പെരിയ ഇരട്ടക്കൊല കേസ്: വി.പി.പി.മുസ്തഫയെ സി.ബി.ഐ ചോദ്യം ചെയ്തു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മന്ത്രി എം.വി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ വി.പി.പി.മുസ്തഫയെ സി.ബി.ഐ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണനാണ് ചോദ്യം ചെയ്തത്.

Continue Reading

മഴക്കെടുതിഃ കാസറഗോട് ജില്ലയിൽ ഇതുവരെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും, മഞ്ചേശ്വരത്തുമാണ് വീടുകൾ തകര്‍ന്നു..

കാസർകോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ആറും വെള്ളരിക്കുണ്ടില്‍ ആറും മഞ്ചേശ്വരത്ത് ഒരു വീടുമുള്‍പ്പെടെ 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ക്ലായിക്കോട്, മടിക്കൈ(രണ്ട് വീടുകള്‍), തിമിരി, നീലേശ്വരം, കാഞ്ഞങ്ങാട് വീല്ലേജുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ ഭീമനടി, ചിറ്റാരിക്കാല്‍, മാലോത്ത്(രണ്ട് വീടുകള്‍), പാലാവയല്‍, തായന്നൂര്‍ വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ കൊടലമൊഗര്‍ വില്ലേജിലുമാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. രണ്ട് വീടുകളിലേതൊഴികെ നാല് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. മാലോട് വില്ലേജിലെ കമ്മാടിയില്‍ ഇടിമിന്നലിലാണ് ഒരു […]

Continue Reading

കാസര്‍കോട് ജില്ലയിൽ 148 പേര്‍ക്ക് കൂടി കോവിഡ് 147 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിലൽ 148 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 147പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1229 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 544 ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10234 പേർ വീടുകളിൽ 9677 പേരും സ്ഥാപനങ്ങളില്‍ 557 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10234 പേരാണ്. പുതിയതായി 578 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2733 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2358 […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading

നബിദിന റാലിക്ക് അനുമതി പരമാവധി 40 പേർ മാത്രം. പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി തേടണം

കളിയാട്ടം ഉൾപ്പെടെ ഉത്സവ ചടങ്ങുകളും റാലിയും സംസ്ഥാന സർക്കാറിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരെ മാത്രം ഉൾപ്പെടുത്തി പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടേയും പഞ്ചായത്ത് / മുൻസിപാലിറ്റി സെക്രട്ടറിയുടേയും രേഖാമൂലമുള്ള അനുമതിയോടെ മാത്രം നടത്തേണ്ടതാണെന്നും അനുമതി നൽകുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളിൽ നിന്ന് നിബന്ധനകൾ പാലിക്കുമെന്ന് രേഖാമൂലം എഴുതി വാങ്ങേണ്ടതാണെന്നും ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു.ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികൾ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് അപേക്ഷ […]

Continue Reading

കനത്ത മഴ ; പി.എസ്.സി പരീക്ഷകൾ മാറ്റി

ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റി. ഒക്ടോ: 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് പരീക്ഷകൾ നീട്ടി ഉത്തരവിറക്കിയത്. മഴയെത്തുടര്‍ന്ന  പ്ലസ്‌വൺ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Continue Reading

ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനെ സാധിക്കു

:ബിപി പ്രദീപ് കുമാർയൂത്ത് കോൺഗ്രസ്‌ കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന “രാജീവ് ഗാന്ധി ” യൂണിറ്റ് രൂപീകരണ യജ്ഞത്തിന്റെ ഭാഗമായി മധൂർ മണ്ഡലത്തിൽ പട്ലയിൽ വെച്ച് മണ്ഡലം തല ഉത്ഘാടനം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ് കുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ധർമധീര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീൽ അഹ്മദ്, കെഎസ്‌യു […]

Continue Reading

സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി

സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശബരി മലയിലെ തുലാമാസ പൂജയ്ക്ക് തീര്‍ഥാടകരെ അനുവദിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ കൂടുതല്‍ സജ്ജീകരണങ്ങൊളൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ധനസഹായ വിതരണം ഊര്‍ജിതപ്പെടുത്തും.

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്ച പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല സംസ്ഥാനത്തെ 14 ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റര്‍ മുതല്‍ പതിനഞ്ചര മില്ലി മീറ്റര്‍ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ചയാണ് ഇനി സംസ്ഥാനത്ത് മഴ ജാഗ്രതാ നിര്‍ദേശം ഉള്ളത്. അന്നു തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ […]

Continue Reading

കുട്ടി ഡ്രൈവര്‍മാരെ കൈയോടെ പൊക്കാനൊരുങ്ങി കാസർകോട്ടെ മോട്ടോർ വാഹന വകുപ്പ്,മാതാപിതാക്കള്‍ക്കോ വാഹനയുടമയ്‌ക്കെതിരെയോ കേസെടുക്കും. മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും

കാഞ്ഞങ്ങാട്: കുട്ടി ഡ്രൈവര്‍മാരുടെ അഭ്യാസ പ്രകടനങ്ങള്‍ കൈയോടെ പിടികൂടാന്‍ സ്‌പെഷ്യല്‍ ഡ്രൈവിനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെ 10, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വാഹനം ഉപയോഗിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നതായാണ് പഠനത്തില്‍ വ്യക്തമായത്. പഠിക്കാന്‍ പോകുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ നിയമവിരുദ്ധമായി വാഹനം കൊണ്ടുപോകുന്നത് പതിവായി മാറുകയാണ്.അടുത്തുള്ള വീടുകളിലും കടകള്‍ക്ക് സമീപവുമാണ് ഇവര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ ഡ്രൈവിംഗ് പരിശീലിച്ചു. സ്‌കൂളുകള്‍ക്ക് സമീപമാണ് പരിശോധന കര്‍ശനമാക്കുന്നത്. ലൈസന്‍സില്ലാതെ […]

Continue Reading