കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നത് പരിഗണനയില്‍: സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട്ടിലേതുപോലെ സമാനമായ രീതിയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇക്കാര്യം ആവശ്യപ്പെട്ടതിന് പ്രിയങ്ക് ഖര്‍ഗെയ്ക്ക് വധഭീഷണി വരെ ഉണ്ടായെന്നും സിദ്ധരാമയ്യ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ആര്‍എസ്എസ് ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഐടി മന്ത്രി പ്രിയങ്ക് ഖര്‍ഗെ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.   ‘പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ പ്രിയങ്ക് ഖര്‍ഗെയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ […]

Continue Reading

കാസർഗോഡ് പിഞ്ചു കുഞ്ഞിനെ അനധികൃതമായി മറ്റൊരു വീട്ടിൽ പാർപ്പിച്ചതായി പരാതി

കാസർഗോഡ് പടന്നയിൽ പിഞ്ചു കുഞ്ഞിനെ അനധികൃതമായി മറ്റൊരു വീട്ടിൽ പാർപ്പിച്ചതായി പരാതി. അംഗൻവാടി ടീച്ചറായ പ്രീതയ്ക്ക് സംശയം തോന്നിയതോടെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. പടന്ന മൃഗാശുപത്രിയ്ക്ക് സമീപമുള്ള വീട്ടിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. സംശയം തോന്നിയതോടെയാണ് പ്രീത വീട്ടുകാരെ ചോദ്യം ചെയ്തത്.   മൂന്ന് മാസം വളർത്തുന്നതിനായി വാങ്ങിയതാണെന്നായിരുന്നു വീട്ടുകാരുടെ വിചിത്ര പ്രതികരണം. എന്നാൽ ആരുടെ അനുമതിയോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചതെന്ന് പ്രീത ചോദിച്ചു. കുട്ടിയുടെ മതാപിതാക്കൾക്ക് ഇരട്ടക്കുട്ടിയായിരുന്നെന്നും […]

Continue Reading

കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു   വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം ; അപകടം ബേത്തൂര്‍പാറ പടിമരുതില്‍   ബേത്തൂര്‍പ്പാറ: വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി മരിച്ചു.   കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20)മരിച്ചത്.   ഇന്ന് രാവിലെ 8 മണിയോടെ വീടിനകത്ത് മുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. വീട്ടുകാർ കാണുന്ന സമയം ജീവനുണ്ടായിരുന്നു. അമ്മ വനജയും സഹോദരന്‍ മഹേഷും […]

Continue Reading

പൊന്നും വില; പവന് ഒറ്റയടിക്ക് 2400 രൂപ കൂടി

സ്വർണ വിലയിൽ വൻ വർധന. ഇന്ന് മാത്രം ഒരു പവന് കൂടിയത് 2400 രൂപയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 94,360 രൂപ നൽകണം. ഗ്രാമിന് 300 രൂപ കൂടിയതോടെ 11795 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.   സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് […]

Continue Reading

ആരുടെ പിഴ? രോഗികൾ വട്ടംചുറ്റും! ദേശീയപാത വികസനത്തിൽ വഴിമുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വലിയ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ദേശീയപാതാ വികസനം മുന്നോട്ട് പോകുമ്പോൾ, പദ്ധതിയുടെ ഏറ്റവും ഗുണഫലം അനുഭവിക്കേണ്ടിയിരുന്ന കാഞ്ഞങ്ങാടുള്ള കാസർകോട് ജില്ലാ ആശുപത്രിക്കുണ്ടായത് വലിയ തിരിച്ചടി. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ഇവിടെ നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ല. ആശുപത്രിക്ക് മുന്നിൽ മൂന്ന് മീറ്ററോളം താഴ്‌ചയിലാണ് ദേശീയപാത കടന്നുപോകുന്നത്. ഈ പാതയിൽ നിന്ന് ആശുപത്രിയിലേക്ക് പ്രവേശിക്കണമെങ്കിൽ ഒന്നുകിൽ ഒന്നര കിലോമീറ്ററിലേറെ തെക്കോട്ടോ (കൂളിയങ്കാൽ), അത്രത്തോളം ദൂരം വടക്കോട്ടോ(ചെമ്മട്ടംവയൽ) സഞ്ചരിക്കണം. ഇവിടങ്ങളിലുള്ള അടിപ്പാതകളിലൂടെ കറങ്ങിത്തിരിഞ്ഞാലേ ആശുപത്രിയിലേക്ക് എത്താൻ […]

