മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് പോസിറ്റീവ്, ഐസൊലേഷനിലെന്ന് താരം

മമ്മൂട്ടിക്ക് പിന്നാലെ കൊവിഡ് പോസിറ്റീവായി ദുല്‍ഖര്‍ സല്‍മാനും (Dulquer Salmaan). കൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വശദമാക്കിയത്. ചെറിയ ലക്ഷണങ്ങളുണ്ടെന്നും എന്നാല്‍ സാരമില്ലെന്നും വ്യക്തമാക്കുന്നതാണ് ഫേസ്ബുക്ക് കുറിപ്പ്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദുല്‍ഖര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെടുന്നു. മാസ്ക് ധരിച്ച് സുരക്ഷിതരായി ഇരിക്കാനും താരം ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു. […]

Continue Reading

ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണം; സ്കൂളുകള്‍‌ പൂര്‍ണമായി അടക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. നാളെമുതൽ സ്‌കൂളുകൾ പൂർണമായി അടക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. സ്‌കൂളുകൾ പൂർണമായി അടക്കും. നാളെമുതൽ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ പൂർണമായി അടക്കുന്നത്. കോളേജുകൾ അടക്കാനും സാധ്യതയുണ്ട്.

Continue Reading

മംഗലാപുരം- കണ്ണൂർ റൂട്ടിൽ മെമു ട്രെയിൻ സർവീസ്

കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ചു. മംഗലാപുരം. കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും. 12 ബോഗികളുള്ള ട്രെയിനായിരിക്കുമിത്. സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജരുമായി കേരളത്തിലെ എം.പിമാർ നടത്തിയ കുടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്.

Continue Reading

ഉക്കിനടുക്കമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ. ടി.സി.ബസ് സർവ്വീസ് ആരംഭിക്കുന്നതിന് ഉറപ്പു ലഭിച്ചു – എൻ.എ.നെല്ലിക്കുന്ന്

കാസർകോട്: ബദിയടുക്ക ഉക്കിനടുക്കയിലെ സർക്കാർമെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി.ബസ്സർവ്വീസ് ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.ജനുവരി മൂന്ന് മുതൽ ഒ.പി.വിഭാഗം ആരംഭിച്ചതോടെ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ മെഡിക്കൽ കോളേജിലേക്ക്എത്തി കൊണ്ടിരിക്കുന്നു. യാത്രാ ക്ലേശമാണ് അവർ അഭിമുഖീക്കുന്ന വലിയ പ്രശ്നം. നിലവിൽ രാവിലെ6.30 നും ഒൻപതിനുമിടയിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്നു എന്നതല്ലാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്ന്ബസ് സർവ്വീസുകളില്ല.കാഞ്ഞങ്ങാട്, മഞ്ചേശ്വരംമേഖലകളിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് […]

Continue Reading

ഗൂഢാലോചന: ‘മുഖ്യസൂത്രധാരന്‍ ദിലീപ്’; മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി• അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണം. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സാംപിളുകളും പ്രതികളുടെ ശബ്ദവും ഫൊറൻസിക് പരിശോധന നടത്തേണ്ടതുണ്ട്. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ […]

Continue Reading

യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിടാന്‍ പോകുന്ന ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഗൊരഖ്പൂരില്‍ യോഗിയുടെ എതിരാളി.യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടർച്ചയായി യോഗി ലോക്സഭയിലെത്തിയത് ഗൊരഖ്പൂരിൽ നിന്നാണ്. ഇത്തവണ നിയമസഭയിലേക്ക് യോഗി ആദിത്യനാഥ് അയോധ്യയിൽ​ നിന്നോ മഥുരയിൽ നിന്നോ മത്സരിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാൽ സുരക്ഷിത മണ്ഡലമായ ഗൊരഖ്പൂർ തന്നെ യോഗി തെരഞ്ഞെടുത്തു. 34കാരനായ ചന്ദ്രശേഖര്‍ ആസാദും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ […]

Continue Reading

മുളിയാറിലെ എൻ.ആർ.ഇ.ജി. തൊഴിൽ ഇടങ്ങൾ ജില്ലാ കലക്ടർ സന്ദർശിച്ചു.

ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി സ്ഥലങ്ങളും, ഓഫീസും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സന്ദർശിച്ചു. തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ,തൊഴിൽ കാർഡ്,അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.മിനി, സ്ഥിരം സമിതി ചെയർമാൻമാരായ മോഹനൻ, അനീസ മൻസൂർ മല്ലത്ത്, വാർഡ് മെമ്പർ അബ്ബാസ് കൊളച്ചപ്പ്, ജില്ലാ എ.ഇ.ജ്യോത്സ്ന, വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ കുമാർ, ജീവനക്കാരായ സുദീപ്, ഷിജിത്, പ്രസാദ്, […]

Continue Reading

കടയിൽ നിന്ന് ദോശ മാവ് വാങ്ങി; ചുട്ടെടുത്ത ദോശ കഴിച്ച സീരിയൽ നടിക്ക് കിട്ടിയത് സ്വർണ്ണ മൂക്കുത്തി! സംഭവം ഇങ്ങനെ

കൊച്ചി: കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് കിട്ടിയത് സ്വർണ്ണമൂക്കുത്തി. കാക്കനാട് താമസിക്കുന്ന സീരിയൽ നടി സൂര്യതാരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. തൃപ്പൂണിത്തുറിയിലെ ഒരു പ്രസിദ്ധമായ കമ്പനിയുടേയുതാണ് ദോശമാവ്. തിങ്കളാഴ്ച രാത്രി എരൂരിലെ ഒരു കടയിൽനിന്ന് വാങ്ങിയ ദോശ-ഇഡ്ലി മാവ് ഉപയോഗിച്ച് പിറ്റേന്ന് ദോശ ഉണ്ടാക്കി.കഴിക്കാനെടുത്തപ്പോഴാണ് അതിൽ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടത്. അതേസമയം, ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. ഉരച്ച് സ്വർണം തന്നെയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.കുട്ടികളും മറ്റും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നെങ്കിൽ മൂക്കുത്തി വയറ്റിലെത്തുമായിരുന്നെന്ന് […]

Continue Reading

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡ് കുറയും: ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

ന്യൂഡൽഹി• മാർച്ച് മാസത്തോടെ കോവിഡ് നിയന്ത്രണവിധേയമാകാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞൻ സമീരൻ പാണ്ഡെ. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള കരുതൽ തുടരണം.ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് പാണ്ഡെ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡെ.ഒമിക്രോണ്‍ തരംഗം ഡിസംബർ 11 മുതൽ മൂന്നു മാസം നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് 11 മുതൽ വ്യത്യാസം […]

Continue Reading

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട കാസർകോട് സ്വദേശിയെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്‌ന വീഡിയോ പകർത്തി പണം തട്ടിയെന്ന് പരാതി; യുവതിയടക്കം 2 പേർ അറസ്റ്റിൽ

പന്തീരാങ്കാവ്(കോഴിക്കോട്): സമൂഹികമാധ്യമംവഴി പരിചയപ്പെട്ടയാളെ വശീകരണക്കെണിയൊരുക്കി ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട് വീട്ടിൽ എം. ഷബാന (21), ഒപ്പമുണ്ടായിരുന്ന പൊക്കുന്ന് കൊളങ്ങര പീടിക പാടിയേക്കൽ നജു മൻസിലിൽ ഫൈജാസ് (30) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് യുവതിയുടെ പന്തീരാങ്കാവ് ബൈപ്പാസിൽ ഇരിങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കാസർകോട് സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തിയത്. മുറിയിൽ പ്രവേശിച്ച ഉടൻ ഭർത്താവെന്നവകാശപ്പെട്ട് ഒരാൾ എത്തുകയും ഇരുവരും ചേർന്ന് മർദിച്ചതായും […]

Continue Reading