സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമർദ്ദനം; യുവതിയേയും കുട്ടികളേയും ഇറക്കിവിട്ടതായി പരാതി

കോഴിക്കോട്: സ്ത്രീധനം നൽകിയില്ലെന്ന പേരില്‍ യുവതിയേയും കുട്ടികളേയും ഭര്‍ത്താവ് പെരുവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മാനന്തവാടി സ്വദേശിനി സൈഫുന്നിസയാണ് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. തിരികെയെത്തിയ യുവതിയെ ഭർതൃ വീട്ടുകാർ ക്ഉരൂരമായി ഉപദ്രവിക്കുകയും മർദ്ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.കോഴിക്കോട് എംഇഎസ് കോളജില്‍ ബിരുദ പഠനത്തിനെത്തിയ സൈഫുന്നീസ ഓട്ടോഡ്രൈവറായ മുസ്തഫയെ പരിചയപ്പെടുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി അന്തരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പുലർച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെൻ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മഹത്തായഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് മോദി പറഞ്ഞു.ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് […]

Continue Reading

കാസർകോട് ജില്ലയിൽ ചെള്ളുപനി, ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

കാസർകോട് : ജില്ലയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) സ്ഥിരീകരിക്കുകയും സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. ഇവയിലെ കുഞ്ഞുചെള്ളുകളുടെ കടിയേറ്റാൽ മനുഷ്യരിലേക്ക് പകരാനിടയാകും. ലെപ്റ്റോട്രോംബിഡിയം ജനുസ്സിലെ ട്രോമ്പി കുലിഡ് (മൈറ്റ്) ആണ് രോഗവാഹകർ. ഈ ലാർവ […]

Continue Reading

സംശയം ചോദിച്ച നേഴ്സിന് ഡോക്ടറുടെ മറുപടി മരുന്ന് കുറിപ്പടിയില്‍, ‘ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്’; അന്വേഷണം

ആലപ്പുഴ:  രോഗിക്ക് കുത്തി വരച്ച നിലയില്‍ കുറിപ്പടി എഴുതി നല്‍കിയ ഡോക്ടറെ രോഗീ പരിചരണ ചുമതലയില്‍ നിന്ന് താത്കാലികമായി നീക്കി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ചുമതലയില്‍ നിന്നും നീക്കിയത്. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പോരുകള്‍ വ്യക്തമായി എഴുതണമെന്നും മെഡിക്കല്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ സത്യംഗപാണി തനിക്ക് തോന്നും പടി കുറിപ്പടിയെഴുതി നല്‍കിയത്. ഇതേ കുറിച്ച് സംശയം ചോദിച്ച നേഴ്സിനുള്ള […]

Continue Reading

ഗുരുവായൂരപ്പന്റെ ആസ്തി 1700 കോടിക്ക് മുകളില്‍, 271.05 ഏക്കര്‍ ഭൂമിയും; സ്വര്‍ണം, വെള്ളി, രത്‌നം, എന്നിവയുടെ മൂല്യം വെളിപ്പെടുത്താനാകില്ലെന്ന് ദേവസ്വം

കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 1737.04 കോടി രൂപയും 271.05 ഏക്കര്‍ ഭൂമിയുമാണ് ഗുരുവായൂരപ്പന്റെ ആസ്തി. ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ സംഘടനയുടെ പ്രസിഡന്റ് എംകെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്വത്ത് വിവരം വിശദീകരിച്ചത്. ബാങ്ക് നിക്ഷേപവും കൈവശ ഭൂമിയും വെളിപ്പെടുത്തിയെങ്കിലുംസ്വര്‍ണം, വെള്ളി, രത്‌നം, എന്നിവയുടെ മൂല്യം എത്രയാണെന്ന് സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു. എന്നാല്‍ ഇവയുടെ വിവരം നിഷേധിച്ചതിനെതിരെ പരാതിക്കാരന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. […]

Continue Reading

ബുക്കും പേനയും മിഠായികളുമല്ല; സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഇ-സിഗരറ്റ്, വൻ ശേഖരം പിടികൂടി

തൃശ്ശൂർ: തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗൺ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇ-സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്ന് ഇ-സിഗരറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാൻഡിലെ ടൂൾസ് ടാറ്റു സെന്റർ എന്നിവിടങ്ങളിൽനിന്നാണ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്. രക്ഷിതാക്കൾ വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗിൽനിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്. ആദ്യനോട്ടത്തിൽ മിഠായിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും വിശദമായി പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്ന. ഗരത്തിലെ ഒരു […]

