കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം; ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച പറ്റി
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആദ്യം ചികിത്സ തേടിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടു തവണ ചികിത്സ തേടിയിട്ടും ഭക്ഷ്യ വിഷബാധ സംബന്ധിച്ച് ആരോഗ്യവകുപ്പിന് വിവരം നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മരണ കാരണത്തിൽ വ്യക്തതവരുത്താനായി അഞ്ജുശ്രീയുടെ ആന്തരീകാവയവങ്ങള്‍ രാസപരിശോധനക്കയക്കും. കഴിഞ്ഞമാസം 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രുഷ നൽകി അഞ്ജുശ്രീയെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസവും […]
Continue Reading