരുവനന്തപുരം: ആർമി പബ്ലിക്ക് സ്കൂളുകളിൽ പോസ്റ്റ് ഗ്രാറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 136 സ്കൂളുകളിലാണ് ഒഴിവുകളുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് അവസരം. ഫെബ്രുവരി 19, 20 തീയതികളിൽ പരീക്ഷ നടക്കും. തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്. പോസ്റ്റ് ഗ്രാറ്റ് ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദംവും ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും കുറഞ്ഞത് 50 ശതമാനം മാർക്കുമാണ് യോഗ്യത. പ്രൈമറി സ്കൂൾ ടീച്ചർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത. […]

Continue Reading

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരായത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ അനുമതി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍. ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരോടാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി […]

Continue Reading

അധ്യാപക ഒഴിവ്

▪️കാസർകോട്: ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 93885 35008. ▪️ബോവിക്കാനം: ബി.എ.ആർ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം)ഒഴിവുണ്ട്. കൂടിക്കാഴ്ച 25-ന് ഉച്ചയ്ക്ക് രണ്ടിന്. ▪️ഉദിനൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 25-ന് 11-ന്.========================

Continue Reading

സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണം; അടിയന്തര യാത്രയ്ക്ക് രേഖകൾ കരുതണം

സംസ്ഥാനത്ത് ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പ്രബല്യത്തിൽ. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകൾ ഓൺലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവര്‍ത്തിക്കാം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദീര്‍ഘദൂര […]

Continue Reading

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം സമ്മേളന ബോർഡ്

മടിക്കൈയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികൾ. മുസ്‌ലിം ലീഗിന്റെ തൊഴിലാളിസംഘടനയാണ് എസ്.ടി.യു. തൊഴിലാളികളുടെ യഥാർത്ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകിയാണ് ബോർഡിൽ ചേർത്തിരിക്കുന്നത്. കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി. ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കൾ കൂടിയായ തൊഴിലാളികൾ കയറ്റിറക്ക് […]

Continue Reading