കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും

കാസർകോട് അരമന ഹോസ്പിറ്റലിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻ ഡോക്ടറുടെ സേവനം എല്ലാ ബുധനാഴ്ചയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത ENT & ഹെഡ്& നെക്ക് സർജൻഡോക്ടർ മനു എസ്ന്റ സേവനം 20/10/2021 നും എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Continue Reading

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാം

കോവിഡ് മരണം: നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാം കോവിഡ്-19 മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപേക്ഷ, അപ്പീൽ, പരാതി എന്നിവ കോവിഡ്-19 ഡെത്ത് അസർടെയിനിംഗ് കമ്മിറ്റി-സിഡാകിന് സമർപ്പിക്കാം. ഇതിനുള്ള ലിങ്ക്: https://covid19.kerala.gov.in/deathinfo/മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ്-19 മരണത്തിന്റെ കണക്കിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ജില്ലാ കളക്ടർക്ക് നൽകാം. ഡിസാസ്റ്റർ മാനേജ്‌മെൻറ് വകുപ്പിന്റെ മാർഗനിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ […]

Continue Reading

ഉപ്പളയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

ഉപ്പള: പ്രസവത്തിനു ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് മരിച്ചു. ഉപ്പളയിലെ മുഹമ്മദ് ഹനീഫയുടെ മകളും ഷാജഹാൻറെ ഭാര്യയുമായ തഹ്‌സീൻ ബാനു (32) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് തഹ്‌സീൻ ബാനു പെൺ കുഞ്ഞിന് ജന്മം നൽകിയത്. സുഖ പ്രസവം ആയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രക്ത സമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൽപ സമയത്തിനകം മരണപ്പെടുകയായിരുന്നു.

Continue Reading

മാരക മയക്കുമരുന്നുമായി യുവാവ് കാസർകോട് എക്സൈസിന്റെ പിടിയിൽ

കാസർകോട്: മാരക മയക്കു മരുന്നായ എംഡിഎം. എയും കഞ്ചാവുമായി കുമ്പള കുബണ്ണൂർ മുബാറക് മൻസിലിൽ ഡി ക്കി അമീർ എന്ന എം.എസ്. അബ്ദുൾ അമീറിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മംഗൽപാടി മുട്ടംകുന്നിൽ വെച്ചാണ് b.347 ഗ്രാം എംഡിഎം.എയും 10 ഗ്രാം കഞ്ചാവു പൊതിയുമായി എസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്, പ്രിവന്റീവ് ഓഫീസർമാരായ സജീവ്, ദിവാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മനീഷ്, സത് ശൻ, സുധീഷ്, ശ്രീജേഷ്, സബിത്ത് ലാൽ, ഡ്രൈവർ സത്യൻ എന്നിവരടങ്ങുന്ന സംഘം […]

Continue Reading

കനത്തമഴ: സംസ്ഥാനത്ത് കോളജുകള്‍ തിങ്കളാഴ്ച തുറക്കില്ല

കനത്തമഴ: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. തിങ്കളാഴ്ച മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതലാവും ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് കനത്തമഴ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആ ദിവസം വരെ ശബരിമല തീര്‍ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

Continue Reading

കാസര്‍കോട് ജില്ലയിൽ 117പേര്‍ക്ക് കൂടി കോവിഡ് 215പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയിലൽ 117പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 215പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1206 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 544 *ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10341 പേർവീടുകളിൽ 9818പേരും സ്ഥാപനങ്ങളില്‍ 523പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 10341പേരാണ്. പുതിയതായി 543പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2925സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2562ആന്റിജന്‍ 349ട്രൂനാറ്റ് 14) 830 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

▪️തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 […]

Continue Reading

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒക്‌ടോബര്‍ 16നും 17നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

Continue Reading

ജയസൂര്യ മികച്ച നടന്‍, മികച്ച നടി അന്ന ബെന്‍: സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 51ാമത് സംസ്ഥാന ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ്? മികച്ച നടന്‍. വെള്ളത്തിലെ അഭിനയത്തിനാണ്? പുരസ്?കാരം. കപ്പേളയിലെ നായിക അന്ന ബെന്‍ ആണ്? മികച്ച നടിക്കുള്ള പുരസ്?കാരത്തിന്? അര്‍ഹയായത്?. മികച്ച ചിത്രം: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച നടി: അന്ന ബെന്‍ (കപ്പേള) മികച്ച നടന്‍: ജയസൂര്യ (വെള്ളം) മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നല്ല നിശ്ചയം മികച്ച ജനപ്രിയ ചിത്രം: അയ്യപ്പനും കോശിയും

Continue Reading

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. ഞായറാഴ്ച പുലർച്ചെ മുതലാണ് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം. 10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. വെർച്വൽ ക്യൂ വഴി മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർക്കും ദർശനത്തിനെത്താം. രണ്ടുതവണ വാക്സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും. മറ്റു […]

Continue Reading