സൗദിയിലെ കാറപകടം: മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തും

ബേ​പ്പൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യി​ലെ ബി​ശ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച അ​ഞ്ചു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്ച അ​തി​രാ​വി​ലെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ആം​ബു​ല​ൻ​സി​ൽ ബേ​പ്പൂ​രി​ലെ​ത്തി​ച്ച് ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ബേ​പ്പൂ​ർ വ​ലി​യ ജു​മാ​അ​ത്ത് പ​ള്ളി​യി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​രാ​ന​ന്ത​രം അ​ഞ്ചു മൃ​ത​ദേ​ഹ​ങ്ങ​ളും അ​ടു​ത്ത​ടു​ത്താ​യി ഖ​ബ​റ​ട​ക്കും. ബേ​പ്പൂ​ർ പാ​ണ്ടി​ക​ശാ​ല​ക്ക​ണ്ടി ആ​ലി​ക്കോ​യ- ഹ​ഫ്സ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ജാ​ബി​ർ, ഭാ​ര്യ കാ​ര​പ്പ​റ​മ്പ് ചെ​ങ്ങോ​ട്ട് ഇ​സ്മ​യി​ൽ-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷ​ബ്ന, മ​ക്ക​ളാ​യ ലു​ത്ഫി മു​ഹ​മ്മ​ദ് ജാ​ബി​ർ, […]

Continue Reading

‘എന്നെ തിഹാര്‍ ജയിലിലേക്ക് അയച്ചത് ബിജെപിയില്‍ ചേരാത്തതിനാല്‍’: ഡി കെ ശിവകുമാര്‍

ബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍ ജയിലില്‍ അടച്ചതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2019ല്‍ അദ്ദേഹം 50 ദിവസം ജയിലിലായിരുന്നു. എന്തിനാണ് ശിവകുമാര്‍ തിഹാർ ജയിലിൽ പോയതെന്ന ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് ശിവകുമാര്‍ ഇങ്ങനെ പറഞ്ഞത്- “നിങ്ങളെ (ബിജെപി) പിന്തുണയ്ക്കാത്തതിനാണ് എന്നെ ജയിലിൽ അടച്ചത്.” ഇതു പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.

Continue Reading

ബേഡകം പെർളടുക്കം കൊലപാതകം ; മൃതശരീരത്തിൽ അമ്പതിലേറെ വെട്ടുകൾ, കാരണമായത് ഭാര്യയിലുള്ള സംശയം

കാഞ്ഞങ്ങാട്: പെർലടുക്കം ടൗണിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉഷ ( 42), കൊല്ലപ്പെട്ടുവെന്നുറപ്പാക്കാൻ ഭർത്താവ് കുട്ട്യാനത്തെ അശോകൻ ഭാര്യയെ വാക്കത്തി കൊണ്ട് തുരുതുരെ വെട്ടി. ഉഷയുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ബേഡകം പോലീസ് നടുങ്ങി. ഉഷയുടെ മൃതശരീരത്തിൽ അമ്പതിലേറെ വെട്ടുകളാണ് കാണപ്പെട്ടത്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും വെട്ടേറ്റു. മരണകാരണത്തിനിടയാക്കിയ മുറിവ് ശരീരത്തിന്റെ ഏത് ഭാഗത്തേറ്റത് മൂലമാണെന്നത് സംബന്ധിച്ച് വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് ശേഷമെ പറയാനാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയിലുള്ള സംശയമാണ് അശോകനെ കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ച് വർഷത്തോളം […]

Continue Reading

വഖഫ് ബോർഡ് നിയമനം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. അതേസമയം വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത. ഇത് അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു. […]

Continue Reading

ലോക എയ്ഡ്സ് ദിനാചരണം ഃ മൊഗ്രാൽപുത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ പ്രസംഗമത്സരം നടത്തി

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും, മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് മൊഗ്രാൽപുത്തൂർ ഗവ: ടെക്നിക്കൽ ഹൈസ്കൂളിൽ വച്ച് നടത്തിയ സെമിനാറും, പ്രസംഗ മത്സരവും സ്കൂൾ സൂപ്രണ്ട്.പി.എം രമേശന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ടി.ബി & എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ.ടി.പി.ആമിന ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ അനില ജോർജ് സ്വാഗതവും, ഹൈസ്കൂൾ സോഷ്യൽസയൻസ് അദ്ധ്യാപിക ഫൗസിയ.എൻ.യു നന്ദിയും പറഞ്ഞു. ഹൈസ്കൂളിലെ […]

