ചരിത്ര നേട്ടവുമായി ഇന്ത്യ; കോവിഡ് വാക്സിനേഷന്‍ 100 കോടി കടന്നു

രാജ്യത്തെ കോവിഡ് വാക്സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു. വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. നിർണായക നേട്ടം കൈവരിച്ച് രാജ്യം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു സെക്കന്‍ഡില്‍ 700 ഡോസ് വാക്‌സിനേഷന്‍ നല്‍കിയാണ് രാജ്യം ഇന്ന് ഈ നേട്ടം കൈവരിച്ചത്. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ആർ.എം. എൽ ആശുപത്രിയിലെത്തി. ഇന്ത്യയുടെ നേട്ടം സ്ഥിരതയാർന്ന പരിശ്രമത്തിന്‍റെ വിജയമാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു. നൂറ് കോടി വാക്‌സിന്‍ […]

Continue Reading

മൊഗ്രാൽ TVS റോഡിലെ പരേതനായ മമ്മിഞ്ഞി യുടെ മകൻ അബ്ബാസ് എം (75) മരണപ്പെട്ടു.

മൊഗ്രാൽ TVS റോഡിലെ പരേതനായ മമ്മിഞ്ഞി യുടെ മകൻ അബ്ബാസ് എം (75) മരണപ്പെട്ടു.നീണ്ട 35 വർഷം മുംബൈ യിൽ സീമാനായിരുന്നു. പഴയ കാല ഹോട്ടൽ വ്യാപാരിയായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി വാർദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു.മൊഗ്രാൽ സ്പോർട്സ് ക്ലബ്‌ മുൻ ഫുട്ബോൾ താരമായിരുന്നു.ഭാര്യ-സുലൈഖമക്കൾ : അഡ്വ. ആയിഷത്ത് തസ്‌നീം, ഡോ. അൻജല നസ്നീംമരുമക്കൾ : സഫുവാൻ അഡൂർ ( ഖത്തർ), സുഫൈദ് കല്ലങ്കയ് (ബിസിനസ്‌).സഹോദരങ്ങൾ : പരേതനായ മുക്രി അബ്ദുള്ള,ഇബ്രാഹിം, അബ്ദുൽ റഹ്മാൻ, ഹംസ […]

Continue Reading

ലക്ഷങ്ങൾ വിലമതിക്കുന്ന എം ഡി എം എയുമായി ഉപ്പള സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ; മുഖ്യകണ്ണിയെന്ന് എക്സൈസ്

തിരുവനന്തപുരം: അന്താരാഷ്​ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 15 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട്​ സ്വദേശി പിടിയില്‍. ഉപ്പള കുന്ദച്ചക്കട്ടെ സ്വദേശി അബ്​ദുല്‍ സമദിനെയാണ് എക്സൈസ് എന്‍ഫോഴ്സ്മന്‍െറ്​ സ്ക്വാഡ്​ പട്ടം മുട്ടടയില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. സ്ക്വാഡ് സി.​െഎ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തി​ന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണിത്​. നഗരത്തിലെ യുവാക്കള്‍ക്ക് ലഹരി എത്തിക്കുന്ന മയക്കു മരുന്ന് ശൃംഖലയിലെ ഒരു മുഖ്യകണ്ണിയാണ് സമദെന്ന്​ എക്​സൈസ്​ വിഭാഗം പറഞ്ഞു. ബംഗളൂരുവില്‍ നിന്ന്​ വാങ്ങുന്ന എം.ഡി.എം.എ കാസര്‍കോട്​, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, കൊല്ലം […]

Continue Reading

മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ജയിലിലെത്തി

ലഹരി പ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. ആര്യന് ഖാന് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു. പലവട്ടം ഹരജി നൽകിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Continue Reading

കാർ തടഞ്ഞു നിർത്തി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസ്; 9 പവൻ സ്വർണാഭരണവും 5.20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു

കാസർകോട് : കാർ തടഞ്ഞു നിർത്തി സ്വർണ വ്യാപാരിയുടെ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്നു 5.20 ലക്ഷം രൂപയും 9 പവൻ സ്വർണാഭരണവും പൊലീസ് കണ്ടെടുത്തു. ഇതോടെ കേസിൽ ആകെ 27.50 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. വയനാട് പനമരം നടവയൽ കായക്കുന്ന് കിഴക്കേ തുമ്പത്തുഹൗസിൽ അഖിൽ ടോമിയുമായി നടത്തിയ തെളിവെടുപ്പിലാണു പണവും സ്വർണവും കണ്ടെടുത്തത്. കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് […]

Continue Reading

കാഞ്ഞങ്ങാട് വടകരമുക്കില്‍ ഓടയില്‍ വീണ പോത്തിന്‍കുട്ടിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വടകരമുക്ക് പാലാട്ട് മുഹമ്മദിന്റെ പോത്തു കുട്ടി ഓടയില്‍ വീണു. റോഡരികിലെ വയലില്‍ പുല്ല് തിന്നാന്‍ കെട്ടിയ പോത്തു കുട്ടി സ്ലാബ്ബ് തകര്‍ന്ന് ഓടയില്‍ വീഴുകയായിരുന്നു. മുഹമ്മദും നാട്ടുകാരും ഇതിനെ രക്ഷപ്പെടുത്താന്‍ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു കാഞ്ഞങ്ങാടു നിന്നും സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ ബാബുരാജിന്റെ നേതൃത്ത്വത്തില്‍ അഗ്‌നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

Continue Reading

ഇന്ധനവില ഇന്നും കൂട്ടി

ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസൽ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്. 

Continue Reading

‘ബാബരി മസ്ജിദ് പോലെ തകര്‍ക്കണം’; കര്‍ണാടകയിലെ പള്ളി പൊളിക്കാന്‍ ശ്രീരാമ സേനാ നേതാവിന്റെ ആഹ്വാനം

ബെംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത പോലെ കര്‍ണാടകയിലെ ഗദാഗില്‍ സ്ഥിതി ചെയ്യുന്ന ജാമിഅ മസ്ജിദ് പൊളിച്ചു കളയണമെന്ന് ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലികിന്റെ ആഹ്വാനം. ഗദാഗ് ജില്ലയില്‍ ഒക്ടോബര്‍ 17ന് നടന്ന സമ്മേളനത്തിലെ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശം. പള്ളി പൊളിച്ച സ്ഥലത്ത് വെങ്കിടേശ്വര ക്ഷേത്രം സ്ഥാപിക്കണമെന്നും അദ്ദേഹം വര്‍ഗീയ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോധ വല്‍ക്കരണം എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മുത്തലികിന്റെ വര്‍ഗീയ പ്രസംഗം. ‘ടിപ്പുസുല്‍ത്താന്റെ ഭരണ കാലത്താണ് വെങ്കിടേശ്വര […]

Continue Reading

ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ട്രാവല്‍ വ്‌ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വാഹനം നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ കണ്ണൂര്‍ കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍ തള്ളിയത്. ടെമ്പോ ട്രാവലര്‍ കാരവനാക്കി രൂപം മാറ്റി യാത്രകള്‍ നടത്തിവരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന് സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ […]

Continue Reading