മുഴുവൻ ആളുകളും വാക്സിൻ എടുക്കണമെന്ന് ഡി എം ഓ

കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഓമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും പൊതുജനങ്ങൾ കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും കോവിഡ് 19 വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അറിയിച്ചു. ജില്ലയിൽ ഇതുവരെയായി 1075587 പേർ ആദ്യ ഡോസ് വാക്സിനേഷനും 961993 പേർ രണ്ടാം ഡോസ് വാക്സിനേഷനും സ്വീകരിച്ചിട്ടുണ്ട്. *ജില്ലയിൽ കരുതൽ ഡോസ് വാക്സിനേഷൻ ആരംഭിച്ചു.* ജില്ലയിൽ ജനുവരി 10 മുതൽ കരുതൽ ഡോസ് വാക്സിനേഷൻ നൽകി തുടങ്ങി. […]

Continue Reading

പുതിയ സ്ഥലമാറ്റ മാനദണ്ഡങ്ങൾക്കെതിരെ കെ.എസ്.ടി.യു പ്രതിഷേധം

കാസർകോട് : അന്തർജില്ലാ അധ്യാപക സ്ഥലംമാറ്റത്തിന് കേരള സർക്കാർ കൊണ്ട് വന്ന പുതിയ മാനദണ്ഡങ്ങൾ അധ്യാപകരെ ആശങ്കാകുലരാക്കിയിരിക്കുകയാണ്. യാതൊരു വിധചർച്ചയും കൂടാതെ പുതിയ അനുപാതം സൃഷ്ടിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.സി. അതാ ഉള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എ.ജി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ദേളി സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.പി. റഊഫ്,മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,മുൻ ജില്ലാപ്രസിഡണ്ട് റസാഖ് പുനത്തിൽ,ജില്ലാ […]

Continue Reading

റിയാസ് മൗലവി കൊലചെയ്യപ്പെട്ടിട്ട് അഞ്ചുവർഷം തികയുമ്പോഴും കേസിന്റെ വിചാരണ പാതിവഴിയിൽ; വിചാരണക്ക് മേൽനോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയും സ്ഥലം മാറ്റിപ്പോയി

കാസർകോട്:പഴയചൂരി യിലെ മദ്രസാ അധ്യാപകനായിരുന്ന കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അഞ്ചുവർഷം തികയുമ്പോഴും കേസിന്റെ വിചാരണ ഇപ്പോഴും പാതിവഴിയിൽ. റിയാസ് മൗലവി വധക്കേസിന്റെ വിചാരണക്ക് മേൽനോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയെയും സ്ഥലം മാറ്റിയതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ പൂർണമായി മുടങ്ങിയിരിക്കുകയാണ്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിലവിൽ മൂന്നുമാസമായി ജഡ്ജിയുടെ സേവനമില്ല. 2017 മാർച്ച് 20ന് രാത്രി 11 മണിയോടെയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് […]

Continue Reading

DYFIനേതാവായ പോസ്കോ കേസ് പ്രതിയെ സംരക്ഷിക്കാൻ ഉള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിൽ പ്രതിഷേധിച്ച്, പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി.

യൂത്ത് കോൺഗ്രസ്‌ മുളിയാർ മണ്ഡലം പ്രസിഡന്റ് സുധീഷ് പാത്തനടുക്കം അധ്യക്ഷത വഹിച്ച മാർച്ച്‌ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദ്ദനൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ,ഗാന്ധി ദർശൻ യുവജന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് പാണൂർ, മണികണ്ഠൻ നെയ്യങ്കയം, രാമപ്രസാദ് കാനത്തൂർ, ജിതിൻ പുതിയവീട്, റഷീദ് ഫാബ് അശ്വിൻ തീയടുകം, സുശാന്ത് പാട്ടിക്കോച്ചി,അഖിൽ, വിദ്യരാജ് പാണൂർ ,ധന്യരാജ് […]

Continue Reading

യു.പിയില്‍ ബി.ജെ.പിയെ പിടിച്ചുകുലുക്കി വീണ്ടും രാജി; 24 മണിക്കൂറിനിടെ രാജിവെച്ചത് രണ്ടു മന്ത്രിമാര്‍

ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. ഇന്നലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു. 24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് രാജിവെച്ചത്. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട എം.എല്‍.എമാരുടെ എണ്ണം ആറായി. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. അദ്ദേഹം സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ […]

