സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്ച പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല സംസ്ഥാനത്തെ 14 ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റര്‍ മുതല്‍ പതിനഞ്ചര മില്ലി മീറ്റര്‍ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ചയാണ് ഇനി സംസ്ഥാനത്ത് മഴ ജാഗ്രതാ നിര്‍ദേശം ഉള്ളത്. അന്നു തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ […]

Continue Reading

കുട്ടി ഡ്രൈവര്‍മാരെ കൈയോടെ പൊക്കാനൊരുങ്ങി കാസർകോട്ടെ മോട്ടോർ വാഹന വകുപ്പ്,മാതാപിതാക്കള്‍ക്കോ വാഹനയുടമയ്‌ക്കെതിരെയോ കേസെടുക്കും. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

കാഞ്ഞങ്ങാട്: കുട്ടി ഡ്രൈവര്‍മാരുടെ അഭ്യാസ പ്രകടനങ്ങള്‍ കൈയോടെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഡ്രൈവിനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വാഹനം ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായത്. പഠിക്കാന്‍ പോകുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ നിയമവിരുദ്ധമായി വാഹനം കൊണ്ടുപോകുന്നത് പതിവായി മാറുകയാണ്.അടുത്തുള്ള വീടുകളിലും കടകള്‍ക്ക് സമീപവുമാണ് ഇവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഡ്രൈവിംഗ് പരിശീലിച്ചു. സ്‌കൂളുകള്‍ക്ക് സമീപമാണ് പരിശോധന കര്‍ശനമാക്കുന്നത്. ലൈസന്‍സില്ലാതെ […]

Continue Reading

മഞ്ചേശ്വരത്ത് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ അടക്ക ലോഡ് പിഴ ഈടാക്കി വിട്ടുകൊടുത്തു

മഞ്ചേശ്വരം: ചരക്ക് സേവന നികുതി നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് കേവലം മൂന്ന് മാസം മുമ്പ് മാത്രം രജിസ്‌ട്രേഷന്‍ നേടി കോടികളുടെ ഇടപാട് നടത്തി ഒരു രൂപ പോലും നികുതി അടക്കാന്‍ തയ്യാറാകാതിരുന്ന കോഴിക്കോട് ഫോര്‍ചൂണ്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്നും ഡല്‍ഹിയിലെ കുമാര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് അയച്ച 68 ലക്ഷം രൂപ വില വരുന്ന ചരക്ക് ലോറി സംസ്ഥാന ചരക്ക് സേവന നികുതി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. നികുതി കുടിശ്ശിക 16,99,363/- രൂപ അടപ്പിച്ചതിന് പുറമേ […]

Continue Reading

നീതി പുലരാതെ ഹഥ്റാസ്; രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ഐക്യദാർഢ്യ സംഗമം നടത്തി കാംപസ് ഫ്രണ്ട്

നീതി പുലരാതെ ഹഥ്റാസ്;രാജ്ഭവൻ മാർച്ചിന് മുന്നോടിയായി ഐക്യദാർഢ്യ സംഗമം നടത്തി കാംപസ് ഫ്രണ്ട് ഹൊസങ്കടി : സംഘപരിവാർ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാർഥികൾ രാജ്ഭവനിലേക്ക് നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യമർപ്പിച്ചുകൊണ്ട് കാംപസ് ഫ്രണ്ട് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഹൊസങ്കടിയിൽ വിദ്യാർഥി റാലിയും ഐക്യദാർഢ്യ സംഗമവും നടത്തി.ഹൊസങ്കടി ടൗണിൽ നടത്തിയ വിദ്യാർഥി റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ ഷൈഖ് റസൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു, […]