Continue Reading

ഐലന്റ് സ്കൂളിലെ 2015-16 എൽ.കെ.ജി ബാച്ചിന്റെ പുന:സമാഗമം കൗതുകക്കാഴ്ചയായി

മൊഗ്രാൽ : മൊഗ്രാൽ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിലെ 2015-16 എൽ.കെ.ജി ബാച്ച് കുട്ടികൾ വീണ്ടും ഒത്തുചേർന്നത് നവ്യാനുഭവമായി. മൊഗ്രാൽ ഈമാൻ ബീച്ച് റിസോർട്ടിലാണ് 7 വർഷത്തിന് ശേഷം കളിച്ചും ചിരിച്ചും അവർ വീണ്ടും സംഗമിച്ചത്. അന്ന് അവരെ പഠിപ്പിച്ച അദ്ധ്യാപകരായ അൻവർ മാഷ്, മിർഷാന ടീച്ചർ, റംസീന ടീച്ചർ എന്നിവർ സംഗമത്തിൽ പങ്ക് ചേർന്നു.എസ് എസ് എൽ സി ബാച്ചുകൾ ഇത്തരം മീറ്റ്-അപ്പുകൾ പരക്കെ സംഘടിപ്പിക്കാറുണ്ടെങ്കിലും നഴ്സറി പഠന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചുള്ള കൂടിച്ചേരൽ […]

Continue Reading

റെയിൽപാളത്തിൽനിന്ന് സ്ത്രീയെ രക്ഷിക്കുന്നതിനിടെ പൊലീസുകാരന് പരിക്ക്

കാഞ്ഞങ്ങാട്: ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനടുത്ത് പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ ട്രെയിൻ തട്ടാതെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് പരിക്ക്. കാസർകോട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബോവിക്കാനം ഇരിയണ്ണി സ്വദേശി സജേഷിനാണ് (30) പരിക്കേറ്റത്. പള്ളിക്കര മേൽപാലത്തിനടിയിൽ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. പള്ളിക്കര ടൗണിൽ നിന്നും നൂറുകണക്കിനാളുകൾ ഇതുവഴി പാളം മുറിച്ച് കടന്ന് ബീച്ച് ഫെസ്റ്റിവലിന് പോകുന്നതിനാൽ മൂന്ന് പൊലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. വെളിച്ചമില്ലാത്ത ഇതുവഴി സ്ത്രീ പാളം മുറിച്ച് കടന്നപ്പോൾ ട്രെയിൻ അടുത്തെത്തുന്നത് […]

Continue Reading

ഷിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ വേണം, പാക് സുപ്രിംകോടതിയിൽ ഹരജി; ഹരജിയെ കുറിച്ച് അറിയില്ലെന്ന് ഷിഹാബ്

ലാഹോർ: കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വിസ നിഷേധിച്ച നടപടിക്കെതിരേ പാകിസ്താനി പൗരൻ പാക് സുപ്രിംകോടതിയെ സമീപിച്ചു. ലാഹോർ സ്വദേശിയായ സർവർ താജ് എന്നയാളാണ് ഹരജിക്കാരൻ. ഷിഹാബ് ചോറ്റൂരിന് കാൽനടയായി അതിർത്തികടക്കാൻ ട്രാൻസിറ്റ് വിസ അനുവദിക്കണമെന്നാണ് ആവശ്യം. വിസ നിഷേധിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയത്. സിഖ് മതസ്ഥാപകൻ ബാബാ ഗുരു നാനാക് ദേവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർക്ക് പാകിസ്താൻ മുമ്പ് വിസ അനുവദിച്ചിട്ടുണ്ടെന്നും അതുപോലെ ഷിഹാബിനും നൽകണമെന്നുമാണ് ഹരജിയിലെ […]

Continue Reading

ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കും, അടുത്ത 40 ദിവസം നിർണായകം- കേന്ദ്രആരോ​ഗ്യമന്ത്രാലയം

ന്യൂഡൽഹി: ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ (വ്യാഴാഴ്ച) വിമാനത്താവളങ്ങൾ സന്ദർശിക്കും. മുമ്പത്തെ കോവിഡ് തരം​ഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് […]

Continue Reading