സംസ്ഥാനത്ത് 24 വരെ ശക്തമായ കാറ്റിന് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം, അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് നിലവിൽ കാര്യമായ മഴ മേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചത്. മഴ കുറഞ്ഞതോടെ നദികളിൽ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണ വിധേയമാണ്.

Continue Reading

സി.വൈ.സി.സി ചൗക്കി പുതിയ ഭാരവാഹികൾ നിലവിൽ വന്നു..

സി.വൈ.സി.സി ചൗക്കി പുതിയ ഭാരവാഹികൾ നിലവിൽ വന്നു. കാവുഗോളി ചൗക്കി:സി.വൈ.സി.സി ചൗക്കി 2021- 22 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഹ്മദ് ഫസ്സിൽ പ്രസിഡണ്ടായും, സാദിക്ക് കടപ്പുറത്തിനെ ജനറല്‍ സെക്രട്ടറിയായും,അബ്ദുൾ റഹ്മാൻ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഷഹ്നാദ്, ദർവൈഷ് (വൈസ് പ്രസിഡണ്ടുമാര്‍)മുഹമ്മദ് റൗഫ്,ഫഹദ്(ജോ. സെക്രട്ടറിമാര്‍)മീഡിയ വിംഗ്:ഹിഷാം ചെച്ചു.സ്പോർട്സ് വിംഗ്:മുഹമ്മദ്,അറഫാത്ത്ക്ലബ്ബ് ഇൻച്ചാർജ്:റിഫാത്ത്, നൗഷാദ്സി.വൈ.സി.സി.ഓഫിസിൽ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സി.വൈ.സി.സി. ജി.സി.സി പ്രസിഡണ്ട് തൗസീഫ് അധ്യക്ഷത വഹിച്ചു.ലത്തീഫ്,ജാബിർ,റൗഫ് തുടങ്ങിയവര്‍ സംസാരിച്ചു.സാദിക്ക് കടപ്പുറം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അൽത്താഫ്,ഹിഷാം,ഫയാസ്,മിജ്ലാദ്, ഷിബിലി,ഫസ്സൽ,ഹസ്സയ്നാർ,അജ്മൽ,സൽമാൻ,ഷാനിഫ് […]

Continue Reading

രാത്രിയിലെ വ്യായാമം ശരീരത്തിന് ദോഷം; അറിയാം കാരണങ്ങൾ

തിരക്കു പിടിച്ച ജീവിത ശൈലികളിൽ ചിലരുടെ ദിനചര്യയുടെ ഭാഗമാണ് രാത്രിയിലെ വർക്ക്ഔട്ട്. സമയം നിങ്ങൾക്ക് അനുകൂലമാണെങ്കിലും നിങ്ങളുടെ ശരീരത്തിന് അത് നല്ലതല്ലന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കത്തെയും ഹൃദയമിടിപ്പിനെയും രാത്രിയിലെ വർക്ക്ഔട്ട് കാര്യമായി ബാധിക്കുന്നുമെന്നും പഠനം പറയുന്നു. രാത്രി വ്യായാമം ചെയ്യുന്നത് ഹൃദയമിടിപ്പിന്റെ നിരക്ക് ഉയർത്തും. കൂടാതെ അപൂർണമായ ഉറക്കത്തിനും കാരണമാകും. രാത്രിയിലെ വ്യായാമം ഉറക്കഹോർമോണായ മെലാടോണിന്റെ ഉത്പാദനം കുറയ്ക്കാൻ ഇടയാക്കുന്നു. കൂടാതെ ഹൃദയത്തിന്റെ പ്രവർത്തനം വേഗത്തിലാകുന്നതോടെ ഓക്‌സിജൻ അളവ് വർധിക്കുകയും പേശികളിലെ രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇതു […]

Continue Reading

പാൽ കൂടാൻ പശുവിന് ചോക്ലേറ്റ്; കണ്ടെത്തലുമായി വെറ്റിനറി സർവകലാശാല

പശുവിന് പുല്ല് കൊടുക്കാം. പക്ഷേ, ചോക്ലേറ്റ് കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഭൂരി ഭാഗം പേർക്കും സംശയമുണ്ടാകും. എന്നാൽ പശുക്കൾക്ക് ചോക്ലേറ്റ് നൽകുന്നത് ഗുണം ചെയ്യുമെന്നാണ് മധ്യപ്രദേശിലെ വെറ്റിനറി സർവകലാശാല പറയുന്നത്. ചോക്ലേറ്റ് നൽകുന്നതിലൂടെ പാലുൽപ്പാദനവും പ്രത്യുൽപ്പാദനശേഷിയും വർധിക്കുമെന്നാണ് സർവകലാശാല കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാനാജി ദേശ്മുഖ് വെറ്റിനറി സർവകലാശാലയാണ് വിചിത്ര വാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കന്നു കാലികൾക്ക് നൽകുന്ന പുല്ലിന് ക്ഷാമം നേരിട്ടാൽ കർഷകർക്ക് പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റ് അവരുടെ കന്നുകാലികൾക്ക് നൽകാമെന്നും സർവകലാശാല […]

Continue Reading

രാജ്യത്ത് 24 മണിക്കൂറിനിടെ 14,623 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,623 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 197 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 19,446 പേര്‍ രോഗമുക്തരായി. നിലവില്‍ 1,78,098 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,41,08,996 ആയി. ഇതുവരെ 3,34,78,247 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 4,52,651 ആണ്.

Continue Reading

പരപ്പനങ്ങാടിയില്‍ മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ചു

പരപ്പനങ്ങാടി▪️മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ചു. ചെട്ടിപ്പടി കുപ്പിവളവിലെ കീഴ്ച്ചിറ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കുപ്പിവളവ് ചെമ്മല റഷീദിന്റെ മകന്‍ ഖാജ (14)യെ ആര്‍എസ്എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ രാമനാഥന്‍ നടന്നുവരികയായിരുന്ന വിദ്യാര്‍ഥിക്കരികെ വണ്ടിനിര്‍ത്തി പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു. കണ്ണിന് ഗുരുത പരിക്കേറ്റ ഖാജ ആശുപത്രിയില്‍ ചികിത്സ തേടി. റോഡ് തടസ്സപെടുത്തി ഭീഷണിപെടുത്തിയതിന് രാമനാഥനെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നാട്ടുകാര്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Continue Reading

ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ

അബുദാബി: ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാർഷിക എക്‌സ്പാറ്റ് എക്‌സ്‌പ്ലോറർ പഠനത്തിലാണ് യു എഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. നേരത്തെയുണ്ടായിരുന്നതിൽ നിന്ന് 10 സ്ഥാനം കൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് യുഎഇ. സ്വിറ്റ്‌സർലന്റാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഓസ്‌ട്രേലിയ പട്ടികയിൽ രണ്ടാം സ്ഥാനവും ന്യൂസീലൻഡ് മൂന്നാം സ്ഥാനവും നേടി. വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും […]

Continue Reading

പേമാരിക്ക് ശമനം; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴക്ക് ശമനം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു.

Continue Reading

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിവരെ അവധി: സർവകലാശാല പരീക്ഷകളും മാറ്റി

കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ സർവകലാശാലകളാട് ഇന്നു മുതൽ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകൾ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴ മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് […]

Continue Reading

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ 38 പൈസയായി. തിരുവനന്തപുരത്ത് പെട്രാളിന് 108 രൂപ 46 പൈസയും ഡീസലിന് 102 രൂപ 02 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 106 രൂപ 42 പൈസ ഡീസലിന് 100 രൂപ 15 പൈസയുമാണ്.

Continue Reading