സൗരവ് ഗാംഗുലിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ( saurav ganguly hospitalized ) രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ 653 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പട്ടികയിൽ കേരളം മൂന്നാമതായി തുടരുകയാണ്.

Continue Reading

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 2 കുട്ടികള്‍ മരിച്ചു; മരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ

കാസര്‍കോട്: എൻഡോസൾഫാൻ മൂലം ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു. അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മാഈൽ(11) എന്നിവരാണ് മരിച്ചത്. കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മാഈലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് അമേയ മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍. ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റെമെഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും […]

Continue Reading

സി.എമ്മിന്റെ അനുഭവമുണ്ടാകുമെന്നാണ് പറയുന്നത്, അതുകൊണ്ടൊന്നും പിന്നോട്ടില്ല; വധഭീഷണിയുണ്ടെന്ന് മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല […]

Continue Reading

കൊല്ലം ചവറയിൽ വാഹനാപകടം; നാല് മരണം

കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56 ), ബർക്കുമൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56 ) , തമിഴ്‌നാട് സ്വദേശി ബിജു (35 ) എന്നിവരാണ് മരിച്ചത്. അർധരാത്രി 12.30ന് ചവറ ദേശീയപാതയിൽ ഇടപ്പള്ളികോട്ടക്ക് സമീപത്താണ് അപകടമുണ്ടായത്. പുല്ലുവിളയിൽ നിന്ന് ബേപ്പൂരേക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനി ബസിൽ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇൻസുലേറ്റഡ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ തിരുവന്തപുരം മെഡിക്കൽ […]

Continue Reading

ബാലനടുക്കം-മുതലപ്പാറ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിനെതിരെ പരാതിയുമായി നാട്ടുകാർ മണിക്കൂറുകൾക്കം കാർഗിൽ ക്ലബ്ബിന്റെ ഇടപെടൽ

മുളിയാർ : ബാലനടുക്കം-മുതലപ്പാറ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപിച്ചു നാടിന്റെ പരിസ്ഥിതി നശീകരണം നടത്തിയെതിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ ഇന്നു പഞ്ചായത്ത് അധികൃതരിൽ പരാതി നൽകി. മണിക്കൂറുകൾക്കകം കാർഗിൽ ക്ലബ്ബ് ഇടപെട്ടു പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടെത്തി. പരിസര വാസികൾക്ക് ബുദ്ധിമുട്ടാകും വിധത്തിലുള്ള ദുർഗന്ധംവമിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചവർക്കെതിരെയും മാലിന്യ വിമുക്തി തേടിയുള്ള പരാതിയിൽ തൽക്ഷണം ഇടപ്പെട്ടു കൊണ്ടാണ് കാർഗിൽ ക്ലബ്ബ് മാതൃകയായത്.ക്ലബ്ബ് വകയായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യങ്ങൾക്കു മുകളിൽ മണ്ണ് നികത്തുകയും പരിസ്ഥിതി […]

Continue Reading

അടുത്തവര്‍ഷം 5ജി സേവനം ലഭിക്കുന്ന 13 നഗരങ്ങള്‍ വെളിപ്പെടുത്തി കേന്ദ്രം

ദില്ലി: രാജ്യത്ത് 5ജി സേവനങ്ങള്‍ (5G Service) അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍  നാല് മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക. എയർടെൽ, ജിയോ ,വോഡോഫോൺ – ഐഡിയ എന്നീ കമ്പനികൾ സേവനം നൽകും ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ഗുരുഗ്രാം, ബംഗലൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ദില്ലി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലാണ് 5ജി […]

