കാസറഗോഡ് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി, ബൈക്ക് തകര്‍ന്ന് തരിപ്പണമായി; യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു

കളനാട് (കാസർകോട്): മരണത്തിന്റെ വായിൽനിന്ന് ജീവിതത്തിലേക്കൊരു ചാട്ടത്തിൽ വിധിക്കൊപ്പം ഭാഗ്യവും കൂടെ നിന്നതോടെ ഞെക്ലി ബാര മയിലാട്ടിയിലെ എം.ഹരീഷിന് തിരിച്ചുകിട്ടിയത് സ്വന്തം ജീവൻ. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കളനാട് കട്ടക്കാലിലുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ മുപ്പത്തിയാറുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടത്.പെരിയയിലെ വാഹനവിൽപ്പനകേന്ദ്രത്തിലെ ജീവനക്കാരനായ ഹരീഷ് ഉദുമയിൽനിന്ന് കാസർകോട്ടേക്ക് പോകവെ കട്ടക്കാൽ കയറ്റം കയറുന്നതിനിടെയാണ് ആടിയുലഞ്ഞുവരുന്ന ലോറി കണ്ടത്. നിറയെ മുന്തിരിയുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്നറിയില്ല. ആ വരവ് തന്റെ നേർക്കാണെന്നറിഞ്ഞ […]

Continue Reading

കിണറ്റിൽ കൈകാലിട്ടടിക്കുന്ന രണ്ട് വയസുകാരൻ; പിന്നെ 20 അടി താഴ്ചയൊന്നും കാര്യമാക്കിയില്ല; കുഞ്ഞനുജന്റെ പ്രാണൻ കാത്ത് 8 വയസ്സുകാരി

മാവേലിക്കര: അപ്രതീക്ഷിതമായ അപകടങ്ങളിൽ പകച്ചു നിൽക്കുന്നവരാണ് നാം ഓരോരുത്തരും. അവിടെയാണ് ഈ മാവേലിക്കരയിലെ എട്ടുവയസുക്കാരി മാതൃകയാകുന്നത്‌. കാരണം കിണറ്റിൽ വീണു കിടക്കുന്നത് സ്വന്തം അനിയനാണ്. പിന്നെ 20 അടി താഴ്ചയൊന്നും അവൾ കാര്യമാക്കിയില്ല. കിണറ്റിലേക്കുള്ള പിവിസി പൈപ്പിലൂടെ ഊർന്നിറങ്ങി അനിയനെ നെഞ്ചോടു ചേർത്തു. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അതിസാഹസികമായി അനുജൻ ഇവാന്റെ (അക്കു) ജീവൻ രക്ഷിച്ചത് .ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മാതാവ് ഷാജില മുറ്റത്തു പാത്രം കഴുകുകയായിരുന്നു. ദിയയും […]

Continue Reading

പാളത്തിൽ മരം വീണു; ട്രെയിൻ ദുരന്തമകറ്റാൻ മാലാഖയെ പോലെ ചന്ദ്രാവതിയെത്തി

മംഗളൂരു: ദുരന്തമുഖത്ത് വയോധികയുടെ മനഃസാന്നിധ്യം അകറ്റിയത് വൻ ട്രെയിൻ ദുരന്തം. കുടുപ്പു ആര്യമനയിൽ ചന്ദ്രാവതിയാണ് (70) പാളത്തിന് കുറുകെ വീണ മരത്തിൽ ഇടിക്കും മുമ്പെ മംഗളൂരു സെൻട്രൽ മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് നിർത്തിച്ചത്. പഞ്ചനടിക്കും പടിൽ ജോക്കട്ടെക്കും ഇടയിൽ മന്ദാരയിലാണ് പാളത്തിൽ മരം വീണത്. പാളങ്ങൾക്കടുത്താണ് ചന്ദ്രാവതിയുടെ വീട്. ഓരോ ട്രെയിനിന്റെയും സമയം അവർക്ക് മനഃപാഠം. സംഭവത്തെ കുറിച്ച് ചന്ദ്രാവതി പറയുന്നത്: ‘ഉച്ചയൂൺ കഴിഞ്ഞ് വരാന്തയിൽ ഇരിക്കുകയായിരുന്നു. സമയം 2.10 ആവുന്നു. പെട്ടെന്ന് ഘോരശബ്ദം. മരം കടപുഴകി […]

