റേഞ്ച് മാറിയല്ലോ പൊന്നേ…; സ്വര്‍ണവില പവന് 90,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. പവന്‍ വില മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുന്നത്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒറ്റദിവസം കൊണ്ട് ഒരു പവന് 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11,290 രൂപയും നല്‍കേണ്ടി വരും. ഗ്രാമിന് 105 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഈ മാസം ഇതുവരെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3320 രൂപയാണ്.രാജ്യാന്തര തലത്തിലും […]

Continue Reading

മഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു കടമ്പാറിലെ പെയ്ന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് , വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം : അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാറിലെ പെയ്ന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് , വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 മണിയോടെയാണ് അജിത്ത് മരിച്ചത്. ഭാര്യ ഇന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്‌നമാണെന്നാണ് പ്രാഥമിക വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. മോനെ കുറച്ച് നേരം നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരും വിഷം കഴിക്കുകയായിരുന്നു

കടമ്പാറിലെ പെയ്ന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് , വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്.   മഞ്ചേശ്വരം : അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാറിലെ പെയ്ന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് , വൊര്‍ക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 മണിയോടെയാണ് അജിത്ത് മരിച്ചത്. ഭാര്യ ഇന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ദേര്‍ളക്കട്ടയിലെ […]

Continue Reading

ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്, എഫ് സി ഗോവക്കെതിരെ കളിക്കാനിറങ്ങും

പനജി: ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ് അൽ നസ്ർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ നസ്ർ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാൾഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റൊണാൾഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നൽകിയെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.റൊണാൾഡോ കളിക്കാൻ […]

Continue Reading

കുമ്പള സ്കൂളിൽ നിർത്തിവെച്ച പലസ്തീൻ അനുകൂല മൈം വീണ്ടും അരങ്ങിൽ

കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവയ്ക്കുകയിരുന്നു. കലോത്സവത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾ മൈം ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകർ കർട്ടൻ താഴ്ത്തി. തുടർന്ന് കലോത്സവത്തിന്റെ ഭാഗമായ എല്ലാ പരിപാടികളും നിർത്തിവച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ സ്കൂളിന് പുറത്ത് മൈം അവതരിപ്പിച്ചിരുന്നു.   ഇതിനിടെ കുമ്പള ഹയർസെക്കന്ററി സ്കൂളിലെ കലോത്സവത്തിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുട്ടികൾ അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് മന്ത്രി വി.ശിവൻകുട്ടി ഉത്തരവിട്ടിരുന്നു. മൈം തടയുകയും […]

Continue Reading

കുമ്പളയിലെ പലസ്തീൻ ഐക്യദാർഢ്യ മൈം: മാനുവൽ ലംഘനം ഉണ്ടായിട്ടില്ല; അധ്യാപകരുടെ വാദം തള്ളി കലോത്സവകമ്മിറ്റി

കാസര്‍കോട്: കുമ്പളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കലോത്സവ കമ്മിറ്റി. മൈം അവതരിപ്പിച്ചതില്‍ മാനുവല്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് കലോത്സവ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍. മൈമിന് ഏത് വിഷയം തെരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് മാനുവലില്‍ സൂചിപ്പിക്കുന്നില്ലെന്നും കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അറിയിക്കണം, അല്ലാതെ വേദിയില്‍ പരിപാടി നടക്കുമ്പോള്‍ തടസപ്പെടുത്തുകയല്ല വേണ്ടത് എന്നാണ് കലോത്സവ കമ്മിറ്റി പറയുന്നത്. സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് കലോത്സവ കമ്മിറ്റിയുടെ വിലയിരുത്തല്‍. കമ്മിറ്റിയുടെ നിരീക്ഷണം ഉടന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ […]

Continue Reading

ഡിവൈഎഫ്ഐ നേതാവ് അഡ്വ. രഞ്ജിത തൂങ്ങിമരിച്ച സംഭവം; തിരുവല്ല സ്വദേശിയായ അഭിഭാഷകൻ കസ്റ്റഡിയിൽ

കാസര്‍കോട്: കാസർകോട് കുമ്പളയിൽ ഡിവൈഎഫ്ഐ നേതാവായ അഡ്വ.രഞ്ജിത തൂങ്ങി മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തിരുവല്ല സ്വദേശിയും കാസർകോട് അഭിഭാഷകനുമായ യുവാവാണ് പിടിയിലായത്. രഞ്ജിതയും കസ്റ്റഡിയിൽ ഉള്ള അഭിഭാഷകനും വർഷങ്ങളായി സുഹൃത്തുക്കളാണ്. സെപ്റ്റംബർ 30 ന് വൈകുന്നേരമാണ് അഡ്വ രഞ്ജിതയെ കുമ്പളയിലെ സ്വന്തം ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്‍റായിരുന്നു അഡ്വക്കേറ്റ് രഞ്ജിത. ഇവര്‍ ഇരുവരും തമ്മിലുള്ള മൊബൈൽ ചാറ്റുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷം […]

Continue Reading

കുമ്പളയിലെ മൈം വിവാദം; DDE ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും

അധ്യാപകർ ദേശീയ അധ്യാപക പരിഷത്ത് അംഗങ്ങളാണ്. അധ്യാപകരായ പ്രദീപ് കുമാർ, സുപ്രീത് എന്നിവരാണ് കർട്ടൻ താഴ്ത്തിയത്. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച വീണ്ടും നടത്തും. പലസ്തീനിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. മുടങ്ങിയ കലോത്സവം തിങ്കളാഴ്ച്ച വീണ്ടും നടത്തും. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികൾ പ്രമേയമാക്കിയത്.കാസർഗോഡ് കുമ്പള ​ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മൈം വിവാദത്തിൽ ഡിഡിഇ ഇന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോട്ട് സമർപ്പിച്ചേക്കും. വിദ്യാഭ്യാസ […]

Continue Reading

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍ വച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ 45കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

മോഷ്ടിച്ച കാറിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.12 വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.   ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ […]

Continue Reading

OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് […]

Continue Reading