Continue Reading

കാര്‍ മറിഞ്ഞ്‌ വീട്ടമ്മ മരണപ്പെട്ടു, 4 പേര്‍ക്ക്‌ പരിക്ക്‌

ചിറ്റാരിക്കാല്‍: വിനോദ സ ഞ്ചാര കേന്ദ്രമായ പാലക്കയം തട്ട്‌ സന്ദര്‍ശിച്ച്‌ മടങ്ങിയ യാത്രക്കാര്‍ സഞ്ചരിച്ച കാര്‍ കുടിയാന്മല ടണിനടുത്ത് ഇറക്കത്തില്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ സ്ത്രീ മരണപ്പെട്ടു.നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു. വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ എളേരിതട്ടിലെ അന്നമ്മ തോമസ്‌ (60) ആണ്‌ മരണപ്പെട്ടത്‌. പുപ്പറമ്പിലെ കാരിക്കുളം ബാബു, ഭാര്യ ജിഷ, മക്കള്‍ ആന്‍ മരിയ, ആഞ്ചലൊ ബാബു എന്നിവർക്കാണ്‌ പരിക്കേറ്റത്‌.ഇവരെ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചു. പുപറമ്പിലെ വീട്ടിലെ മകളുടെ വീട്ടിലെത്തിയ അന്നമ്മ മക്കളോടൊത്ത്‌ പാലക്കയംതട്ടിലെ കാഴ്ചകള്‍ കാണാന്‍ പോയതായിരുന്നു

Continue Reading

ഗവര്‍ണര്‍ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തി; ഗ്രൃഹനാഥന് 14,000 രൂപയുടെ ബില്ല്! ഇതറിഞ്ഞിരുന്നുവെങ്കില്‍ സമ്മതിക്കില്ലായിരുന്നുവെന്ന് ബുധ്‌റാം

ഭോപ്പാല്‍: ഗവര്‍ണറുടെ ഭവന സന്ദര്‍ശനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് മധ്യപ്രദേശ് വിദിഷ സ്വദേശിയായ ബുധ്‌റാം ആധിവാസി. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി പണിത വീടിന്റെ ഗൃഹപ്രവേശന ദിനത്തിലാണ് ഉച്ചഭക്ഷണം കഴിക്കാനായി ഗവര്‍ണര്‍ മങ്കുഭായ് സി പട്ടേല്‍ ബുധ്‌റാമിന്റെ വീട്ടിലെത്തിയത്. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധ്‌റാമിന്റെ വീട്ടില്‍ 14,000രൂപ വിലയുള്ള പുതിയ ഫാന്‍സി ഗേറ്റും ഫാനുകളും അധികൃതര്‍ ഘടിപ്പിച്ചതാണ് ബുധ്‌റാമിന് തിരിച്ചടിയായത്. ഗവര്‍ണര്‍ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അതിന് ഇത്രയും പണം […]

Continue Reading

തുടർഭരണം ജീവനക്കാരെ ദുരിതത്തിലാക്കുന്നു – കുഞ്ഞാലിക്കുട്ടി

കാസർകോട്: തുടർ ഭരണത്തിൻ്റെ അനന്തരഫലം സംസ്ഥാനത്തെ പൊതുജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരു പോലെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോട് ചെർക്കളം അബ്ദുള്ള നഗറിൽ വച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. എസ്.ഇ.യു സംസ്ഥാന പ്രസിഡൻ്റ് എ.എം.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ […]

Continue Reading

ഷാൻ വധം; ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ

എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതിന് ആർഎസ്എസ് ജില്ലാ പ്രചാരക്നെ അറസ്റ്റ് ചെയ്തു. ആലുവ ജില്ലാ പ്രചാരക് മലപ്പുറം സ്വദേശി അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ആലുവ ആർഎസ്എസ് കര്യലയത്തിൽ പ്രതികൾക്ക് ഒളിക്കാനും അവിടെ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതും അനീഷ് ആയിരുന്നു. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലുവ കാര്യലയത്തിൽ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ആലുവ കാര്യലയത്തിൽ പ്രതികൾ ഒളിച്ചിരുന്നതായും ഇതിൽ അനീഷിന്റെ പങ്കും അന്വേഷണ […]

Continue Reading