കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം.

കാസർഗോഡ് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. ഒരു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഡെക്കോർ പാനൽ ഇൻഡസ്ട്രീസിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മംഗലാപുരത്തെയും കാസർഗോട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 300ലധികം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഇരുപതിലധികം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഏഴ് മണിയോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Continue Reading

കേരളത്തിലും എസ്‌ഐആര്‍ വരും; നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും; നടപടി ക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

കേരളത്തില്‍ എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എസ്‌ഐആര്‍ നടപ്പിലാക്കാമെന്ന അഭ്യര്‍ഥന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ വോട്ടര്‍ പട്ടിക മരവിപ്പിക്കും. നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ വിവരശേഖരണം നടക്കും. ഡിസംബര്‍ 9ന് കരട് വോട്ടര്‍ പട്ടിക പുറത്തുവരും. […]

Continue Reading

മഴ കനക്കും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.   അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (ഓറഞ്ച് അലേര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ […]

Continue Reading

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അർജന്റീന ടീം നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്

Continue Reading

പി.എം ശ്രീയില്‍ ഒപ്പിട്ടതോടെ ഇതുവരെ ആര്‍എസ്‌എസിന്റേതെന്ന് ആക്ഷേപിച്ചിരുന്ന കേന്ദ്ര സിലബസ് കേരളത്തില്‍ നടപ്പാക്കേണ്ടി വരും. സ്‌കൂളിനു മുന്നില്‍ പി.എം ശ്രീ ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതോടെ കേരളത്തിലെ സ്കൂളുകളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 1466 കോടി രൂപ ലഭിക്കും.     സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും രണ്ടു സ്കൂളുകളായിരിക്കും കേന്ദ്ര പദ്ധതിക്ക് കീഴില്‍ വരിക. പണം നല്‍കുന്നതിന് പകരമായി ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ അതേപടി നടപ്പാക്കേണ്ടി വരുമെന്നതാണ് പി.എം ശ്രീ പദ്ധതിയോടുള്ള എതിർപ്പിന് പ്രധാന കാരണം.   പ്രധാനമന്ത്രി സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. പേര് സൂചിപ്പിക്കും പോലെ […]

Continue Reading

ബിഹാറില്‍ തേജസ്വി യാദവ് മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്

പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. മുകേഷ് സാഹ്‌നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ് പ്രഖ്യാപനം നടത്തിയത്. ‘തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ഹോട്ടല്‍ മൗര്യയില്‍ നടന്ന സംയുക്ത സമ്മേളനത്തില്‍ ഗെഹ്‌ലോട്ട് പറഞ്ഞു.മഹാസഖ്യത്തിൽ വ്യക്തമായ ധാരണയില്ലാതെ ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവിന്റെ നിലപാടിനോട് കോൺഗ്രസ് വഴങ്ങിയിരിക്കുന്നത്. മഹാസഖ്യത്തിന്റെ മുഖം താനാണെന്ന തരത്തിലുള്ള തേജസ്വി […]

Continue Reading

കര്‍ണാടകയിൽ കാസർകോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു; അനധികൃത കാലിക്കടത്തിനിടെ വെടിവെച്ചത് പൊലീസ്

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പൊലീസാണ് മലയാളിയായ ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ ലോറി പൊലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പൊലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചാണ് സംഭവം. […]

Continue Reading

മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ പ്രധാന ആശങ്ക, വൈകുന്നേരങ്ങളിലെ ഇടിമിന്നൽ അപകടകരം; മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി

സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ പെയ്യുന്ന ഇടങ്ങളിൽ മഴയുടെ അളവ് കൂടുതലായിരിക്കും എന്നതിനാൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന ഇടിമിന്നൽ അപകടകരം. ഇടിമിന്നലിൽ അപകടത്തിന്റെ തോത് കുറയ്ക്കുന്നതിന് ജാഗ്രത വേണമെന്ന് കെഎസ്ഇബി നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കൊപ്പം എത്തുന്ന ഇടിമിന്നൽ ആണ് നിലവിലെ പ്രധാന ആശങ്കയെന്നും മന്ത്രി കെ രാജൻ അറിയിച്ചു.   അതേസമയം സംസ്ഥാനത്ത് […]

Continue Reading

ആറുവരി പാതയിലൂടെ അനുവദിച്ചതിലും ഇരട്ടി വേഗത്തില്‍ കുതിക്കുന്നത് ആശങ്കയാകുന്നു,ചെങ്കള റൂട്ടില്‍ ഒരാഴ്ചക്കിടെ 9000 വാഹനങ്ങളാണ് അമിത വേഗതയില്‍ ചീറി പാഞ്ഞത്

കാസർകോട്: ആറുവരി പാതയിലൂടെ വാഹനങ്ങള്‍ അനുവദിച്ചതിലും ഇരട്ടി വേഗത്തില്‍ കുതിച്ചു പായുന്നത് ആശങ്കയാകുന്നു. തുറന്ന് കൊടുത്ത കാസർഗോഡ് തലപ്പാടി ചെങ്കള റൂട്ടില്‍ ഒരാഴ്ചക്കിടെ 9000 വാഹനങ്ങളാണ് അമിത വേഗതയില്‍ ചീറി പാഞ്ഞത്.     90 കിലോമീറ്റർ വേഗപരിധിയും വിട്ട് 160 കിലോമീറ്റർ വേഗത്തില്‍ വരെ വാഹനങ്ങള്‍ കുതിച്ചു പാഞ്ഞു. എടിഎംഎസ് റോഡ് ക്യാമറ നിരീക്ഷണത്തിലാണ് നിയമലംഘനങ്ങള്‍ പതിഞ്ഞിട്ടുള്ളത്.   അപകടങ്ങളും വർധിച്ചതോടെ പരിശോധനയും ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. ആറ് വരി പാത വരുന്നതോടെ […]

Continue Reading

ഹിജാബ് വിവാദം; സെന്റ് റീത്താസിലെ പഠനം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനി; ടി സി വാങ്ങും

കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങി വിദ്യാര്‍ത്ഥിനി. വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്കൂളിൽ പഠനം തുടരും.   സ്‌കൂള്‍ മാനേജ്‌മെന്റ് വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. […]

Continue Reading