സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം; സാനിറ്റൈസര്‍ ഉറപ്പാക്കും: മന്ത്രി

സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി. സാനിറ്റൈസറും ഉറപ്പാക്കണം. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മല്‍സരങ്ങളില്‍ എ.ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Continue Reading

കാസർകോട് വടിവാൾ കൊണ്ട് യുവാവിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ബദിയടുക്ക:.വാഹനം ഓവർ ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായതർക്കത്തിനിടെ യുവാവിനെ വടിവാൾകൊണ്ട് ആക്രമിച്ച മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വധശ്രമ കേസിൽ പോലീസ് പിടികൂടി.പത്തോളം കേസിലെ പ്രതിയായബദിയടുക്ക ബാദൂർ സ്വദേശി വസന്ത (31), ബാദൂരിലെബാലസുബ്രഹ്മണ്യം (24) എന്നിവരെയാണ് എസ്.ഐ.കെ പി .വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി അവിനാഷ് (24) പോലീസ് പിടിയിലായിട്ടുണ്ട്.ഇക്കഴിഞ്ഞ 26 ന് രാത്രിയിൽ ബദിയടുക്ക ഷേണിയിൽ വെച്ചാണ് സംഭവം.മണിയംമ്പാറ സ്വദേശികളായ സൂര്യോദയ (19), സുഹൃത്ത് രൂപേഷ് (25) എന്നിവരെയാണ് വാഹനത്തിൽ പിൻതുടർന്ന മൂന്നംഗ […]

Continue Reading

ജലീൽ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായവർ നാലായി; മംഗ്ളൂറിൽ ശക്തമായ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

മംഗ്ളുറു: സൂറത്കല്ലിനടുത്ത് കാട്ടിപ്പള്ളയിൽ ഫാൻസി കടയുടമ അബ്ദുൽ ജലീലിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ദക്ഷിണ കന്നഡ ജില്ലയിലെ ലക്ഷ്മീശ ദേവാഡിഗ (29) ആണ് പിടിയിലായത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ ഷൈലേഷ് പൂജാരി (21), സവിൻ കാഞ്ചൻ (24), പവൻ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.രണ്ട് മാസം മുമ്പ് ഒരു പ്രശ്‌നത്തിന്റെ […]

Continue Reading

ചില്ലറ ടെൻഷൻ വേണ്ട; KSRTC യിൽ QR code, ഫോൺപേയിലൂടെ ഇനി ബസ് ചാർജ് നൽകാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഫോൺപേയിലൂടെ ടിക്കറ്റ് തുക കൈമാറാം. ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽവരും. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.

Continue Reading

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരികോണത്ത് സ്വദേശിനി പതിനേഴുകാരിയായ സംഗീതയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സംഗീത. ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിന്നീട് വീടിന് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. പൊലീസ് പറയുന്നതനുസരിച്ച് സംഗീതയ്ക്ക് പള്ളിക്കൽ സ്വദേശി ഗോപു എന്നയാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ വിശ്വാസമുറപ്പിക്കാനായി […]

Continue Reading

ലക്ഷങ്ങള്‍ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയില്‍ നിന്ന് യുവാവ് അറസ്റ്റില്‍; മറ്റൊരാള്‍ കൂടി പൊലീസ് വലയില്‍

കാസർകോട്: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നുമായി ലോഡ്ജ് മുറിയിൽ നിന്ന് യുവാവിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് മർസൂഖ് (28) ആണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ നിന്നാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്. ലോഡ്ജിന് പുറത്തുള്ള സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ലോഡ്ജ് മുറിയിൽ മയക്കുമരുന്ന് സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിപണിയിൽ 1.5 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എക്സ്റ്റസി ലഹരിമരുന്നാണ് […]

Continue Reading

യുവതിയുടെ അടിവസ്ത്രത്തിനുള്ളിൽ സ്വര്‍ണം; ദുബായ് യാത്ര ഇന്റര്‍വ്യൂവിനെന്ന പേരില്‍; പ്രതിഫലം 60000 രൂപ

കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതവുമായി പിടിയിലായ 19 വയസ്സുകാരി ദുബായിലേക്ക് പോയത് ഇന്റർവ്യൂവിൽ പങ്കെടുക്കാനെന്ന പേരിൽ. ദുബായിൽ ആറു ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിയായ ഷഹല വീട്ടുകാരോടു പറഞ്ഞിരുന്നത്. സ്വര്‍ണക്കടത്ത് സംഘം അറുപതിനായിരം രൂപ ഷഹലയ്ക്കു പ്രതിഫലമായി നല്‍കിയെന്നും പോലീസ് പറഞ്ഞു.മിശ്രിത രൂപത്തിലുള്ള 1884 ഗ്രാം സ്വർണം മൂന്ന് പാക്കറ്റുകളിലായാണ് ഷഹല അടിവസ്ത്രത്തിനുള്ളിൽ  ഒളിപ്പിച്ചിരുന്നത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കൈമാറിയതും സ്വർണക്കടത്ത് […]

Continue Reading

കാസർഗോഡ് 19 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയ സംഭവം: ഇടനിലക്കാരിയായ യുവതി അറസ്റ്റിൽ.

19കാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനരയാക്കിയെന്ന കേസില്‍ ഇടനിലക്കാരിയായ ഒരു യുവതി കൂടി അറസ്റ്റിലായി. പീഡനത്തിനായി പെണ്‍കുട്ടിയെ ഇടനിലക്കാരി കാഴ്ചവെച്ചുവെന്ന് സംശയിക്കുന്ന രണ്ട്‌പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിഫാത്വിമ (42) ആണ് അറസ്റ്റിലായത്.ഉദുമയിലെ ഒരു കേന്ദ്രത്തില്‍ വെച്ചാണ് ഇടനിലക്കാരിയായ ബിഫാത്വിമ പീഡനത്തിനായി പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ക്ക് കൈമാറിയത്. ഇവര്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കാസര്‍കോട് വനിതാ സെലില്‍ […]

Continue Reading

ഒരു കോടി രൂപയുടെ സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശിനി അറസ്റ്റിൽ

കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി പത്തൊന്‍പതുകാരി പിടിയില്‍. ദുബായില്‍നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്

Continue Reading

ഇനി ബേക്കലിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ്; അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളാണ് പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ഹെലികോപ്റ്റർ യാത്ര, ഫ്ലോട്ടിങ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ചെടികളുടെ പ്രദർശനം, വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, നിരവധി പ്രദർശന, വിൽപ്പന സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിൽ കാണാം. അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു. 200ലധികം സ്റ്റാളുകൾ ഉണ്ടാകും.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ. അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവർകോവിൽ […]

Continue Reading