‘പങ്കാളിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍’; പ്രതിയുടെ മൊഴി
കാസര്‍കോട്: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ യുവാവ്. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ് ചെയ്തത്. നീതുവിന്റെ മരണം ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതായും ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളും […]
Continue Reading