ലോണിനുള്ള അപേക്ഷ നിരസിച്ചു; കനറ ബാങ്കിന് തീയിട്ട് യുവാവ്

ബെംഗളൂരു: തന്റെ ലോണിനുള്ള അപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.ബാങ്കിന് തീയിട്ട 33കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റട്ടിഹല്ലി നഗരത്തില്‍ താമസിക്കുന്ന ഹസരത്‌സബ് മുല്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.കഗിനെല്ലി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറഞ്ഞത്. ഇതില്‍ ക്ഷുഭിതനായ […]

Continue Reading

പന്നിയുടെ ഹൃദയം മനുഷ്യനില്‍; ശാസ്ത്രക്രിയ വിജയകരം; ചരിത്ര നേട്ടം

മെഡിക്കല്‍ രംഗത്ത് പുത്തന്‍ ചരിത്രം കുറിച്ച് അമേരിക്കയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് വിജയകരമായി ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റി വെച്ചത്. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവെച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശാസ്ത്രക്രിയക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.തിങ്കളാഴ്ച ഏഴ് മണിക്കൂറോളം നീണ്ട ശാസ്ത്രക്രിയയാണ് നടന്നത്. ബെന്നറ്റിനെ ഡോക്ടര്‍മാര്‍ സസൂക്ഷം നിരീക്ഷിച്ചു വരികയാണ്. അടുത്ത കുറച്ച് ആഴ്ചകള്‍ വളരെ […]

Continue Reading

യുഎഇ -യുടെ അമ്പതാം വാർഷികാഘോഷം* *അബുദാബി പൈവളികെ പഞ്ചായത്ത് കെ എം സി സി . രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അബുദാബി : പൈവളികെ പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യുടെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രക്ത ധാന ക്യാമ്പ് സംഘടിപ്പിച്ചു . വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ അൽ വഹ്ദ മാളിന് സപീമം വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ വിവിധ ദേശക്കാരായ നൂറോളം പേർ രക്തം നൽകാൻ സന്നദ്ധരായി . അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ […]

Continue Reading

വധഭീഷണിക്കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍

വധഭീഷണി കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും നടിയെ ആക്രമിച്ചെന്ന കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസെടുത്തിരിക്കുന്നത് എന്നുമാണ് ദിലീപിന്റെ വാദം. ദിലീപിനെ കൂടാതെ […]

Continue Reading

മുസ്ലിം ലീഗ് സമ്പൂർണ്ണ സമ്മേളനം ബാവിക്കര കെ.കെ.പുറത്ത് സമാപിച്ചു.

ബോവിക്കാനം: ഹരിത ശക്തി, ചാലക ശക്തി എന്ന പ്രമേയം മുൻ നിർത്തി മൂന്ന് ദിവസ ങ്ങളിൽ നടത്തിയ മുളിയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സമ്പൂർണ്ണ സമ്മേളനം ആവേശ പൂർവ്വം സമാപിച്ചു. ബാവിക്കരകെ.കെ. പുറം ബാഫഖി തങ്ങൾ നഗറിൽ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം […]

Continue Reading

ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷനും

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കഭിമാനമായി ഹൃത്വിക് റോഷൻ. ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞിരുന്നു, അതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്. ഒന്നാം സ്ഥാനത്ത് മറ്റാർക്കും കടക്കാനാകാതെ നിൽക്കുന്നത് ലോകത്തിൽ ഏറ്റവും […]

Continue Reading

ഉമേഷ് അരിജാലിന്റെ നിര്യാണത്തിൽ സന്ദേശം സംഘടനയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

………….. ചൗക്കി: നമ്മുടെ ഏവരുടെയുംപ്രിയ സുഹൃത്ത് ഉമേഷ് അർജാൽ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു കാൻസർ രോഗബാധിതനായി ഒന്നരവർഷത്തിലേറെയായി ചികിത്സയിലായിരുന്നു സന്ദേശം ഗ്രന്ഥാലയത്തിന്റെ ഒരു കാലത്തെ നിറസാന്നിധ്യമായിരുന്ന ഉമേഷ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്സന്ദേശത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെ നിന്ന ഉമേഷ് വൈസ് പ്രസിഡണ്ട് പദവി അലങ്കരിച്ചിട്ടുണ്ട് നെഹ്റു യുവക്‌കേന്ദ്രയുമായി ചേർന്നുകൊണ്ടുള്ള സന്ദേശത്തിന്റെ പ്രവർത്തനങ്ങളിൽ എന്നും മുന്നിൽ നിന്നും പ്രവർത്തിക്കാൻ ഉമേഷ് ഉണ്ടായിരുന്നു. 2001 കാലഘട്ടത്തിൽ നെഹ്റു യുവക് കേന്ദ്ര സംഘടിപ്പിച്ച കൗമാരക്കാരുടെ ലൈംഗിക […]

Continue Reading

സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 345

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം എ​ട്ട്, പാ​ല​ക്കാ​ട് ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ൺ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13 പേ​ർ ലോ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ലു പേ​ർ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 345 ആ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു എസ്.എസ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി സംഘർഷമാണ് കത്തിക്കുത്തിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Continue Reading

നടിയെ ആക്രമിച്ച കേസിൽ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ നൽകും

പുതിയ കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകും. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും അപേക്ഷ നൽകും. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപെടുത്തിയിട്ടില്ല. വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 29 ന് ബൈജു  പൗലോസിനെ വിസ്തരിക്കുന്നത് ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ആരോപിച്ചു.അതേ സമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്നു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് യോഗം നടക്കുന്നത്. […]

Continue Reading