മലപ്പുറം വണ്ടൂരില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം വണ്ടൂരില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന്‍ നിതിന്‍ (നന്ദു-17) ആണ് മരിച്ചത്. മമ്പാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സ്‌കൂളില്‍ പോകാന്‍ ബസ് കാത്ത് നില്‍ക്കവെ രാവിലെ എട്ടരയോടെ വണ്ടൂര്‍ മണലിമ്മല്‍ പാടം ബസ് സ്റ്റാന്റില്‍വെച്ചായിരുന്നു അപകടം. കാളികാവ്-കോഴിക്കോട് റൂട്ടിലോടുന്ന ഗജ ബ്രദേഴ്സ് ബസ് സ്റ്റാന്റിലെ ട്രാക്കില്‍ നിന്ന് മുന്നോട്ടെടുക്കവെയാണ് അപകടമുണ്ടായത്. ഈ സമയം ട്രാക്കില്‍ നില്‍ക്കുകയായിരുന്ന നിതിന് പെട്ടെന്ന് മാറിനില്‍ക്കാനായില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. […]
Continue Reading