Continue Reading

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

Continue Reading

കാസർകോട്ട് സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമത സ്ഥാനാർഥിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു

കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമത സ്ഥാനാർഥി പ്രസിഡന്റായിതെരഞ്ഞെടുത്തു. കോൺഗ്രസിന്റെ ഏഴ് അംഗങ്ങൾക്ക് പുറമെ രണ്ട് സി.പി.എം അംഗങ്ങളും വിമത സ്ഥാനാർഥിയായി മത്സരിച്ച ജോസഫ് മുത്തോലിക്ക് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പാർട്ടിയുടെ മുഴുവൻ അംഗങ്ങളും വിമതനെ പിന്തുണക്കുകയായിരുന്നു. കോൺഗ്രസിൽ നിന്ന് അകന്ന് ഒരു വിഭാഗം ഡി.ഡി.എഫ് രൂപീകരിച്ചിരുന്നു. ഡി.ഡി.എഫ് പ്രതിനിധിയായ ജെയിംസ് പന്തമാക്കൽ ആയിരുന്നു നേരത്തെ പ്രസിഡന്റ്. ഡി.ഡി.എഫ്-കോൺഗ്രസ് ലയനത്തെതുടർന്ന് ജെയിംസ് പന്തമാക്കൽ രാജിവെച്ചു. ഇതോടെയാണ് പ്രസിഡന്റ് […]

Continue Reading

‘നട്ടാൽ കുരുക്കാത്ത പിതൃശൂന്യ നുണകൾ’; കരുണാകരന്‍റെ മകനെ സംഘിയാക്കാൻ മെനക്കെടേണ്ടെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന്‍ എംപി. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും എത്ര അപമാനം സഹിച്ചാലും കോൺഗ്രസുകാരനായി തുടരുമെന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയോടൊപ്പം കേരളം മുഴുവന്‍ നടന്നത് ബിജെപിയില്‍ ചേരാനല്ലെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയാണ് മുരളീധരന്‍ തനിക്കെതിരെയുള്ള പ്രാചരണങ്ങളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.’ഞാന്‍ ബിജെപിയിൽ പോകുമെന്ന പ്രചാരണം പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും […]

Continue Reading

മധു കൊലക്കേസ്; 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി നാളെ

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിട്ടു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്പതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിന‍ഞ്ചും പതിനാറും പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും. ഒന്നാം പ്രതിയായ ഹുസൈൻ, രണ്ടാം […]

Continue Reading

ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് സൂചന

കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടിൽ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടുകൂടിയാണ് സംഭവം. മണിയനെ ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ്. മകൻ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പനങ്ങാട് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.രാത്രിയോടെ വീട്ടിൽ നിന്ന് വാക്ക് തർക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി […]

Continue Reading

പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഉദുമ : സക്കാത്ത് പിരിവിനെന്നും പറഞ്ഞ് എത്തി പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി അബ്ദുൽ ഷാക്കിറിനെയാണ് (32) ബേക്കൽ ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബേക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരി കുളിക്കുകയായിരുന്നു. സക്കാത്ത് ചോദിച്ചപ്പോൾ ആളില്ലെന്നും പിന്നീട് വരണമെന്നും പറഞ്ഞ് പെൺകുട്ടി വാതിൽ അടയ്ക്കാൻ തുടങ്ങി. അതിനിടെ യുവാവ് വീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. പെൺകുട്ടി ഒച്ചവെച്ചതോടെ പരിസരവാസികൾ ഓടിയെത്തി പിടികൂടി […]

Continue Reading

അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനി

കാസർകോട്: അധ്യാപകനെതിരെ പീഡന പരാതി നൽകാൻ ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും സമ്മർദ്ദം ചെലുത്തിയതായി വിദ്യാർഥിനി. കാസർകോട് കുമ്പള ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളെ കൊണ്ട് പീഡന കേസ് നൽകാൻ നിർബന്ധിച്ചെന്നാണ് പരാതി. പരാതി നൽകിയില്ലെങ്കിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതാക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനിയുടെ അമ്മ മീഡിയവണിനോട് പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട്‌ ചെയ്തു . ഹെഡ്മിസ്ട്രസ് ഇൻചാർജും കൗൺസിലറും പരാതി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന് വിദ്യാർഥിനികൾ പൊലീസിലും കോടതിയിലും മൊഴി […]

Continue Reading