എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’ കോടതി മുറിയിൽ അലറിവിളിച്ച് പീഡനത്തിനിരയായ കുട്ടി, മനസിൽ കിടക്കുന്ന ദുരന്തം പുറത്തുപറയാനാവാതെ തേങ്ങൽ, അവൾക്ക് അടിയന്തര ചികിത്സ

എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’ വാക്കുകൾ പൂർത്തിയാക്കാനാകാതെ കോടതി മുറിയിൽ സാക്ഷിക്കൂട്ടിൽ നിന്ന അവൾ അലറി വിളിച്ചു. അൽപനേരം കഴിഞ്ഞപ്പോൾ നിശബ്ദയായി. പോക്‌സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ കുട്ടിയാണ് അതിവേഗ സ്‌പെഷൽ കോടതിയിൽ നിസഹയായി നിന്നത്.തനിക്കേറ്റ പീഡനദുരന്തം മനസ്സിലുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ അവൾ ആ മുറിക്കുള്ളിൽ തേങ്ങി നിന്നു. ക്രൂരതകളെ കുറിച്ച് ജഡ്ജി ആർ.ജയകൃഷ്ണൻ ആരാഞ്ഞപ്പോഴായിരുന്നു പെൺകുട്ടി അസ്വസ്ഥയായത്. മനോനില തകർന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് […]

Continue Reading

കാവി ഷാളണിഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം; ഗവ. കോളജില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു

മംഗളൂരു: എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവി ഷാളണിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിക്കമഗംളൂരു ജില്ലയിലെ ബലഗാഡി ഗവ. കോളജില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു. ഹിജാബും കാവി ഷാളും കോളേജില്‍ നിരോധിക്കാന്‍ അധ്യാപക-രക്ഷാകര്‍തൃ യോഗത്തില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പള്‍ അനന്ത് മൂര്‍ത്തി അറിയിച്ചു. ക്ലാസ് മുറികളില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ജനുവരി 4നാണ കാവി നിറത്തിലുള്ള ഷാളുകള്‍ ധരിച്ച് 50 ഓളം എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇതിനെ തുടര്‍ന്നാണ് കോളേജിന്റെ നടപടിയെന്നതും ശ്രദ്ധേയമാണ്. 850 ഓളം വിദ്യാര്‍ത്ഥികള്‍ […]

Continue Reading

ട്രെയിനിൽ കാസറഗോഡ് സ്വദേശിയെ കൊള്ളയടിച്ചു

കാഞ്ഞങ്ങാട്: മുംബൈയിൽ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും വരുന്ന യാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിക്കുന്നതും യാത്രക്കാരെ കൊള്ളയടിക്കുന്നതും പതിവായി. രാത്രി യാത്രയിൽ യാത്രക്കാർ ഉറങ്ങുന്ന നേരത്തും പുലർച്ചെയുമാണ് ഭൂരിഭാഗം കൊള്ളയും നടത്തുന്നത്. ട്രെയിനുകളിൽ മതിയായ സുരക്ഷ സംവിധാനമില്ലാത്തതും പോലീസിന്റെ അസാന്നിധ്യവും കൊള്ളക്കാർക്ക് സഹായകരമാവുന്നു. കഴിഞ്ഞ ദിവസം മുംബൈ ഛത്രപതി ശിവജി ടെർമിനലിൽ നിന്ന് മംഗളൂരു ജംഗ്ഷനിലേക്കുള്ള യാത്രയിൽ കാഞ്ഞങ്ങാട് അഷ്റഫ് ഫാബ്രിക്സ് പർച്ചേഴ്സ് മാനേജർ മോഹനൻ കൊള്ളയ്ക്കിരയായി. മോഹനൻ മംഗളൂരു ജംഗ്ഷനിൽ ഇറങ്ങാൻ തയ്യാറാവുമ്പോഴേക്കും കയ്യിലുണ്ടായിരുന്ന ബാഗുകളിൽ ഒന്ന് നഷ്ടപ്പെട്ടിരുന്നു. […]

Continue Reading

യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി

അബുദാബി: ഒമിക്രോണോ(Omicron) കൊവിഡിന്റെ(Covid 19) മറ്റേതെങ്കിലും വകഭേദമോ മൂലം യുഎഇ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ ആഘാതം കുറവാണ്. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പോലും രാജ്യം ലോക്ക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം സാമ്പത്തിക മേഖലയും ആരോഗ്യ മേഖലയും സന്തുലിതാവസ്ഥയിലായിരുന്നു. ഇനി വരും ഭാവിയില്‍ കൊവിഡ് വകഭേദങ്ങള്‍ […]

Continue Reading

കൊക്കചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവിക്ക് അബൂദബിയിൽ സ്വീകരണം നൽകി.

