ഇന്ധനവില ഇന്നും കൂട്ടി, 100 കടന്ന് ഡീസല്‍ വില

തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില. പെട്രോള്‍ വില തിരുവനന്തപുരത്ത് ഒരു ലിറ്ററിന് 107 രൂപ കടന്നു. കൊച്ചിയില്‍ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന് 98.93 […]

Continue Reading

ബാലസംഘം സംസ്ഥാന പ്രസിഡന്റായി കാസഗോഡിലെ കെ. വി ശില്പയെ തെരെഞ്ഞെടുത്തു

ബാലസംഘം സംസ്ഥാന പ്രസിഡന്റായി കാസഗോഡിലെ കെ. വി ശില്പയെ തെരെഞ്ഞെടുത്തു

Continue Reading

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍

കാസര്‍കോട് ആദ്യമായി പീഡിയാട്രിക് ന്യൂറോ(കുട്ടികളുടെ) സേവനം അരമന ആശുപത്രിയില്‍* കാസര്‍കോഡ് അരമന ഹോസ്പിറ്റലില്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂരിലെ പ്രശസ്ത ന്യൂറോ & പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോകടര്‍ മഹേഷ് ഭട്ടിന്റെ സേവനം 20/10/2021 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ്ങിന് വിളിക്കേണ്ട നമ്പര്‍: 75940023 24

Continue Reading

തിങ്കളാഴ്ച മുതൽ കോളേജുകള്‍ തുറക്കും; വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്ന് നിര്‍ദേശം

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കോളജുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗ നിർദേശം പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. വിദ്യാർഥികൾക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. ക്ലാസുകളുടെ സമയം കോളജുകൾക്ക് തീരുമാനിക്കാം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിനുള്ള സൗകര്യം ഒരുക്കണം. ഏതെങ്കിലും രോഗങ്ങളുള്ള വിദ്യാർഥികൾ രണ്ടാഴ്ച കോളജിൽ വരേണ്ടതില്ല. വിമുഖത കാരണം വാക്സിൻ എടുക്കാത്ത അധ്യാപകരെയും വിദ്യാർഥികളെയും കോളജുകളിൽ പ്രവേശിപ്പിക്കണ്ടെന്നും നിർദേശമുണ്ട്.

Continue Reading

പെന്‍ ഫ്രണ്ട് പദ്ധതി: ഉപയോഗം കഴിഞ്ഞ ഒരു ക്വിന്റല്‍ പേനകള്‍ കൈമാറി

കാസര്‍കോട്: ഉപയോഗം കഴിഞ്ഞ പേനകള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി ഹരിത കേരളം മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളക്ടറേറ്റില്‍ സ്ഥാപിച്ച ശേഖരണ പെട്ടികളില്‍നിന്നും ഒരു ക്വിന്റല്‍ പേനകള്‍ കൈമാറി. കളക്ടറേറ്റിലെ വിവിധ ഓഫീസുകളില്‍ നിന്നും ആറുമാസം കൊണ്ട് ശേഖരിച്ച പേനകളാണ് നീക്കം ചെയ്തത്. രണ്ടു വര്‍ഷമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ഹരിതകേരള മിഷന്‍ നടത്തി വരുന്നത്. പദ്ധതിയില്‍ […]

Continue Reading

സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി

കാസര്‍കോട്‌: അതിര്‍ക്കുഴി, കൊളക്കോല്‍, പാടി യിലെ സി പി എം പ്രവര്‍ത്തകന്‍ അഭിലാഷി(28)നെ അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ അതിര്‍ക്കുഴിയില്‍ വച്ച്‌ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ബി ജെ പി പ്രവര്‍ത്തകരായ മനോജും, കണ്ടാല്‍ അറിയാവുന്ന മറ്റു മൂന്നുപേരും ചേര്‍ന്ന്‌ ആക്രമിച്ചുവെന്നാണ്‌ പരാതി. വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു

Continue Reading

കളിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരനു വളര്‍ത്തു നായയുടെ കടിയേറ്റ സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു

കാഞ്ഞങ്ങാട്‌: കളിക്കുന്നതിനിടയില്‍ പത്തു വയസ്സുകാരനു വളര്‍ത്തു നായയുടെ കടിയേറ്റ സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു. മാവുങ്കാല്‍ കാട്ടു കുളങ്കരയിലെ വി വി മനോജിന്റെ മകന്‍ അശ്വി (10)നു ആണ്‌ കഴിഞ്ഞ മാസം 25ന്‌ വളര്‍ത്തു നായയുടെ കടിയേറ്റത്‌. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനാക്കിയിരുന്നു സംഭവത്തില്‍ നായയുടെ ഉടമ കുഞ്ഞമ്പുവിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.

Continue Reading

കാസർഗോഡ് ജില്ലയിൽ ഇന്ന് 250 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കാസര്‍കോട്: ജില്ലയിൽ 250 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 181പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1260 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 537 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9968 പേർ വീടുകളിൽ 9444 പേരും സ്ഥാപനങ്ങളില്‍ 524 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 9968 പേരാണ്. പുതിയതായി 742 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2680 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (2174 ആര്‍ ടി പി സി […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

-▪️തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]

Continue Reading