കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ& ന്യൂറോ സർജൻ (Neuro & Neuro Surgeon) ഡോകടർ പ്രേം ലാലിൻ്റെ സേവനം

കാസർകോഡ് അരമന ഹോസ്പിറ്റലിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിലെ പ്രശസ്ത ന്യൂറോ& ന്യൂറോ സർജൻ (Neuro & Neuro Surgeon) ഡോകടർ പ്രേം ലാലിൻ്റെ സേവനം 02/12/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ:75 940023 24

Continue Reading

സംസ്ഥാനത്തെ 140മണ്ഡലങ്ങളിലും മോയിൻകുട്ടി സ്മാരകത്തിന് ഉപകേന്ദ്രം.മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനസ്ഥാപിക്കും.

മൊഗ്രാൽ: മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ കീഴിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഉപ കേന്ദ്രങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ച സാഹചര്യത്തിൽ മൊഗ്രാലിൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കുന്നതു മായി ബന്ധപ്പെട്ട് മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഭാരവാഹികൾ ചർച്ചകൾക്കായി മൊഗ്രാലിലെത്തി. 2018 ലാണ് സംസ്ഥാന സാംസ്കാരികവകുപ്പ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. തീരുമാന പ്രകാരം കേരളത്തിൽ ആദ്യത്തെ ഉപകേന്ദ്രം നാദാപുരത്ത് സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തെ മറ്റ് നാലു മണ്ഡലങ്ങളിൽ കൂടി പ്രവർത്തനമാരംഭിക്കുകയും […]

Continue Reading

ഒമൈക്രോൺ; സംസ്ഥാനം അതീവ ജാഗ്രതയിൽ

കൊവിഡ് വകഭേദം ‘ഒമൈക്രോൺ’ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി. നിലവിൽ പുതിയ വകഭേദത്തിന് വാക്‌സിൻ ഫലപ്രദമല്ലെന്നും മന്ത്രി പറഞ്ഞു. ഒമൈക്രോൺ വിനാശകാരിയായ വൈറസാണ്. 30ൽ അധികം മ്യൂട്ടേഷൻ ഇതിന് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിൽ ഒരു ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്. വിദേശത്ത് നിന്നും വരുന്നവരുടെ നിരീക്ഷണം ശക്തമാക്കും. നിലവിലുള്ള മുൻകരുതൽ നടപടികൾ തുടരും. എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും കൊവിഡ് പ്രോട്ടോക്കോൾ […]

Continue Reading

കോവിഡ് പരിശോധനാ ഫലം വൈകുന്നു: ജനം ആശങ്കയിൽ.

മൊഗ്രാൽ : 24 മണിക്കൂറിനകം ലഭിച്ചിരുന്ന കോവിഡ് പരിശോധനാ ഫലം നാല്ദിവസം കഴിഞ്ഞും ലഭിക്കാത്തത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കുമടക്കം യാത്ര ചെയ്യാനും മറ്റു പല ആവശ്യങ്ങൾക്കുമായി ആർ. ടി. പി സി ആർ ചെയ്തവരാണ് ഇത് മൂലം ഏറെ പ്രയാസപ്പെടുന്നത്. 23 ന് കൊടുത്ത സാമ്പിളുകളുടെ ഫലം ഇനിയും വന്നിട്ടില്ല.കാസറഗോഡ് ജില്ലയിൽ പെരിയ കേന്ദ്ര സർവകലാശാല ലാബിൽ മാത്രമാണ് നിലവിൽ പരിശോധന നടത്തുന്നത്. ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന ഫലം വൈകുന്നത് എന്നറിയുന്നു. വിദ്യാർത്ഥികളടക്കം […]

Continue Reading

ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; മുന്നില്‍ ബിഹാറും ജാർഖണ്ഡും യു.പിയും

ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. നീതി ആയോഗിന്‍റെ ദാരിദ്ര്യ സൂചിക പ്രകാരം ഏറ്റവും ദാരിദ്ര്യം കുറവ് കേരളത്തിലാണ്- 0.71 ശതമാനം. നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയിൽ നാലാം സ്ഥാനത്താണ്. മേഘാലയ അഞ്ചാം സ്ഥാനത്ത്- 32.67 ശതമാനം. നീതി ആയോഗിന്‍റെ സൂചിക പ്രകാരം കേരളത്തിലാണ് […]

Continue Reading

ആരിക്കാടി കാർളെ പി.കെ നഗർ, തങ്ങൾ വീട് ചെക്ക്‌ ഡാമിന്റെ പ്രവർത്തി ഉടൻ തുടങ്ങും: അഷ്‌റഫ്‌ കർള

കുമ്പള : കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിവടങ്ങളിൽ ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക് ഡാം നിർമിക്കുന്നതിനായി വികസനഫണ്ടിൽ നിന്നും 6 ലക്ഷം രൂപ മാറ്റിവച്ചിരുന്നു. നാലുവരിപ്പാത ഹൈവേ വികസനവുമായി ബന്ധപെട്ടു പ്രസ്തുത സ്ഥലം നാഷണൽ ഹൈവേ അതൊരറ്റി ഏറ്റെടുത്തതിനാൽ തൊട്ടടുത്തന്നെയുള്ള മറ്റൊരു സ്‌ഥലത്ത് ബി സി ബി നിർമ്മിക്കാനവാശ്യമായ സംവിധാനം ഉണ്ടാകുന്നതിനായി കാസർഗോഡ് ബ്ലോക്ക്പഞ്ചായത്തിലെ എഞ്ചിനിയർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം […]

Continue Reading

മല്ലത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് പുനരാരംഭിക്കണം:മുസ്ലിം ലീഗ്

കാസർകോട്: മല്ലം – മംഗലാപുരം റൂട്ടിൽ സർവ്വീസ് നടത്തി വന്നിരുന്നതും കോവിഡ് മൂലം നിർത്തിവെക്കു കയുംചെയ്ത കെ.എസ്. ആർ.ടി.സി. ബസ് സർവ്വീസ് പുന: സ്ഥാപി ക്കണമെന്നാ വശ്യപ്പെട്ട് മല്ലംവാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കെ.എസ്. ആർ.ടി.സി. എം.ഡി.ക്ക് നിവേദനം അയച്ചു. മല്ലം-കാസർകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളും സർവ്വീസ് വെട്ടി ച്ചുരുക്കിയതോടെവിദ്യാർത്ഥികളും, നാട്ടുകാരും,മല്ലം ക്ഷേത്ര, പൈക്കം മണവാട്ടി മഖാം തീർത്ഥാടകരും വലീയ പ്രയാസത്തിലാണ്. മല്ലത്തേക്ക് നിരവധി സ്വാകര്യ ബസുകൾക്ക് റൂട്ടുണ്ടെങ്കിലും ലാഭമുള്ള ട്രിപ്പിൽ മാത്രമാണ് സർവ്വീസ് […]

Continue Reading

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസറഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്‌റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്‌

Continue Reading

പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.

Continue Reading