അബൂദാബി: സന്ദർശനത്തിന് അബൂദബിയിൽ എത്തിയ ബന്തിയോട് കൊക്കച്ചാൽ വാഫി കോളേജ് പ്രിൻസിപ്പൽ ഖാലിദ് ബാഖവി ക്ക് അബൂദബിയിൽ സ്വീകരണം നൽകി.അസീസ് പെർമുദേ അധ്യക്ഷത വഹിച്ചു. യൂ. എം മുജീബ് ഉൽഘാടനം ഉൽഘാടനം ചെയ്തു. അബുദാബി കൊക്കാചാൽ വാഫി കോളേജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.ചെയർമാനായി യുസഫ് കൊക്കച്ചാൽ ,വൈസ് ചെയർമാനായി മുജീബ് മൊഗ്രാൽ എന്നിവരെയും,പ്രസിഡന്റ് അസിസ് പെർമുദെ ,ജനറൽ സെക്റട്ടറി ഹനീഫ് വളപ്പ്ട്രഷറർ ഇബ്രാഹിം ഓ കെ സീനിയർ വൈസ് പ്രസിഡന്റ്:അബ്ദുൽ റഹ്മാൻ കമ്പള വർക്കിംഗ് സെക്റട്ടറി സവാദ് ബന്ദിയോട് […]

Continue Reading

എഴ് മണിക്കൂര്‍, ദിലീപിന്റെ വീട്ടിലെ പരിശോധന പൂര്‍ത്തിയായി; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച്  ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങിയത്. പരിശോധന വിവരങ്ങൾ നാളെ കോടതിയെ അറിയിക്കും. ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ […]

Continue Reading

കാസർകോട്ട് രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ അടയ്ക്കണം; അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ്

കാസർകോട്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ അടച്ചിടാൻ തീരുമാനം. കാസർകോട് സി ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവ കക്ഷിയോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. രാത്രി 11 മണിക്ക് ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ പരിപാടികൾക്ക് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കൊടിതോരണങ്ങളും ബോർഡുകളും പരിപാടിക്ക് ഒരു ദിവസം മുമ്പ് മാത്രം വയ്ക്കാനും പരിപാടി കഴിഞ്ഞാൽ പിറ്റേ ദിവസം തന്നെ നീക്കാനും സർവ കക്ഷി […]

Continue Reading

ഇവിടുത്തെ സ്ത്രീകൾ വിവാഹദിവസം മാത്രം കുളിക്കുന്നു, എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.

ഉത്തരേന്ത്യ ഈ ദിവസങ്ങളിൽ കൊടുംതണുപ്പ് നേരിടുകയാണ് അതിശൈത്യം കാരണം ആളുകൾ പുതപ്പിൽ നിന്ന് പുറത്തിറങ്ങാൻ പോലും മടിക്കുന്നു. അത്തരം തണുപ്പിന് നടുവിൽ ദിവസവും കുളിക്കുക എന്നത് ഒരു വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചില ആളുകൾ ഈ സീസണിലും അവരുടെ ദിനചര്യകൾ പാലിക്കുന്നു. ചിലർ ആഴ്ചയിൽ ഒരു ദിവസമോ മൂന്ന് ദിവസമോ കുളിക്കുന്നു. കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. […]

Continue Reading

59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു:

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം […]

Continue Reading

ബി പി ടി ബിരുദം കരസ്ഥമാക്കിയവരുടെ പട്ടികയിൽ ഇശൽ ഗ്രാമത്തിൽ നിന്ന് ഹഫ്‌ന എന്ന പ്രതിഭയും

ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജിൽ നിന്നും ബി. പി. ടി ബിരുദം ഫസ്റ്റ് ക്ലാസ്സോടെ പൂർത്തിയാക്കി ഇശൽ ഗ്രാമമായ മൊഗ്രാലിന്റെ യശസുയർത്തിയിരിക്കുകയാണ് ഹഫ്‌ന ഷിറിൻ. മികച്ച ഫിസിയോതെറാപ്പിസ്റ്റായി ആതുരസേവന രംഗത്ത് തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഈ കൊച്ചുമിടുക്കിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സാമൂഹ്യ പ്രവർത്തകനും മൊഗ്രാൽ ദേശീയ വേദി മുൻ പ്രസിഡന്റുമായ അബ്കോ മുഹമ്മദിന്റെയും മുൻ കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ആയിഷയുടെയും മകളാണ് ഹഫ്‌ന ഷിറിൻ.ഹഫ്‌ന ഷിറിനെ മൊഗ്രാൽ ദേശീയവേദി അഭിനന്ദിച്ചു.

Continue Reading