ചെറുവത്തൂരിൽ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

ചെറുവത്തൂര്‍: കാസര്‍കോട് ദേശീയപാതയില്‍ ചെറുവത്തൂര്‍ കൊവ്വലില്‍ ഇരുചക്ര വാഹനത്തില്‍ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ചായോത്ത് സ്വദേശി ദീപക്ക്, കണ്ണാടിപാറ സ്വദേശി ശോഭിത്ത് എന്നിവരാണ് മരിച്ചത്.

Continue Reading

ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ ലോകായുക്താ വിധി നാളെ; മുഖ്യമന്ത്രിക്ക് നിർണായകം, വിധി എതിരായാൽ പിണറായ്‌ക്ക് സ്ഥാനം നഷ്ടമാകും ; നെഞ്ചിടിപ്പിൽ സർക്കാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന ഹര്‍ജിയില്‍ നാളെ ലോകായുക്ത വിധി പറയും. വിധി എതിരായാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ പിണറായി വിജയന് മേല്‍ സമ്മര്‍ദമുണ്ടാവും. വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ പരാതിക്കാരന്‍ രംഗത്തെത്തിയതോടെയാണ് നാളെ രാവിലെ പത്തരയ്ക്ക് വിധി പറയാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് അതിനിര്‍ണായകമാണ് നാളത്തെ ലോകായുക്ത വിധി. മൂന്ന് സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ദുരിതാശ്വാസനിധി വകമാറ്റിയെന്ന് ഹര്‍ജിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ആരോപിക്കുന്നത്. 1)മുന്‍ എന്‍.സി.പി നേതാവ് ഉഴവൂര്‍ […]

Continue Reading

രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ഡല്‍ഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ എന്ന എച്ച്.എച്ച് വര്‍മ.മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. ‘എല്ലാ […]

Continue Reading

മകൻ ആത്മഹ​ത്യ ചെയ്തതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു

അമ്പലപ്പുഴയിൽ മകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനൻ്റെ ഭാര്യ ഇന്ദുലേഖ , മകൻ നിധിൻ എന്നിവരാണ് മരിച്ചത്.നിധിനെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടുപേരുടെയും സംസ്കാരം ഇന്ന് നടക്കും.

Continue Reading

ജയ്പൂര്‍ സ്‌ഫോടനക്കേസ്; വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മുസ്‌ലിം യുവാക്കളെ വെറുതെ വിട്ട് ഹൈക്കോടതി

ജയ്പൂർ: ജയ്പൂർ ബോംബ് സ്ഫോടന പരമ്പര കേസിൽ പ്രതികളെന്നാരോപിച്ച് വധശിക്ഷ വിധിച്ച നാല് പേരെ വെറുതെ വിട്ടു കൊണ്ട് രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ പങ്കജ് ഭണ്ഡാരി, സമീർ ജെയ്ൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.വിചാരണക്കോടതി വധശിക്ഷക്ക് വിധിച്ച മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സൽമാൻ, സർവാർ ആസ്മി, സയർ റഹ്മാൻ എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ടത്.2008 മെയ് 13നായിരുന്നു രാജസ്ഥാനെ നടുക്കിയ സ്ഫോടനങ്ങൾ നടന്നത്. ചാന്ദ്പോൾ ഗേറ്റ്, ഛോട്ടി ചൗപദ് ട്രിപ്പോളിയ ഗേറ്റ്, മനക് ചൗക്ക് ഖണ്ഡ്, സംഗനേരി […]

Continue Reading

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധ ജ്വാല തീർത്ത് ഉപ്പളയിൽ മുസ് ലിം ലീഗ് പ്രകടനം

ഉപ്പള.ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന കേന്ദ്ര സർക്കാർ അജണ്ടയുടെ ഭാഗമായി രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ,രാജ്യ വ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി. രാത്രി വൈകി പ്രതിഷേധ പന്തവുമായി നൂറ് കണക്കിന് ആളുകൾ അണിനിരന്ന ജാഥ കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട ഭീകരതക്കെതിരെയുള്ള പ്രതിഷേധ ജ്വാലയായി മാറി. മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് രാത്രി പത്തിന് ശേഷം ഇത്തരത്തിൽ ഒരു പ്രതിഷേധ […]

Continue Reading

താമസിക്കാനിടം ചോദിച്ചെത്തി, നസീമയുടെ സമ്മതം, അലക്കാന്‍ പുറത്തിറങ്ങിയനേരം സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.യുവതി അറസ്റ്റിൽ

കുമ്പള: ജോലിക്ക് നിന്ന വീട്ടിൽനിന്ന്സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടി ചൂരിമൂലയിലെ അലിമമ്മ (48) ആണ് പിടിയിലായത്. മടിക്കേരിയിൽ വെച്ചാണ് യുവതി അറസ്റ്റിലായത്. 21 പവൻ ആഭരണങ്ങളാണ് ഒന്നര വർഷം മുൻപ് ഇവർ കവർന്നത്. പുത്തിഗെ മുഗുവിലെ ബി.എം.ഇബ്രാഹിമിന്റെ വീട്ടിൽനിന്നാണ് സ്വർണം കവർന്നത്. ഏഴ് വർഷം യുവതി ഇവിടെ ജോലിക്കാരിയായിരുന്നു. ഒന്നരവർഷം മുൻപ് രാത്രി വീട്ടിലെത്തിയ യുവതി താമസിക്കാനിടം തരണമെന്ന് പറഞ്ഞപ്പോൾ ഇബ്രാഹിമിന്റെ ഭാര്യ നസീമ സമ്മതിച്ചു. നസീമ വസ്ത്രങ്ങൾ മടക്കി അലമാരയിൽ സൂക്ഷിക്കുമ്പോൾ അലമാരയിലുണ്ടായിരുന്ന […]

Continue Reading

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കൂടുന്നു; ഏപ്രിൽ ഒന്ന് മുതൽ 2 രൂപ വീതം വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില വർദ്ധിക്കും. പെട്രോളിനും ഡീസലിനും 2 രൂപ വീതമാണ് കൂടുന്നത്. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് നടപടി.ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന […]

Continue Reading

സംസ്ഥാനത്ത് അഞ്ചുവയസില്‍തന്നെ ഒന്നാം ക്ലാസ് പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും […]

Continue Reading

പുതുച്ചേരിയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു(വീഡിയോ കാണാം )

പുതുച്ചേരിയിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. സെന്തിൽ കുമാർ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മൂന്ന് മോട്ടോർസൈക്കിളുകളിലായെത്തിയ ഏഴംഗ സംഘം സെന്തിൽ കുമാറിന് നേരെ ആദ്യം നാടൻ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.വില്ലിയന്നൂരിലെ ബേക്കറിയിലാണ് സംഭവം. പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സെന്തിൽ കുമാറെന്ന് റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ വിവരമറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സെന്തിലിനെ രക്ഷിക്കാനായില്ല. സെന്തിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അക്രമികളെ പിടികൂടാൻ […]

Continue Reading