കാസറഗോഡ് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട് :കാസർകോട് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Continue Reading

ഇസ്രായേലിന് ജയ് വിളിക്കുന്ന സംഘപരിവാർ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; ഖത്തറിൽ നാല്‍പ്പതോളം ഇന്ത്യക്കാരെ ജയിലിലടച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഭരണകൂടങ്ങളെ വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ.     എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവരുടെ നിലപാടുകളെയും വിമര്‍ശിച്ചാല്‍ അതിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇന്ത്യയിടെ ജനാധിപത്യ സമൂഹത്തിലെ അഭിപ്രായ സ്വാതന്ത്ര്യം ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാകണമെന്നില്ല. പല ഗള്‍ഫ് രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഇന്ത്യക്കാര്‍ ജയിലില്‍ അടക്കപ്പെടുന്ന അവസ്ഥയുണ്ടാകും.   ഇപ്പോഴിതാ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരു മലയാളി സോഷ്യല്‍ മീഡിയ പോസ്റ്റു ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി […]

Continue Reading

ടൂത്ത് പേസ്റ്റ് മുതല്‍ എസി വരെ; ജിഎസ്ടി ഇളവില്‍ ഇവയ്ക്ക് വില കുറയും

സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങി പല നിത്യോപയോഗ സാധനങ്ങള്‍ക്കും തിങ്കളാഴ്ച മുതല്‍ വില കുറയുകയാണ്. ജിഎസ്ടി നിരക്കില്‍ വന്ന മാറ്റത്തിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് അതേപടി നല്‍കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികളും.   വിലയിലെ വ്യത്യാസം കൂടുതല്‍ പ്രതിഫലിക്കുക നിത്യാപയോഗ സാധനങ്ങള്‍ക്കായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തന്നെയാണ്. നിലവിലുള്ള സ്റ്റോക്കും തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കിലേ വില്‍ക്കാനാകൂ.   ശീതീകരിച്ച പാല്‍ ഉല്‍പ്പന്നങ്ങള്‍, ബിസ്ക്കറ്റ്, ന്യൂഡില്‍സ്, ഡ്രൈഫ്രൂട്ട്സ് തുടങ്ങിയവയാണ് വിലകുറയുന്ന ഭക്ഷ്യവസ്തുക്കള്‍. സോപ്പ്, ഷാംപൂ, […]

Continue Reading

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിനാണ് ഹോം ഗാർഡുകൾ തമ്മിൽ തല്ലിയത്. എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.   പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ ആണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading

ഇൻസ്റ്റഗ്രാം വഴി പ്രണയം ; പെൺകുട്ടി വിഷം കഴിച്ചു, യുവാവ് പോലീസ് പിടിയിലായി

കാഞ്ഞങ്ങാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുമായി രണ്ടു ദിവസം കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ താമസിച്ച യുവാവ് അറസ്റ്റിൽ.   കൊടവലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ ദേവനന്ദനെ (20)യാണ് വളപ്പട്ടണം എസ് ഐ സി എം വിപിൻ അറസ്റ്റു ചെയ്ത‌ത്.   ലോഡ്‌ജിൽ താമസിച്ചതിന് ശേഷം ദേവനന്ദൻ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതിൽ മനം നൊന്ത് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യ യ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്.   ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയും ദേവനന്ദനും പരിചയപ്പെട്ടത്. […]

Continue Reading

വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

തിരുവനന്തപുരം : വൈദ്യുതി ബില്ലടയ്ക്കുമ്പോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ കെഎസ്ഇബി. 1000 രൂപയ്ക്ക് മുകളിലാണ് ബില്ലെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമാണ് അടയ്ക്കാന്‍ സാധിക്കുക.ഒരു കെഎസ്ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്. അധികംവരുന്ന ജീവനക്കാരെ ഡിവിഷന്‍, സര്‍ക്കിള്‍ ഓഫീസുകളിലേക്കു പുനര്‍വിന്യസിക്കുകയോ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി സ്ഥലംമാറ്റുകയോ ചെയ്യും. ഒരേ കെട്ടിടത്തില്‍ രണ്ട് സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തും ഒരു കൗണ്ടറേ ഇനിയുണ്ടാവുകയുള്ളു എന്ന് കെഎസ്ഇബി അറിയിച്ചു.ബില്ലടയ്ക്കുന്നതിനുള്ള […]

Continue Reading

പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് ബന്തടുക്ക ഉന്തത്തടുക്കയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി സ്കൂളിൽ പഠിക്കുന്ന ദേവികയാണ് മരിച്ചത്. 15 വയസായിരുന്നു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് ദേവിക. പിതാവ് നേരത്തെ മരിച്ചിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിനടയാക്കിയ കാരണം വ്യക്തമല്ല. ബേഡകം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചു.

Continue Reading

കാസര്‍ഗോഡ് 16കാരനെ പീഡിപ്പിച്ച കേസ് ;AEO, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികള്‍

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതികള്‍. പിടിയിലാകാനുള്ള പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിക്കും. 16 വയസുകാരനുമായി ഡേറ്റിംഗ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്കുട്ടി പ്രതികളുടെ വലയില്‍ അകപ്പെട്ടത് GRINDR (GAY DATING AND CHAT) ആപ്പ് വഴിയെന്നാണ് വിവരം. 18 വയസ്സായെന്ന് രേഖപ്പെടുത്തിയാണ് […]

Continue Reading

കാസർകോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്

കാസർകോട്: കാസർകോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. കുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത് ഡേറ്റിംഗ് ആപ്പ് വഴിയാണ്. കേസില്‍ ആറ് പേർ പിടിയിലായിട്ടുണ്ട്. നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ രണ്ടുവര്‍ഷമായി 14 കാരന്‍ പീഡനത്തിന് ഇരയായി എന്നാണ് വിവരം. കാസര്‍കോട് ജില്ലയില്‍ മാത്രം എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ ആറ് പേര്‍ പിടിയിലായിട്ടുണ്ട്. […]

Continue Reading

‘ഞാൻ വരാം’ എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ്, കാസറഗോഡ് യുവതിയെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: കാസർകോട് കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത ആണ് മരിച്ചത്. 45 വയസായിരുന്നു. ‘ഞാൻ വരാം’ എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Continue Reading