Continue Reading

‘ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു’; പ്രസ്താവനയുമായി അമിത് ഷാ

ദില്ലി: രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിച്ചെന്നും ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പ്രത്യുൽപാദന നിരക്ക് വർധിച്ചതല്ലെന്നും നുഴഞ്ഞുകയറ്റമാണെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച ‘നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ പരാമർശിച്ചായിരുന്നു അമിത് ഷായുടെ […]

Continue Reading

വെടിനിർത്തൽ കരാറിൽ ഒപ്പിടല്‍ നാളെ, ട്രംപ് പങ്കെടുക്കും; പിറന്നമണ്ണിലേക്ക് മടങ്ങിയെത്തി ആയിരങ്ങൾ

കയ്‌റോ: വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്ത ആയിരങ്ങളാണ് സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയത്.കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്ന് അറിയിച്ചെങ്കിലും ഗാസയിലെ ചില ഇടങ്ങളിൽ സാന്നിധ്യം തുടരുമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആവശ്യപ്പെട്ടു.ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതി അംഗീകരിച്ചത്. […]

Continue Reading

‘ശാഖയിൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു’; ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് യുവാവ് ജീവനൊടുക്കി

കോട്ടയം: ആർഎസ്എസ് ശാഖയിൽ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഷെഡ്യൂൾ ചെയ്ത് ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് […]

Continue Reading

രണ്ട് വര്‍ഷത്തിന് ശേഷം ഗസ്സയുടെ തെരുവുകളില്‍ ആദ്യമായി നിറഞ്ഞ പുഞ്ചിരികള്‍; ട്രംപിന് ബന്ദികളുടെ ഉറ്റവരില്‍ നിന്ന് നന്ദി മെസേജുകള്‍; ഗസ്സ സമാധാനത്തിലേക്ക്

ഗസ്സയില്‍ ആദ്യഘട്ട വെടിനിര്‍ത്തലിന് ധാരണയായതിന് പിന്നാലെ ഗസ്സയുടെ തെരുവുകളില്‍ ആര്‍ത്തുവിളിച്ചും കെട്ടിപ്പിടിച്ചും കൈയടിച്ചും സന്തോഷം പ്രകടിപ്പിച്ച് പലസ്തീന്‍ ജനത. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന കരാറിന്റെ ആദ്യഭാഗം ഇസ്രയേലും ഹമാസും അംഗീകരിച്ചതിനെ തുടര്‍ന്നാണ് രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഗസ്സയുടെ തെരുവുകളില്‍ പുഞ്ചിരി വിടരുന്നത്. ആദ്യഘട്ട വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റം, തടസങ്ങളില്ലാതെ ഗസ്സയില്‍ സഹായമെത്തിക്കല്‍ എന്നിവയാണ് ഉടനടി നടക്കാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗസ്സയിലേക്ക് അതിവേഗം സഹായമെത്തിക്കാനായി ഐക്യരാഷ്ട്രസഭയുടെ റിലീഫ് ആന്‍ഡ് വര്‍ക് എമര്‍ജന്‍സി ഏജന്‍സി തയ്യാറാകുന്നതായാണ് […]

Continue Reading

ടിവികെയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് എടപ്പാടി പളനിസ്വാമി; ക്ഷണം തള്ളാതെ വിജയ്

വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രിക് കഴകത്തെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഇപിഎസ് വിജയ്‌യെ ഫോണില്‍ വിളിച്ച് ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. വിജയ് ഈ ആവശ്യം തള്ളിയിട്ടില്ല. അതിനിടെ കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയെ സമീപിച്ചു.തിങ്കളാഴ്ച രാത്രിയാണ് എടപ്പാടി പളനിസ്വാമി വിജയ്‌യെ വിളിച്ചത്. അരമണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ഡിഎംകെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഇതിനുവേണ്ടി ഇരു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും ഇപിഎസ് വിജയ് […]

Continue Reading