Continue Reading

മൊഗ്രാൽ ദേശീയവേദി പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി

മൊഗ്രാൽ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി മൊഗ്രാലിലെ കലാ- സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി. നാടിന്റെ സർവ്വ മേഖലകളിലും ഇടപെട്ട് വിനിയോഗിക്കുന്നതിനാണ് ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട്‌ കണ്ടെത്തുന്നത്.2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെയാണ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നത്. ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാൻ എം എ ഹമീദ് സ്പിക് ആദ്യതുക ട്രഷറർ […]

Continue Reading

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 400 കടന്നു

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് […]

Continue Reading

ഇവിടെ മരണമില്ല, മരിച്ചവർ വര്‍ഷങ്ങളോളം ‘എഴുന്നേറ്റു നടക്കും’!

ഇന്തൊനീഷ്യയിൽ ദക്ഷിണ സുലവേസിയിലെ മലയോര പ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമ ഗോത്രവർഗമാണ് ടൊറാജ. പുരാതനകാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി പിന്തുടരുന്നവരാണ് ഇക്കൂട്ടര്‍. പ്രത്യേകതരം ജീവിതരീതിയും വേഷവിധാനങ്ങളും പ്രത്യേക വാസ്തുവിദ്യാരീതിയും വർണ്ണാഭമായ മരംകൊത്തുപണികളുമെല്ലാം ഇവരുടെ സവിശേഷതകളില്‍പ്പെടുന്നു. എന്നാല്‍ ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇവയൊന്നുമല്ല, ഇവിടെ മരിച്ചവര്‍ക്ക് മരണമില്ല, പിന്നെയും വര്‍ഷങ്ങളോളം അവര്‍ ‘എഴുന്നേറ്റു നടക്കും’!പ്രിയപ്പെട്ടവര്‍ മരിച്ചുപോയാല്‍ അവരെ അത്ര വേഗമൊന്നും പറഞ്ഞയയ്ക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. അവരെ സംബന്ധിച്ചിടത്തോളം മരണം ഒരു ആത്മീയ യാത്രയുടെ ഭാഗമാണ്. ശവസംസ്കാരം അവർക്കിടയില്‍ […]

Continue Reading

മന്ത്രി വി ശിവൻകുട്ടി ഇടപ്പെട്ടു; ദയാവധത്തിന് കാത്തിരിക്കുന്ന ട്രാൻസ് വനിത അനീറ കബീർ വീണ്ടും അധ്യാപികയാകും, സങ്കടങ്ങൾ ഒഴിഞ്ഞു

പാലക്കാട്; ട്രാൻസ് വനിതയായി ജീവിക്കാനാകുന്നില്ലെന്ന് കാണിച്ച് ദയാവധത്തിന് അപേക്ഷ നൽകിയ ഒറ്റപ്പാലം സ്വദേശി അനിറ കബീർ വീണ്ടും അധ്യാപികയാകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അവരെ ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തിരികെ ജോലിക്കു ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചത്. നവംബർ ഒന്നിനു ജോലിക്കു ചേർന്ന തനിക്ക് സ്‌കൂൾ അധികൃതരിൽ നിന്ന് കടുത്ത അപമാനം നേരിട്ടതിനാൽ ഒന്നര മാസത്തിനു ശേഷം ജോലി അവസാനിപ്പിക്കേണ്ടി വന്നുവെന്ന് അനീറ വെളിപ്പെടുത്തിയിരുന്നു. […]

Continue Reading

മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരെന്ന് വിമര്‍ശനം; സൗദിയില്‍ സാംബ നൃത്തപരിപാടിക്കെതിരെ അന്വേഷണം

റിയാദ്: സാംബ കലാകാരികളുടെ നൃത്തപരിപാടിക്കെതിരെ സൗദിയില്‍ വിമര്‍ശനം.സൗദിയിലെ തെക്കന്‍ ഭാഗത്തുള്ള നഗരമായ ജസാന്‍ പ്രവിശ്യയില്‍ നിന്നുള്ള നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയരുന്നത്. അര്‍ധവസ്ത്രധാരികളായ കലാകാരികളുടെ നൃത്തം മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇസ്‌ലാമിക് തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ട് പോയിരുന്ന രാജ്യത്തെ ഭരണകൂടം അതില്‍ നിന്നും വ്യതിചലിക്കുകയാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണമാരംഭിച്ചിരിക്കുകയാണ്.ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. […]

Continue Reading