Continue Reading

യുണൈറ്റഡ് കമ്പാർ മീലാദ് ഫെസ്റ്റ് നടത്തി

മൊഗ്രാൽ പുത്തൂർ : നബിദിന ആഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് കമ്പാർ മീലാദ് ഫെസ്റ്റ് നടത്തി. മൗലൂദ് പാരായണം അന്നദാനം ക്വിസ്സ് മത്സരം നടത്തി.ക്ലബ്ബിന്റെ ലോഗോ പ്രകാശനം സാമൂഹ്യ പ്രവർത്തകൻ ഖയ്യും മാന്യ നിർവഹിച്ചു. വിവിധ ഇനത്തിൽ പ്രാഗൽഭ്യം തെളിയിച്ച മാഹിൻ മസീഫ് ,സുലൈമാൻ ആബിദ്,അഷ്‌റഫ്‌എന്നിവരെ ആദരിച്ചു. മുക്താർ അധ്യക്ഷത വഹിച്ചു. മുജീബ് കമ്പാർ,ഹകീം കമ്പാർ,അൽത്താഫ് ഡി എ,നിസാർ സിറ്റി കൂൾ, പ്രസംഗിച്ചു.കാദർ സ്വാഗതവും അഷ്‌റഫ്‌ നന്ദിയും പറഞ്ഞു

Continue Reading

‘അന്നം അമൃതം’ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് സ്നേഹാലയത്തിലേക്ക് സാധനങ്ങൾ നൽകി

ബദിയടുക്ക: ലയൺസ്‌ ഇന്റർനാഷണൽ പ്രസിഡന്റ് ഡഗ്ലസ് അലക്സാണ്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ‘അന്നം അമൃതം’ എന്ന പരിപാടിയുടെ ഭാഗമായി മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആരോരുമില്ലാത്ത അമ്മമാർക്ക് ആശ്രയം നൽകുന്ന ബദിയടുക്ക അസ്സീസി സ്നേഹാലയത്തിലേക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു.ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത്, സെക്രട്ടറി കെ രാജലക്ഷ്മി, ഭാരവാഹികളായ ഷാഫി ചൂരിപ്പള്ളം, കെ ജെ വിനോ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഷീന മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

ചെങ്കള മണ്ഡലം കോൺഗ്രസ് കൺവെൻഷനും ഡി.സി.സി. പ്രസിഡണ്ടിനു സ്വീകരണവും

നെല്ലിക്കട്ട: ചെങ്കള മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷനും പുതുതായി ചാർജ്ജ് എടുത്ത ഡി.സി.സി. പ്രസിഡണ്ടിനു സ്വീകരണവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കൺവെൻഷൻഡി.സി.സി. പ്രസിഡണ്ട് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി സി വി ജെയിംസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ഖാലിദ്, സാജിദ് മൊവ്വൽ എന്നിവർ പ്രസംഗിച്ചു.ഷാഫി ചൂരിപ്പള്ളം സ്വാഗതവും ബാബു അജക്കോട് നന്ദിയും പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് എം.അബൂബക്കർ പുതിയ ഡി.സി.സി. പ്രസിഡണ്ടിന് ഉപഹാരം നൽകി. മണ്ഡലത്തിലെ പ്രമുഖ നേതാക്കളും […]

Continue Reading

നീലേശ്വരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്ത് 3 മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി മരിച്ചു. നീലേശ്വരം കടിഞ്ഞിമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ രമ്യ(31) യാണ് കിണറ്റില്‍ ചാടി മരിച്ചത്.

Continue Reading

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും.

ആസ്റർ മിംസിലെ ഗാസ്ട്രോ എൻട്രോളജി വിഭാഗം ഇനി മുതൽ കാസറഗോഡ് അരമന ഹോസ്പിറ്റലിൽ എല്ലാ വ്യാഴഴ്ചകളിലും കരൽ സംബന്ധമായ അസുഖങ്ങൾഗ്യാസട്രബിൾദഹനക്കേട്നെഞ്ചെരിച്ചിൽവയറ്റിൽ ഉണ്ടാകുന്ന നീർക്കെട്ട്, ഛർദി, വയറുവേദന,മലബന്ധം,മഞ്ഞപിത്തംപുളിച്ചു തികട്ടൽ….തുടങ്ങി ഉദര സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കുംകണ്ണൂർ ആസ്‌റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗാസ്ട്രോ എൻ ട്രോളജി ഡോക്ടർ വിവേക് കുമാർ കെ വി യുടെ സേവനം കാസറഗോഡ് അരമന ഹോസ്പിറ്റലിൽ21/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കൂ7594002324 Note: […]

Continue Reading