Continue Reading

ഒമിക്രോൺ; ബൂസ്റ്റർ ഡോസുകൾ അടിയന്തിരമായി നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമിക്രോൺ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ പറഞ്ഞു. അതേ സമയം രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17 […]

Continue Reading

കൊവാക്‌സിന് സൗദിയില്‍ ഭാഗിക അംഗീകാരം

കൊവാക്‌സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവാക്‌സിന്‍ ഉള്‍പ്പെടെ നാല് വാക്‌സിനുകള്‍ കൂടി സൗദി പുതുതായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവാക്‌സിന്‍, സ്പുട്‌നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്‌നിക് വാക്‌സിന് അനുമതിയുള്ളത്.

Continue Reading

വഖഫ് സംരക്ഷണ സമ്മേളനം മുളിയാറിൽ വിളംബര ജാഥ നടത്തി

ബോവികാനം: കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളന പ്രചരണാർ ത്ഥം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ വിളംബര ജാഥ നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു.ജുനൈദ് അല്ലാമ നഗർ സ്വാഗതം പറഞ്ഞു. എസ്.എം മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ,മുഹമ്മദ് ആലൂർ, സി.എംആർ റാഷിദ്, അബ്ദുല്ല ബെള്ളിപ്പാടിപ്രസംഗിച്ചു.മസൂദ് പൊവ്വൽ, ഷംസുദ്ധീൻ മുണ്ടക്കൈ,റംഷീദ് ബാൽനടുകം, അഷ്ഫാദ് ബോവി […]

Continue Reading

ആലൂരിൽ നിർദ്ധന കുടുംബത്തിന് നിർമ്മിച്ച ബൈത്തുറഹ്മ സ്വാദിഖലി തങ്ങൾ സമർപ്പിച്ചു

മുളിയാർ: ആലൂർ മേഖലാ കെ.എം.സി. സി.യും,ആലൂർ ശാഖാ മുസ്ലിം യൂത്ത് ലീഗും സംയുക്തമായി ആലൂർ മൈക്കുഴിയിലെ നിർദ്ധന കുടുംബത്തിന്നിർമ്മിച്ച ബൈത്തുറഹ്മ യുടെ താക്കോൽദാനംപാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മുഹമ്മദ് കുഞ്ഞി ആലൂർ അധ്യക്ഷത വഹിച്ചു.ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം.മുനീർ ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, എസ്‌.എം. മുഹമ്മദ് കഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി.എം.അബൂബക്കർ,ബി.സി.കുമാരൻ,ബി.എം.അഷ്റഫ്, എം.ബി.ഷാനവാസ്, ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, റൗഫ് ബായിക്കര,അബ്ദുൾ […]

Continue Reading

ഇനി ജിതേന്ദ്ര നാരായൺ സിങ് ത്യാഗി; യുപി ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്താശ്രദ്ധ നേടിയ ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാന്‍ വസീം റിസ്‌വി ഹിന്ദുമതം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ദാശ്‌ന ക്ഷേത്രത്തിലെത്തിയായിരുന്നു മതംമാറ്റം. ബാബരി മസ്ജിദിനെതിരായ പരാമർശങ്ങൾ മുതൽ ഏറ്റവുമൊടുവിൽ ഖുർആനിലെ 26 വചനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചും വാർത്തകളിൽ നിറഞ്ഞിരുന്നു. ദാശ്‌ന ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ സ്വാമി യതി നരസിങ്ങാനന്ദ് ആണ് മതംമാറ്റ ചടങ്ങുകൾക്കുനേതൃത്വം നൽകിയത്. ഇനിമുതൽ ജിതേന്ദ്ര നാരായൺ സിങ് ത്യാഗി എന്നാകും റിസ്‌വിയുടെ പേരെന്നും പൂജാരി പ്രഖ്യാപിച്ചു. താൻ […]

Continue Reading